For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വ്വേദ പ്രകാരം തിപ്പലി കഴിയ്ക്കൂ

നിരവധി രോഗങ്ങള്‍ക്ക് നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തിപ്പലി

|

ആരോഗ്യ കാര്യത്തില്‍ ആയുര്‍വ്വേദത്തിന് പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍ മലയാളികള്‍. ആയുര്‍വ്വേദ പ്രകാരം ചികിത്സിച്ചാല്‍ രോഗത്തിന് എന്നന്നേക്കുമായി ശമനവും പാര്‍ശ്വഫലങ്ങളെ പേടിക്കണ്ട എന്നതുമാണ് പ്രത്യേകത. തിപ്പലി ഇത്തരത്തില്‍ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുന്ന ഒന്നാണ്.

മറ്റു ചെടികളില്‍ പറ്റിപ്പിടിച്ച് വളരുന്ന ഒന്നാണ് തിപ്പലി. കുരുമുളകിന്റെ കുടുംബത്തില്‍ പെട്ടതാണ് തിപ്പലി. എരിവുള്ള കുരുക്കള്‍ തന്നെയാണ് ഇതിന്റെ പ്രത്യേകത. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. അതെന്തൊക്കെ എന്ന് നോക്കാം.

തലവേദനയ്ക്ക് പരിഹാരം

തലവേദനയ്ക്ക് പരിഹാരം

തലവേദനയെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ തിപ്പലി മുന്നിലാണ്. തിപ്പലി, കുരുമുളക്, ചുക്ക് എന്നിവ ഒരേ അളവില്‍ എടുത്ത് പൊടിച്ച് ഈ പൊടിയും വെണ്ണയും കൂടി കഴിയ്ക്കാം. ഇത് തലവേദനയെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കും.

 ഉറക്കമില്ലായ്മയ്ക്ക് പരിഹാരം

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം

ഉറക്കമില്ലായ്മയെ പരിഹരിയ്ക്കാനും തിപ്പലി മുന്നിലാണ്. തിപ്പലിയില്‍ പഞ്ചസാര മിക്‌സ് ചെയ്ത് പൊടിച്ച് ദിവസവും രണ്ട് നേരം കഴിയ്ക്കാം. ഇത് ഉറക്കമില്ലായ്മയെ പരിഹരിയ്ക്കുന്നു.

പല്ലുവേദന

പല്ലുവേദന

പല്ലുവേദന പരിഹരിയ്ക്കുന്നതിനും തിപ്പലി മുന്നിലാണ്. തിപ്പലിയില്‍ മഞ്ഞള്‍പ്പൊടിയും ഇന്തുപ്പും മിക്‌സ് ചെയ്ത് വേദനയുള്ള ഭാഗത്ത് പുരട്ടാം.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും തിപ്പലി ഉത്തമമാണ്. രണ്ട് ഗ്രാം തിപ്പലി ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും കഴിയ്ക്കാം. ഇത് കരളിന്റെ എല്ലാ പ്രശ്‌നങ്ങളേയും പരിഹരിയ്ക്കും.

മഞ്ഞപ്പിത്തത്തിന് പരിഹാരം

മഞ്ഞപ്പിത്തത്തിന് പരിഹാരം

മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങലെ പ്രതിരോധിയ്ക്കാന്‍ തിപ്പലി മതി. തിപ്പലി, കുരുമുളക്, ചുക്ക് എന്നിവ പൊടിച്ച് ചെറുനാരങ്ങ നീരില്ഡ ചേര്‍ത്ത് ഓരോ സ്പൂണ്‍ വീതം കഴിയ്ക്കാം.

 അമിതവണ്ണത്തെ ചെറുക്കാന്‍

അമിതവണ്ണത്തെ ചെറുക്കാന്‍

അമിത വണ്ണത്തെ ഇല്ലാതാക്കാനും തിപ്പലി നല്ലതാണ്. തിപ്പലി പൊടിച്ച് തേനില്‍ ചേര്‍ത്ത് ദിവസവും കഴിയ്ക്കാം. ഇത്് അമിത വണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

 ദഹനത്തിന്

ദഹനത്തിന്

ദഹനത്തിന് നല്ലൊരു ഔഷധമാണ് തിപ്പലി. ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും നേരിടാന്‍ തിപ്പലി, ചുക്ക്, കുരുമുളക്, ഇന്തുപ്പ് എന്നിവ പൊടിച്ച് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ദിവസവും അല്‍പാല്‍പം കഴിയ്ക്കാം.

വിശപ്പിന്

വിശപ്പിന്

പലര്‍ക്കും വിശപ്പില്ലായ്മ വലിയ പ്രശ്‌നമാണ്. എന്നാല്‍ തിപ്പലി, അയമോദകം, പെരുംജീരകം, കായം എന്നിവ തുല്യ അളവില്‍ എടുത്ത് പൊടിച്ച് ചോറിനോടൊപ്പം നെയ്യില്‍ ചേര്‍ത്ത് കഴിയ്ക്കാം.

English summary

Indian Long Pepper and its Powerful Health Benefits

Pippali is a very diverse essential in the world of Ayurvedic medicine.
Story first published: Saturday, February 25, 2017, 17:04 [IST]
X
Desktop Bottom Promotion