For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം, കൊളസ്‌ട്രോള്‍; പരിഹാരം ഈ പഴത്തില്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും പ്രമേഹത്തെ നിലയ്ക്ക് നിര്‍ത്താനും കഴിയുന്ന ഒരു പഴമുണ്ട്

|

ഇന്നത്തെ കാലത്ത് രോഗങ്ങളും രോഗാവസ്ഥകളും രോഗലക്ഷണങ്ങളും എല്ലാം ചേര്‍ന്നുള്ള പരീക്ഷണ ശാലയാണ് ശരീരം. പല രോഗങ്ങളും നമ്മുടെ അശ്രദ്ധ കാരണമാണ് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ തന്നെ കാര്യമായ ശ്രദ്ധയും പരിചരണവും ചികിത്സയും നടത്താത്തതാണ് പലപ്പോഴും രോഗാവസ്ഥ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്.

എന്നാല്‍ എന്ത് രോഗം വന്നാലും ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കാരണം പല രോഗങ്ങള്‍ക്കും പ്രകൃതി ദത്തമായ പ്രതിവിധി ഉണ്ടാവും.

ചൂടെങ്കിലും വിയര്‍പ്പില്ലേ, ഹൃദയാഘാതം തൊട്ടടുത്ത്ചൂടെങ്കിലും വിയര്‍പ്പില്ലേ, ഹൃദയാഘാതം തൊട്ടടുത്ത്

ഇത്തരത്തില്‍ പ്രമേഹം, കൊളസ്‌ട്രോള്‍, അള്‍സര്‍, ട്രൈഗ്ലിസറൈഡ് തുടങ്ങിയ അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണ് അത്തിപ്പഴം.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

അത്തിപ്പഴത്തില്‍ വളരെ കൂടിയ അളവില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴത്തിന്റെ ഇല കഴിച്ചാല്‍ തന്നെ പ്രമേഹത്തിന് പരിഹാരം കാണാം. അത്തിപ്പഴത്തിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി ഇത് പ്രമേഹത്തിന് പരിഹാരം നല്‍കും.

 ട്രൈഗ്ലിസറൈഡിന്‍

ട്രൈഗ്ലിസറൈഡിന്‍

ട്രൈ ഗ്ലിസറൈഡ് എന്ന അനാരോഗ്യകരമായ അവസ്ഥയെ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്റെ ഇല കൊണ്ട് ചായയുണ്ടാക്കിക്കുടിച്ചാല്‍ കഴിയുന്നു. ഇത് അമിതവണ്ണത്തെയും ഹൃദയാഘാതത്തേയും പ്രതിരോധിയ്ക്കുന്നു.

 അള്‍സറിനെ പ്രതിരോധിയ്ക്കാന്‍

അള്‍സറിനെ പ്രതിരോധിയ്ക്കാന്‍

അള്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിയ്ക്കാനും അത്തിപ്പഴം മുന്നിലാണ്. വെറുതേ അത്തിപ്പഴം ചവയ്ക്കുന്നതോ ഇതിന്റെ ഇല ചവച്ച് കൊണ്ടിരിയ്ക്കുന്നതോ പരിഹാരമാണ്.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് അത്തിപ്പഴം. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മലബന്ധത്തെ ഇല്ലാതാക്കാനും അത്തിപ്പഴത്തിന്റെ ഉപയോഗം സഹായിക്കുന്നു.

വയറിന്റെ പ്രശ്‌നങ്ങള്‍

വയറിന്റെ പ്രശ്‌നങ്ങള്‍

വയറിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ അത്തിപ്പഴം സഹായിക്കുന്നു. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാണ് അത്തിപ്പഴം.

 കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും അത്തിപ്പഴത്തിന്റെ ഉപയോഗം നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ അത്തിപ്പഴത്തിന് കഴിയും.

ദിവസവും ഉപയോഗിച്ചാല്‍

ദിവസവും ഉപയോഗിച്ചാല്‍

അത്തിപ്പഴം ദിവസവും ഉപയോഗിച്ചാല്‍ മുകളില്‍ പറഞ്ഞ ആരോഗ്യ ഗുണങ്ങളെല്ലാം തന്നെ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കൊടികെട്ടിയ രോഗത്തേയും തുരത്താനുള്ള കഴിവ് അത്തിപ്പഴത്തിനുണ്ട്.

ചിലര്‍ക്കിഷ്ടമില്ലാത്ത മധുരം

ചിലര്‍ക്കിഷ്ടമില്ലാത്ത മധുരം

ചിലര്‍ക്ക് അത്തിപ്പഴത്തിന്റെ മധുരം ഇഷ്ടമാവില്ല. എന്നാല്‍ ഒരിക്കലും സ്വാദ് നോക്കി ഇത്തരം ആരോഗ്യകരമായ കാര്യങ്ങളെ തള്ളിക്കളയരുത്.

English summary

How To Fight Diabetes, Triglycerides, Cholesterol And Ulcers With Figs

How To Fight Diabetes, Triglycerides, Cholesterol And Ulcers With Figs and Figs Leaves read on...
Story first published: Friday, May 5, 2017, 13:18 [IST]
X
Desktop Bottom Promotion