For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ അള്‍സര്‍: ഇനി നിമിഷ പരിഹാരം കൈക്കുള്ളില്‍

അള്‍സറിനെ മാറ്റാന്‍ ഇനി വീട്ടുപരിഹാരങ്ങള്‍ നോക്കാം. എന്തൊക്കെയെന്ന്

|

അള്‍സര്‍ എന്ന വാക്കിന്റെ തന്നെ അര്‍ത്ഥം വ്രണം എന്നാണ്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന മുറിവുകളാണ് അള്‍സര്‍ എന്ന് പറയുന്നത്. ആമാശയത്തെ പ്രതിസന്ധിയിലാക്കുന്ന രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് അള്‍സര്‍ തന്നെയാണ്.

പലപ്പോഴും പ്രാരംഭഘട്ടത്തില്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. പൊക്കിളിനു മുകളിലായി വയറിനകത്ത് ഉണ്ടാവുന്ന എരിച്ചില്‍, ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഇനി വയറ്റിലെ അള്‍സറിനെ ഉടന്‍ പരിഹരിയ്ക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. ഓട്‌സും പപ്പായയും ചേര്‍ന്നാല്‍ പല അത്ഭുതങ്ങളും

കാബേജ്

കാബേജ്

കാബേജ് കഴിയ്ക്കുന്നത് അള്‍സറിന് ഉത്തമ പരിഹാരമാണ്. കാബേജില്‍ ഉള്ള ലാക്റ്റിക് ആസിഡ് അള്‍സറിനെ ഇല്ലാതാക്കുന്നു. കാബേജും കാരറ്റു ജ്യൂസ് അടിച്ച് കഴിയ്ക്കുന്നതും മറ്റ് വഴികളിലൂടെ കഴിയ്ക്കുന്നതും അള്‍സറിനെ ഇല്ലാതാക്കുന്നു.

 പഴം

പഴം

പഴം നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് അള്‍സറിന്. ഇത് വയറ്റിലെ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കി ദഹനം കൃത്യമാക്കാനും അള്‍സറിനെതിരേയും പ്രവര്‍ത്തിയ്ക്കുന്നു.

 തേങ്ങ

തേങ്ങ

തേങ്ങ അള്‍സറിന് പരിഹാരമോ? എന്നാല്‍ സത്യമാണ്. ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തേങ്ങ. തേങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് അള്‍സറിനെ തുരത്തുന്നു.

 ഇരട്ടിമധുരം

ഇരട്ടിമധുരം

ആയുര്‍വ്വേദ വിധിപ്രകാരം ഇരട്ടിമധുരം കഴിയ്ക്കുന്നതും അള്‍സറിന് പരിഹാരം കാണുന്നു. മാത്രമല്ല കഫം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും വയറിന്റെ പാളികളെ അള്‍സറില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

 ഉലുവ

ഉലുവ

ഉലുവ അള്‍സറിന് ഏറ്റവും ഉത്തമമായ പരിഹാരമാണ്. ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതിലല്‍പ്പം തേനും ചേര്‍ത്ത് ഉലുവ വെള്ളം കുടിയ്ക്കുക. ഇത് അള്‍സറിനെ പരിഹരിയ്ക്കുന്നതിന് സഹായിക്കുന്നു.

തേന്‍

തേന്‍

മുറിവുണക്കാന്‍ ഉത്തമമാണ് തേന്‍. തേനിലുള്ള വിവിധ തരത്തിലുള്ള എന്‍സൈമുകള്‍ വയറ്റിലുള്ള ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. മാത്രമല്ല ദഹനം കൃത്യമായി നടക്കാനും മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നു.

 വെളുത്തുള്ളി

വെളുത്തുള്ളി

ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളി അള്‍സറിന്റെ ഒരു വ്രണം പോലും ഉണ്ടാകാന്‍ സമ്മതിക്കില്ല.

English summary

Home Remedies for a Stomach Ulcer

A stomach ulcer, also known as agastric ulcer,is a sore or lesion that develops in the lining of the stomach. Here are some Home Remedies for a Stomach Ulcer.
X
Desktop Bottom Promotion