For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴം കഴിയ്ക്കുന്ന സമയം ആയുസ്സ് നിശ്ചയിക്കും

എട്ട് മണിയ്ക്ക് മുന്‍പ് അത്താഴം കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

|

ഭക്ഷണം കഴിയ്ക്കാന്‍ സമയമുണ്ട്. പലപ്പോഴും അത്താഴം കഴിയ്ക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം രാത്രി എട്ട് മണിയ്ക്ക് മുന്‍പ് അത്താഴം കഴിച്ചാല്‍ മാത്രമേ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ മനസ്സിലാവുകയുള്ളൂ. ഉറങ്ങും മുന്‍പ് ഇതൊന്ന് ശ്രദ്ധിച്ചാല്‍ തടി പോവും

ധാരാളം ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. ആയുര്‍വ്വേദ വിധിപ്രകാരം രാത്രി എട്ട മണിക്ക് മുന്‍പ് അത്താഴം കഴിയ്ക്കണം എന്നാണ് പറയുന്നത്. അത്താഴം കഴിയ്ക്കുന്നത് എട്ട് മണിക്ക് മുന്‍പാവണം എന്ന് പറയുന്നതിന് കാരണങ്ങള്‍ ഉണ്ട്. അതും ആരോഗ്യകരമായ കാരണങ്ങള്‍. എന്തൊക്കെയെന്ന് നോക്കാം. രാത്രി വെച്ച വെള്ളം കുടിയ്ക്കുന്നതിലെ അപകടം

എട്ട് മണിയ്ക്ക് മുന്‍പ്

എട്ട് മണിയ്ക്ക് മുന്‍പ്

ആയുര്‍വ്വേദ വിധിപ്രകാരം എട്ട് മണിയ്‌ക്കെങ്കിലും അത്താഴം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നല്ല ദഹനത്തിനും ഉറക്കത്തിനും സഹായിക്കുമെന്നാണ് ആയുര്‍വ്വേദം നിഷ്‌കര്‍ഷിക്കുന്നത്.

 വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍

വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍

അത്താഴം കഴിയ്‌ക്കേണ്ട സമയത്ത് കഴിച്ചില്ലെങ്കില്‍ അത് പലപ്പോഴും വയറിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ശരിക്കു ദഹിക്കാത്ത ഭക്ഷണം ശരീരത്തിന് നല്‍കുന്ന വിഷമാണ്. സൂര്യോദയത്തിനു ശേഷം ഭക്ഷണം ദഹിപ്പിക്കാനുള്ള നമ്മുടെ കഴിവ് കുറഞ്ഞു പോകും എന്നതാണ് സത്യം. അതുകൊണ്ടു തന്നെ അത്താഴം നേരത്തെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

 ഉറക്കത്തെ ബാധിയ്ക്കും

ഉറക്കത്തെ ബാധിയ്ക്കും

വൈകി അത്താഴം കഴിയ്ക്കുന്നത് നമ്മുടെ ഉറക്കത്തെ സാരമായിത്തന്നെ ബാധിയ്ക്കും. ഇതിന് പ്രധാന കാരണം ദഹനപ്രശ്‌നം തന്നെയാണ്.

അമിതവണ്ണമെന്ന വിപത്തിന് പരിഹാരം

അമിതവണ്ണമെന്ന വിപത്തിന് പരിഹാരം

അത്താഴം നേരത്തേ കഴിച്ചാല്‍ അമിതവണ്ണമെന്ന വിപത്തില്‍ നിന്നും രക്ഷപ്പെടാം. ഇത് നമ്മുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഉറക്കം എന്നത് ഏറ്റവും കഠിനമേറിയ ഒരു വ്യായാമമാണ്. അതുകൊണ്ടു തന്നെ ഭക്ഷണം നേരത്തേ കഴിച്ചാല്‍ ഉറക്കത്തിലൂടെ ദഹനം സുഗമമായി നടക്കുകയും ചെയ്യും.

ശ്രദ്ധയും ഊര്‍ജ്ജവും

ശ്രദ്ധയും ഊര്‍ജ്ജവും

സമയത്തിന് ഭക്ഷണം കഴിച്ചാല്‍ അത് നമ്മുടെ ശ്രദ്ധയേയും ഊര്‍ജ്ജത്തേയും വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിന് എപ്പോഴും ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം മാത്രമല്ല മാനസികോര്‍ജ്ജവും അത്താഴം നേരത്തേ കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നു. നല്ല ഉറക്കം ലഭിയ്ക്കുന്നതിലൂടെ മാനസികാരോഗ്യവും ഉണ്ടാവുന്നു.

 ആത്മീയ ഗുണങ്ങള്‍ ധാരാളം

ആത്മീയ ഗുണങ്ങള്‍ ധാരാളം

അത്താഴം നേരത്തേ കഴിക്കുന്നതിലൂടെ ആത്മീയമായും ചില ഗുണങ്ങളുണ്ട്. ഇത് നമ്മുടെ ധ്യാനത്തിന്റെ ഊര്‍ജ്ജത്തെ നേരിട്ട് നമ്മളിലെത്തിക്കുന്നു. ഇതിലൂടെ നമ്മുടെ മനസ്സിനെ ഉണര്‍വ്വോടെ സംരക്ഷിക്കാന്‍ സാധിയ്ക്കുന്നു.

English summary

Health Issues No One Ever Told You About Eating After 8pm

there are health issues you can acquire if you develop the habit of eating after 8 pm.
Story first published: Saturday, March 25, 2017, 16:15 [IST]
X
Desktop Bottom Promotion