കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

വെറും ഒരു നുള്ളു മഞ്ഞള്‍പ്പൊടിയല്ല, ഇതില്‍ ചേര്‍ക്കുന്നത്. ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കിയ മഞ്ഞള

Posted By:
Subscribe to Boldsky

പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ചും കോള്‍ഡ് മാറാന്‍. ഇത് രാവിലെ ചെയ്യാനാണ് പറയാണ്.

കിടക്കും മുന്‍പ് ഒരു ഗ്ലാസ് ടര്‍മറിക് ഗോള്‍ഡന്‍ മില്‍ക്കായാലോ, മഞ്ഞള്‍പ്പൊടി മിശ്രിതം കലര്‍ത്തി പാല്‍. വെറും ഒരു നുള്ളു മഞ്ഞള്‍പ്പൊടിയല്ല, ഇതില്‍ ചേര്‍ക്കുന്നത്. ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കിയ മഞ്ഞള്‍പ്പൊടി മിശ്രിതം ചേര്‍ത്ത പാലാണ് ടര്‍മറിക് ഗോള്‍ഡന്‍ മില്‍ക് എന്നറിയപ്പെടുന്നത്.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

അരക്കപ്പ് മഞ്ഞള്‍പ്പൊടി, ഒരു കപ്പു വെള്ളം, ഒന്നര ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവയാണ് ഇതിലേയ്ക്കായുള്ള മഞ്ഞള്‍പ്പൊടി മിശ്രിതത്തിനു വേണ്ടത്.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

ഒരു കപ്പു വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി കലര്‍ത്തി കുറഞ്ഞ തീയില്‍ ചൂടാക്കി 6-10 മിനിറ്റു വരെ ഇളക്കുക. ഇത് കട്ടിയുള്ള മിശ്രിതമാകും വരെ. പിന്നീട് വാങ്ങാം.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

ഗോള്‍ഡന്‍ മില്‍ക്ക് തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ, ഒരു ടേബിള്‍ സ്പൂണ്‍ പശുവിന്‍ പാല്‍, അല്ലെങ്കില്‍ ബദാം പാല്‍, അല്ലെങ്കില്‍ തേങ്ങാപ്പാല്‍ എന്നിവ ഉപയോഗിയ്ക്കാം. ആയുര്‍വേദത്തില്‍ പശുവിന്‍ പാലാണ് പറയുന്നത്.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

ഇതില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, കാല്‍-അര ടീസ്പൂണ്‍ വരെ തയ്യാറാക്കി വച്ചിരിയ്ക്കുന്ന മഞ്ഞള്‍ മിശ്രിതം എന്നിവ ചേര്‍ത്തിളക്കുക.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

ഈ മിശ്രിതം ചെറുതായി ചൂടാക്കുക. ശേഷം അല്‍പം തേന്‍ സ്വാദിനായി ചേര്‍ക്കാം. ഇതു കഴിയ്ക്കാം.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

മഞ്ഞളിലെ കുര്‍കുമിന്‍, പോളിഫിനോളുകള്‍ എന്നിവ 150 രോഗസംഹാരികള്‍ക്കു തുല്യമാണെന്നാണു പറയുന്നത്. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ ഗുണപ്രദം.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

കുരുമുളകും ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏറെ നല്ലതാണ്. മഞ്ഞളും കുരുമുളകും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

ഇത് കിടക്കാന്‍ നേരം കുടിയ്ക്കുമ്പോള്‍ ദഹനേന്ദ്രിയത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടും. ദഹനപ്രക്രിയ എളുപ്പം നടക്കും.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

പിറ്റേന്നു രാവിലെ നല്ല ശോധന ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

രാത്രിയില്‍ ഈ ഗോള്‍ഡന്‍ മില്‍ക് ലിവര്‍, ഗോള്‍ബ്ലാഡര്‍ എന്നിവിടങ്ങളിലെ വിഷാംശം നീക്കുന്നു. ആന്തരികമായി ശരീരത്തിന് ശക്തി നല്‍കുന്നു.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും കോള്‍ഡടക്കമുള്ള രോഗങ്ങള്‍ തടയാനും ഏറെ ഫലപ്രദമാണിത്.

കിടക്കും മുന്‍പ് ഗോള്‍ഡന്‍മില്‍ക്(മഞ്ഞള്‍പ്പാല്‍)

ഗോള്‍ഡന്‍ മില്‍ക് ഉണ്ടാക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ തയ്യാറാക്കി വച്ചിരിയ്ക്കുന്ന മഞ്ഞള്‍ക്കൂട്ട് ഒരു ഗ്ലാസ് കാച്ചിയ പാലില്‍ കലക്കി ചെറുതായി ചൂടാക്കി കുടിച്ചാല്‍ മതി. നേരത്തെ കാച്ചിയ പാലില്‍ ഇതു കലക്കി ചൂടാക്കുക. ഇതില്‍ കറുവാപ്പട്ട, തേന്‍ തുടങ്ങിയവ ചേര്‍ക്കാം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, March 20, 2017, 10:23 [IST]
English summary

Health Benefits Of Turmeric Golden Milk At Bed Time

Health Benefits Of Turmeric Golden Milk At Bed Time, Read more to know about,
Please Wait while comments are loading...
Subscribe Newsletter