For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴം പച്ച കഴിച്ചാലാണ് ഈ ഗുണങ്ങളെല്ലാം

ഫ്രഷ് ആയിട്ടുള്ള അഥവാ പ്രിസര്‍വേറ്റീവ്‌സ് ഒന്നും ചേര്‍ക്കാത്ത ഈന്തപ്പഴം കഴിച്ചിട്ടുണ്ടോ

|

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ ഈന്തപ്പഴം ശുദ്ധീകരിക്കപ്പെട്ട് നിരവധി സ്റ്റെപ്പുകള്‍ക്ക് ശേഷമാണ് നാമെല്ലാം കഴിയ്ക്കുന്നത്. പക്ഷേ യാതൊരു പ്രിസര്‍വേറ്റീവ്‌സും ചേര്‍ക്കാത്ത ഈന്തപ്പഴം കഴിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ.

ഒരാളെ കൊല്ലാന്‍ ഈ തക്കാളി മതിഒരാളെ കൊല്ലാന്‍ ഈ തക്കാളി മതി

ഇത്രയധികം ആരോഗ്യ ഗുണങ്ങളുള്ള മറ്റൊരു ഫലം ഇല്ലെന്നു തന്നെ നമുക്ക് നിസ്സംശയം പറയാം.ഏത് ആരോഗ്യ പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് പച്ച ഈന്തപ്പഴം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പച്ച ഈന്തപ്പഴം കഴിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത് എന്ന് നോക്കാം.

 ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് വലയുന്നവരും രോഗസാധ്യതയുള്ളവരും പച്ച ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നത് നല്ലതായിരിക്കും. ഇത് ഹൃദ്രോഗസാധ്യതയേയും ഇല്ലാതാക്കുന്നു.

 രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. ദിവസവും അഞ്ചോ ആറോ ഈന്തപ്പഴം കഴിയ്ക്കുന്നതിലൂടെ 80 ഗ്രാം മഗ്നീഷ്യമാണ് നമുക്ക് ലഭിയ്ക്കുന്നത്.

 കൊളസ്‌ട്രോള്‍ നിയന്ത്രിക്കപ്പെടുന്നു

കൊളസ്‌ട്രോള്‍ നിയന്ത്രിക്കപ്പെടുന്നു

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്ന കാര്യത്തിലും മുന്നിലാണ് ഈന്തപ്പഴം. ഇത് രക്തധമനികളില്‍ അടിഞ്ഞി കൂടിയിട്ടുള്ള അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

 പക്ഷാഘാതം തടയുന്നു

പക്ഷാഘാതം തടയുന്നു

പക്ഷാഘാതം തടയുന്നതിനും ഈന്തപ്പഴം മുന്നിലാണ്. പൊട്ടാസ്യത്തിന്റെ കലവറയാണ് ഈന്തപ്പഴം. ദിവസവും കഴിയ്ക്കുന്നത് പക്ഷാഘാത സാധ്യതയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

അയേണ്‍ സമ്പുഷ്ടം

അയേണ്‍ സമ്പുഷ്ടം

ശരീരത്തില്‍ അയേണ്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അയേണ്‍ സാന്നിധ്യത്തിന് നല്ലതു പോലെ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.

ഡയറിയക്ക് പ്രതിവിധി

ഡയറിയക്ക് പ്രതിവിധി

ഡയറിയ പോലുള്ള രോഗങ്ങളെ പ്രതിരോധിയ്ക്കാന്‍ ഈന്തപ്പഴം എന്നും മുന്നിലാണ്. ഇതിനു സഹായിക്കുന്നതും പൊട്ടാസ്യം തന്നെയാണ്.

 മലബന്ധം തടയുന്നു

മലബന്ധം തടയുന്നു

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതിനെ ഇല്ലാതാക്കാനും നല്ല ശോധനയ്ക്കും ഈന്തപ്പഴം സഹായിക്കുന്നു.

 ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കത്തിനും ഏറ്റവും നല്ലതാണ് പച്ച ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യകരമായ തൂക്കം കൃത്യമാക്കാന്‍ സഹായിക്കുന്നു.

English summary

health benefits of fresh dates

Dates are one of the most beneficial fruits, loaded with numerous nutrients, and healthy compounds which boost metabolism, prevent stroke and heart attacks.
X
Desktop Bottom Promotion