For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കും 5 കാര്യങ്ങള്‍

അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാന്‍ അതി രാവിലെ ചെയ്യാവുന്ന എട്ട് മാര്‍ഗ്ഗങ്ങള്‍

|

ശരീരഭാരം എന്നും എല്ലാവരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. ചാടിയ വയര്‍ ഒളിച്ച് വെയ്ക്കാനും അരക്കെട്ടിലെ കൊഴുപ്പകറ്റാനും എന്ത് ചെയ്യാനും നമ്മളില്‍ പലരും തയ്യാറാണ്. എത്രയൊക്കെ കഷ്ടപ്പെട്ടാലും വേണ്ടില്ല വ്യായാമം എത്രയൊക്കെ ചെയ്താലും വേണ്ടില്ല അതിനെല്ലാം തയ്യാറാണ് പലരും.

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഇനി നിങ്ങള്‍ക്ക് തടി കുറയ്ക്കാനുള്ള വഴികള്‍ നോക്കാം. അരക്കെട്ടിലേയും വയറിലേയും മറ്റും കൊഴുപ്പാണ് അമിതവണ്ണത്തിന്റെ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നത്. ലോകാരോഗ്യ ദിനം മുതല്‍ നിങ്ങളെടുക്കുന്ന പ്രതിഞ്ജയിലൂടെ വയറും തടിയും ഇനി നിഷ്പ്രയാസം കുറയ്ക്കാം.

<strong>രാത്രി വെച്ച വെള്ളം കുടിയ്ക്കുന്നതിലെ അപകടം</strong>രാത്രി വെച്ച വെള്ളം കുടിയ്ക്കുന്നതിലെ അപകടം

എന്നാല്‍ ഇനി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി ഇത് പല തരത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യാന്‍ നമ്മളെ സഹായിക്കും. അരക്കെട്ടിലെ കൊഴുപ്പും അധികമായുള്ള വണ്ണവും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

എളുപ്പവും ഫലപ്രദവുമാണ് ഈ മാര്‍ഗ്ഗങ്ങള്‍. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനെ തന്നെ ഈ മാര്‍ഗ്ഗങ്ങള്‍ പിന്തുടരാന്‍ ശ്രദ്ധിക്കാം.

<strong>ഒരു മാസം ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിക്കാം, വയര്‍ പോവും</strong>ഒരു മാസം ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിക്കാം, വയര്‍ പോവും

ഇളം ചൂടുള്ള വെള്ളം

ഇളം ചൂടുള്ള വെള്ളം

ഇളം ചൂടുള്ള വെള്ളത്തിന് ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളയാനുള്ള കഴിവുണ്ട്. രാവിലെ വെറും വയറ്റില്‍ ഇളം ചൂടുള്ള വെള്ളം കുടിയ്ക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ്വേകുകയും ചെയ്യും.

ചൂടുവെള്ളത്തിനു ശേഷം തണുത്ത വെള്ളം

ചൂടുവെള്ളത്തിനു ശേഷം തണുത്ത വെള്ളം

ഇളം ചൂടുള്ള വെള്ളം കുടിച്ചതിനു ശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ദിവസം മുഴുവന്‍ തണുത്ത വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. വേണമെങ്കില്‍ നാരങ്ങയോ ഓറഞ്ച് നീരോ മിക്‌സ് ചെയ്ത് കഴിയ്ക്കാം.

 കൂടുതല്‍ വെള്ളം കുടിയ്ക്കുക

കൂടുതല്‍ വെള്ളം കുടിയ്ക്കുക

ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ച് കൊണ്ടിരിയ്ക്കണം. കൂടുതല്‍ വെള്ളം കുടിയ്ക്കുന്നതനുസരിച്ച് ശരീരത്തിലെ കൊഴുപ്പ് കുറയുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതാകട്ടെ നമ്മുടെ അമിത വിശപ്പിനെ ഇല്ലാതാക്കുകയും ഭക്ഷണം കഴിയ്ക്കുന്നതിന്റെ തോത് കുറയ്ക്കുകയും ചെയ്യുന്നു.

 പോഷകസമൃദ്ധം പ്രഭാത ഭക്ഷണം

പോഷകസമൃദ്ധം പ്രഭാത ഭക്ഷണം

എന്തൊക്കെ ഒഴിവാക്കിയാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. പ്രഭാത ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതാണ് ശരീരത്തില്‍ കൊഴുപ്പ് നിറയ്ക്കുന്നത്. അതുകൊണ്ട് പ്രഭാത ഭക്ഷണം കഴിയ്ക്കുന്നത് തടി കുറയാനും ആരോഗ്യം വര്‍ദ്ധിയ്ക്കാനുമാണ് സഹായിക്കുന്നത്.

 പ്രോട്ടീനും നാരുകളും

പ്രോട്ടീനും നാരുകളും

പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് ഏറെ അത്യാവശ്യമാണ്. കാരണം ഇവയെല്ലാം ദഹിക്കാന്‍ ഒരുപാട് സമയമെടുക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിയ്ക്കണം എന്ന ചിന്ത ഉണ്ടാവില്ല എന്നതാണ് സത്യം.

 ഇടനേരത്തെ ഭക്ഷണം

ഇടനേരത്തെ ഭക്ഷണം

ഇടനേരങ്ങളില്‍ ഭക്ഷണം കഴിയ്ക്കുന്നതാണ് മറ്റൊന്ന്. ഇത് ആരോഗ്യകരമായിട്ടുള്ളതായിരിക്കണം എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇത് തടി കുറയ്ക്കാനും കൊഴുപ്പിനെ അകറ്റാനും സഹായിക്കുന്ന ഒന്നാണ്.

വ്യായാമം ചെയ്യാം

വ്യായാമം ചെയ്യാം

എത്രയൊക്കെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചാലും അതു പോലെ തന്നെ വ്യായാമത്തിലും ശ്രദ്ധിക്കണം. ശരീരം വിയര്‍ക്കുമ്പോള്‍ കലോറി ഇല്ലാതാവുന്നു. ഇത് ആരോഗ്യകരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിയ്ക്കുന്നു. വയറ്റിലും അരക്കെട്ടിലും ഉള്ള ഇത്തരം കൊഴുപ്പുകള്‍ അതിലൂടെ ഇല്ലാതാവുന്നു.

ഉറക്കം

ഉറക്കം

ഉറക്കിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. സുഖകരമായ ഉറക്കം പലപ്പോവും അമിത ഭാരം നിയന്ത്രിയ്ക്കുന്നു. അരക്കെട്ടിലെ കൊഴുപ്പും ശരീരത്തില്‍ അധികമുള്ള അനാരോഗ്യവും തടിയും ദുര്‍മേദസ്സും എല്ലാം ഇല്ലാതാക്കാന്‍ സുഖകരമായ ഉറക്കത്തിന് കഴിയുന്നു.

English summary

Early Morning Rituals for Weight Loss

Try these eight early morning rituals for weight loss and dive into your journey of weight loss.
X
Desktop Bottom Promotion