For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളരെ അപകടകരം ഈ 10 തലവേദനകള്‍

ശ്രദ്ധിക്കാതെ വിട്ടാല്‍ ആയുസ്സ് കുറയ്ക്കുന്ന ഒന്നാണ് തലവേദന എന്ന കാര്യത്തില്‍ സംശയം വേണ്ട.

|

തലവേദന അനുഭവിയ്ക്കാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ തലവേദന വന്നാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ വേദനസംഹാരികളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ താല്‍ക്കാലികാശ്വാസം ഇത് നല്‍കുമെങ്കിലും ഇതിനു പിന്നിലുള്ള അപകടത്തെക്കുറിച്ച് പലരും ബോധവാന്‍മാരല്ല. മൂത്രത്തിന്റെ നിറം, മരണസാധ്യത പറയും

ഇനി പറയുന്ന 10 തലവേദനകളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് വളരെയധികം അപകടകരം തന്നെയാണ്. എന്തുകൊണ്ടും തലവേദനയെ ഒരിക്കലും നിസ്സാരമാക്കി കളയരുത്. എന്തൊക്കെയാണ് തലവേദനയിലൂടെ ഉണ്ടാവുന്ന അപകടങ്ങള്‍ എന്ന് നോക്കാം.

 കുറഞ്ഞും കൂടിയും ഉള്ള തലവേദന

കുറഞ്ഞും കൂടിയും ഉള്ള തലവേദന

കൂടിയും കുറഞ്ഞും ഉള്ള തലവേദനയാണെങ്കില്‍ ശ്രദ്ധ വളരെയധികം വേണം. മിനിട്ടുകള്‍ മാത്രം നീണ്ട് നില്‍ക്കുന്ന സഹിക്കാനാവാത്ത തലവേദനയാണ് ആദ്യം ഉണ്ടാവുക. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഇത് കൂടിയും കുറഞ്ഞും അനുഭവപ്പെടും. ഇത്തരത്തില്‍ ഉണ്ടാവുന്ന തലവേദന തലച്ചോറില്‍ രക്തസ്രാവം ഉണ്ടെന്നതിന്റെ ലക്ഷണമാണ്.

തലവേദനയും കാഴ്ച മങ്ങലും

തലവേദനയും കാഴ്ച മങ്ങലും

തലവേദനയ്‌ക്കൊപ്പം തന്നെ കാഴ്ച മങ്ങുന്നതും ഉണ്ടെങ്കില്‍ അത് പക്ഷാഘാത ലക്ഷണമാണ് എന്ന് ഉറപ്പിച്ച് പറയാം.

തലവേദനയും ഛര്‍ദ്ദിയും

തലവേദനയും ഛര്‍ദ്ദിയും

പല കാരണങ്ങള്‍ കൊണ്ട് തലവേദനയും ഛര്‍ദ്ദിയും ഉണ്ടാവാം. ബ്രെയിന്‍ ട്യൂമറായിരിക്കും പലപ്പോവും ഇതിന്റെ തള്ളിക്കളയാനാവാത്ത കാരണം. ശരീരഭാരം അസാധാരണമായ രീതിയില്‍ കുറയല്‍, ഛര്‍ദ്ദി തുടങ്ങിയവ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കണം.

കാഠിന്യമേറിയ തലവേദന

കാഠിന്യമേറിയ തലവേദന

ഇടയ്ക്കിടെയുണ്ടാവുന്ന കാഠിന്യമേറിയ തലവേദനയാണ് മറ്റൊന്ന്. സാധാരണമാണെങ്കിലും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

 വയസ്സാവുന്തോറുമുള്ള തലവേദന

വയസ്സാവുന്തോറുമുള്ള തലവേദന

വയസ്സാവുന്തോറുമുള്ള തലവേദനയാണ് മറ്റൊന്ന്. തലച്ചോറിന്റെ രക്തധമനികളില്‍ കൊഴുപ്പടിഞ്ഞ് കൂടി ചുരുങ്ങുന്നതിന്റെ ഫലമായാണ് ഇത്തരം തലവേദനകള്‍ ഉണ്ടാവുന്നത്.

വീഴ്ചമൂലമുള്ള തലവേദന

വീഴ്ചമൂലമുള്ള തലവേദന

വീഴ്ച മൂലമുള്ള തലവേദനയാണ് മറ്റൊന്ന്. വീഴ്ചയോ അടിയോ കിട്ടിയിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും വരും കാലങ്ങളില്‍ തലവേദനയിലേക്ക് നയിക്കാന്‍ കാരണമാകും. ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.

ക്ലസ്റ്റര്‍ തലവേദന

ക്ലസ്റ്റര്‍ തലവേദന

ഇത് നമ്മുടെ കാഴ്ചയേയും പ്രതികൂലമായി ബാധിയ്ക്കുന്നതാണ്. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണം. എന്നാല്‍ ഇത് തനിയേ മാറുന്നതാണ്.

മെനഞ്‌ജൈറ്റിസ്

മെനഞ്‌ജൈറ്റിസ്

മെനഞ്‌ജൈറ്റിസ് ആണ് മറ്റൊരു തലവേദന. ഇത് കഴുത്തിന് പുറകിലാണ് ആരംഭിയ്ക്കുന്നത്. ഇതും ഡോക്ടറെ ഉടന്‍ കാണിക്കേണ്ടത് ആവശ്യമാണ്.

 തലവേദനയുടെ ആയുസ്സ്

തലവേദനയുടെ ആയുസ്സ്

24 മണിക്കൂറിന് ശേഷം പോയ തലവേദന വീണ്ടും വരികയും പിന്നീട് ഇല്ലാതാവുകയും വീണ്ടും വരികയും ചെയ്യുകയാണെങ്കില്‍ അത് പക്ഷാഘാതത്തിലേക്ക് നയിക്കും എന്നതാണ് സൂചിപ്പിക്കുന്നത്.

 ക്യാന്‍സര്‍ മൂലം തലവേദന

ക്യാന്‍സര്‍ മൂലം തലവേദന

ക്യാന്‍സറും പലപ്പോഴും തലവേദനയുടെ രൂപത്തില്‍ വരാവുന്നതാണ്. അതുകൊണ്ട് തന്നെ തലവേദനയെ അവഗണിയ്ക്കാതെ കൃത്യമായി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

English summary

Dangerous Headaches And What They Say About Your Health

Luckily for us, doctors have provided an easy means of finding out the truth behind the type, severity and duration of your headache. So you can tell whether it’s only a migraine or a probably brain tumor.
Story first published: Friday, March 10, 2017, 17:01 [IST]
X
Desktop Bottom Promotion