For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഹാരത്തിനു ശേഷം ഇവയെല്ലാം അപകടം

ഭക്ഷണശേഷം ഉറങ്ങിയാല്‍, ചായകുടിച്ചാല്‍, കുളിച്ചാല്‍ അതൊക്കെ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്

|

ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ചില കാര്യങ്ങള്‍ നമ്മളൊരിക്കലും ചെയ്യാന്‍ പാടില്ല. ഇത് ആരോഗ്യത്തിന് പകരം അനാരോഗ്യമാണ് ഉണ്ടാക്കുന്നത്. അതിലുപരി കഴിച്ച ആഹാരം വിപരീത ഫലമാണ് നമുക്ക് നല്‍കുന്നത്. പലരും സ്ഥിരമായി ചെയ്യുന്ന ചില കാര്യങ്ങള്‍ ആണ് പലതും.

ഒരു നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ഒരു നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍

വയറു നിറയെ ആഹാരം കഴിച്ച ശേഷം നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. എന്തൊക്കെ കാര്യങ്ങളാണ് ഭക്ഷണശേഷം ചെയ്യാന്‍ പാടില്ലാത്തത് എന്ന് നോക്കാം. ഇത്തരത്തില്‍ ചെയ്താല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും നോക്കാം.

വര്‍ക്കൗട്ട് ചെയ്യുന്നത്

വര്‍ക്കൗട്ട് ചെയ്യുന്നത്

ഒരിക്കലും ഭക്ഷണത്തിനു ശേഷം വര്‍ക്കൗട്ട് ചെയ്യരുത്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല വയറ്റില്‍ അസ്വസ്ഥതകളും ഉണ്ടാക്കുന്നു.

ഉറക്കം

ഉറക്കം

പലരുടേയും ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. ഭക്ഷണം കഴിച്ച ഉടനേയുള്ള ഉറക്കം. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫഌക്‌സ് ഉണ്ടാക്കാം. വയറിന് അസ്വസ്ഥതയും.

വെള്ളം കുടിയ്ക്കാം

വെള്ളം കുടിയ്ക്കാം

ഭക്ഷണത്തിലുണ്ടാകുന്ന അപകടകരമായ ബാക്ടീരിയയെ നശിപ്പിക്കാന്‍ ഉമിനീരിന് കഴിയുന്നു. ഭക്ഷണശേഷം ഉടന്‍ തന്നെ വെള്ളം കുടിയ്ക്കുന്നത് ഉമിനീരിന്റെ ഈ ശക്തിയെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ വെള്ളം കുടിയ്ക്കാന്‍ പാടുകയുള്ളൂ.

 പഴങ്ങള്‍ കഴിയ്ക്കുന്നത്

പഴങ്ങള്‍ കഴിയ്ക്കുന്നത്

ഭക്ഷണശേഷം പഴങ്ങള്‍ കഴിയ്ക്കുന്നതും പലരും ശീലമാക്കിയിട്ടുള്ള ഒന്നാണ്. എന്നാല്‍ ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു.

 പുകവലി

പുകവലി

പലരും ശീലമാക്കിയിട്ടുള്ള ഒന്നാണ് പുകവലി. ഭക്ഷണത്തിനു മുന്‍പോ ശേഷമോ പുകവലിയ്ക്കുന്നത് കാന്‍സറിന് വരെ കാരണമാകുന്നു.

 കുളി

കുളി

ഭക്ഷണശേഷമുള്ള കുളിയാണ് മറ്റൊന്ന്. ഭക്ഷണം ദഹിക്കാന്‍ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിയ്ക്കാന്‍ പാടുകയുള്ളൂ.

 ചായ കുടിയ്ക്കുന്നത്

ചായ കുടിയ്ക്കുന്നത്

ചായ കുടിയ്ക്കുന്നതാണ് മറ്റൊന്ന്. പലര്‍ക്കും ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ ചായ കൂടിയ്ക്കുന്ന ശീലമുണ്ടാവും. എന്നാല്‍ ചായ കുടിയ്ക്കുന്നത് ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു

English summary

Avoid doing these after having a meal

Here we list a few unhealthy post-meal practices that can create havoc with your body.
Story first published: Friday, May 26, 2017, 15:46 [IST]
X
Desktop Bottom Promotion