For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെയാണോ?

|

നഖം നമ്മുടെ ശരീരത്തിലെ ഒരു ആഭരണമാണ് അതിനെ ഒരിക്കലും ഒരു ഉപകരണം പോലെ സല്‍ക്കരിക്കരുത്. കാരണം നഖത്തിന് നമ്മുടെ ആരോഗ്യകാര്യത്തില്‍ വളരെവലിയൊരു പങ്കാണ് ഉള്ളത്. നഖം, കണ്ണ്, ചര്‍മ്മം, മുഖം തുടങ്ങി നമ്മുടെ ശരീരത്തിന്റെ പല രോഗാവസ്ഥകളും പ്രകടമാകുന്നത് ഇതിലൂടെയാണ്.

കാല്‍വിരലിലെ നഖത്തേക്കാള്‍ പെട്ടെന്ന് വളരുന്നത് കൈവിരലിലെ നഖമാണ്. നഖത്തിന്റെ നിറവും നഖത്തിനുണ്ടാകുന്ന ചെറിയ ചില മാറ്റങ്ങളും നോക്കി നമുക്ക് നമ്മുടെ ആരോഗ്യത്തെ വിലയിരുത്താം. എങ്ങനെയെന്ന് നോക്കാം. നഖത്തിലെ വെളുത്ത നിറം ആയുസ്സിന്‌ ചുവപ്പ് സിഗ്നല്‍

നഖം പിളര്‍ന്ന് പോരുക

നഖം പിളര്‍ന്ന് പോരുക

നഖത്തിന്റെ പാളികള്‍ ഓരോന്നായി പിളര്‍ന്നു പോരുന്നതിനെ വളരെ ഗൗരവമായി തന്നെ ശ്രദ്ധിക്കണം. കാരണം ശരീരത്തില്‍ വിറ്റാമിന്റെ അഭാവമാണ് ഇതിലൂടെ കാണിയ്ക്കുന്നത്. വരാന്‍ പോകുന്ന രോഗങ്ങളുടെ മുന്നോടിയായാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. കീടനാശിനി അടങ്ങിയിട്ടുണ്ടോ, തിരിച്ചറിയാം...

നഖത്തിന്റെ അറ്റം പൊട്ടിപ്പോവുക

നഖത്തിന്റെ അറ്റം പൊട്ടിപ്പോവുക

നഖത്തിന്റെ അറ്റം പൊട്ടിപ്പോവുന്നതും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കാരണം വിറ്റാമിന്‍ എയുടെ കുറവാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം.

നഖത്തിലെ വെളുത്ത കുത്തുകള്‍

നഖത്തിലെ വെളുത്ത കുത്തുകള്‍

പ്രോട്ടീന്‍, കാല്‍സ്യം തുടങ്ങി ശരീരത്തിന്റെ വളര്‍ച്ചക്കാവശ്യമായ പല ഘടകങ്ങളുടേയും അഭാവമാണ് പലപ്പോഴും നഖത്തിലെ വെള്ളപ്പാടുകള്‍ക്ക് കാരണം. അതുകൊണ്ട് തന്നെ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതായിരിക്കും.

 നഖത്തിലെ മഞ്ഞ നിറം

നഖത്തിലെ മഞ്ഞ നിറം

മഞ്ഞനിറമുള്ള നഖങ്ങള്‍ നഖം അനാരോഗ്യത്തിലാണ് എന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും ഫംഗസ് ബാധയും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളും നഖത്തിലെ മഞ്ഞ നിറത്തിലൂടെ വെളിവാകുന്നു.

 നഖത്തിനറ്റത്ത് വണ്ണം വെയ്ക്കുന്നു

നഖത്തിനറ്റത്ത് വണ്ണം വെയ്ക്കുന്നു

നഖത്തിനറ്റത്ത് വിരലും നഖവും കൂടി വണ്ണം വെയ്ക്കുന്ന അവസ്ഥയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അത് ശ്വാസകോശസംബന്ധമായ രോഗങ്ങളെ സൂചിപ്പിക്കുന്നു

നഖത്തിന് ചുറ്റും തൊലി പോവുന്നത്

നഖത്തിന് ചുറ്റും തൊലി പോവുന്നത്

നഖത്തിന് ചുറ്റുമുള്ള തൊലി അടര്‍ന്ന് പോവുന്നതും ശ്രദ്ധിക്കണം. മാത്രമല്ല നഖത്തിന്റെ നിറം മാറുന്നതും ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളുടെ തുടക്കമാണ്.

നഖത്തിനറ്റം സ്പൂണ്‍ പോലെ

നഖത്തിനറ്റം സ്പൂണ്‍ പോലെ

ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണെങ്കിലാണ് നഖത്തിനറ്റം സ്പൂണ്‍ പോലെ കാണപ്പെടുന്നത്. മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും തൈറോയ്ഡ് പ്രശ്‌നങ്ങളും ഉണ്ടാവും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഉറങ്ങുന്നതിനു മുന്‍പ് തലയണക്കടിയില്‍ വെളുത്തുള്ളി

നഖത്തിന് നടുവില്‍ വിള്ളല്‍

നഖത്തിന് നടുവില്‍ വിള്ളല്‍

ചിലരുടെ നഖത്തിന് നടുവിലായി വിള്ളല്‍ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം വിള്ളലുകള്‍ ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കാന്‍ സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

നഖത്തിലെ കുത്തുകള്‍

നഖത്തിലെ കുത്തുകള്‍

ചിലരുടെ നഖത്തില്‍ ധാരാളം കുത്തുകള്‍ കാണപ്പെടും. ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇത്തരം നഖങ്ങള്‍ സൂചിപ്പിക്കുന്നത്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

You Can Never Imagine What Nails Can Tell About Your Health

You Can Never Imagine What Nails Can Tell About Your Health. Read here in malayalam.
Story first published: Tuesday, August 30, 2016, 16:00 [IST]
X
Desktop Bottom Promotion