For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സയനൈഡിനേക്കാള്‍ അപകടം വൈഫൈ

By Super
|

ആധുനിക സമൂഹവും സാങ്കേതിക വിദ്യയിലെ വന്‍ വികസനവും ചില ഭീഷണികള്‍ ഉയര്‍ത്തുന്നതാണ്. ആധുനിക ഉപകരണങ്ങളുടെ ദോഷങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലോ, അറിവു കുറവോ ആയതുകൊണ്ട് ഇത് നമ്മള്‍ അവഗണിക്കുകയാണെന്നതാണ് സത്യം. നമുക്ക് ചുറ്റും എവിടെയും വൈ-ഫൈ കണക്ഷനുകളുണ്ട്.

Wi-Fi A Silent Killer That Kills Us Slowly

കേബിളുകളില്ലാതെ അനേകം ഉപകരണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള വിപ്ലവകരമായ ഒരു മാര്‍ഗ്ഗം ആണ് ഇതെന്നതില്‍ തര്‍ക്കമില്ല. മൊബൈല്‍ ഫോണുകളാണ് വൈ-ഫൈ വഴി ഏറ്റവും ഗുണം ലഭിക്കുന്ന ഉപകരണം. എന്നാല്‍ അവ നിര്‍മ്മിക്കുന്ന കമ്പനികള്‍ ആരോഗ്യത്തിന് ദോഷം ചെയ്യാതിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്.

ടാബ്‍ലെറ്റ്, ലാപ്ടോപ്പ്, ഫോണ്‍ തുടങ്ങിയവയൊക്കെ ഓണ്‍ലൈനുമായി ബന്ധിപ്പിക്കാന്‍ റൂട്ടറുകള്‍ ആവശ്യമാണ്. ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍ അഥവാ ഡബ്ലിയു.ലാന്‍ (WLAN) സൃഷ്ടിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നവയാണ്. ബ്രീട്ടീഷ് ഹെല്‍ത്ത് ഏജന്‍സി നടത്തിയ ഒരു പഠനത്തില്‍ റൂട്ടറുകള്‍ മനുഷ്യരുടെയും സസ്യങ്ങളുടെയും വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Wi-Fi A Silent Killer That Kills Us Slowly

വൈ-ഫൈ സിഗ്നലുകളും, ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളും വഴി ഏകാഗ്രതയില്ലായ്മ, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അമിതമായ ക്ഷീണം, ചെവിയില്‍ വേദന, ഇടക്കിടെയുള്ള ശക്തമായ തലവേദന എന്നിവയുണ്ടാകാം.

സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഇന്ന് നമുക്ക് ജീവിക്കുക പ്രയാസമാണ്. എന്നാല്‍ അവയുടെ ദോഷങ്ങളില്‍ നിന്ന് നമ്മള്‍ സ്വയം സംരക്ഷിക്കേണ്ടതുണ്ട്. റൂട്ടറുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ട്. അല്ലെങ്കില്‍ അവയുണ്ടാക്കുന്ന തകരാറുകള്‍ അല്പം കുറയ്ക്കുകയെങ്കിലും ചെയ്യാം.

Wi-Fi A Silent Killer That Kills Us Slowly

വയര്‍ലെസ്സ് ഫോണുകള്‍ കേബിള്‍ വഴി ബന്ധിപ്പിക്കുക, അടുക്കള, ബെഡ്‍റൂം എന്നിവിടങ്ങളില്‍ റൂട്ടര്‍ സ്ഥാപിക്കാതിരിക്കുക എന്നിവ ചെയ്യാം. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായും ഉപയോഗിക്കാത്തപ്പോഴും വൈ-ഫൈ ഓഫാക്കിയിടുകയും ചെയ്യുക.

English summary

Wi-Fi A Silent Killer That Kills Us Slowly

Modern society and the huge development of technology has put as in a constant threat. The truth is that we ignore this fact because we have very little or no knowledge about the side effects of our use of modern devices.
Story first published: Friday, May 20, 2016, 16:31 [IST]
X
Desktop Bottom Promotion