For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദം പറയുന്നു, വെളുത്തുള്ളി, സവാള വേണ്ട....

|

സവാളയും വെളുത്തുള്ളിയും ധാരാളം ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. രുചിയും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍.

എന്നാല്‍ ആയുര്‍വേദം പറയുന്നത് ഇവ ഭക്ഷണരൂപത്തില്‍ ഉപയോഗിയ്ക്കരുതെന്നതാണ്. മരുന്നായാണ് ഇവയെ ആയുര്‍വേദം കണക്കാക്കുന്നത്.

എന്തുകൊണ്ടാണ് സവാള, വെളുത്തുള്ളി എന്നിവ ആയുര്‍വേദപ്രകാരം നിഷിദ്ധമാകുന്നതെന്നറിയൂ,

ആയുര്‍വേദം പറയുന്നു,

ആയുര്‍വേദം പറയുന്നു,

ആയുര്‍വേദ പ്രകാരം ഭക്ഷണഗുണങ്ങള്‍ മൂന്നായി തിരിച്ചിരിയ്ക്കുന്നു, രജസ്, തമസ്, സത്വ എന്നിവയാണിവ.

ആയുര്‍വേദം പറയുന്നു,

ആയുര്‍വേദം പറയുന്നു,

സവാള, വെളുത്തുള്ളി എന്നിവ തമസിക്, രജസിക് വിഭാഗത്തില്‍ പെടുന്നവയാണ്. ഇവ രൂക്ഷഗന്ധമുള്ളവയാണ്. ശരീരത്തില്‍ ചൂട്, ബൈല്‍ എന്നിവ ഉല്‍പാദിപ്പിയ്ക്കും.

ആയുര്‍വേദം പറയുന്നു,

ആയുര്‍വേദം പറയുന്നു,

ദേഷ്യം, ലൈംഗികതാല്‍പര്യങ്ങള്‍ എന്നീ വികാരങ്ങളുണ്ടാകാന്‍ സവാള, വെളുത്തുള്ളി എന്നിവ കാരണമാകുമെന്ന് ആയുര്‍വേദം പറയുന്നു. ഇതുകൊണ്ടുതന്നെ മെഡിറ്റേഷന്‍ ചെയ്യുന്നവയും ആത്മീയപാതയിലൂടെ പോകാന്‍ ആഗ്രഹിയ്ക്കുന്നവരും ഈ ഭക്ഷണങ്ങള്‍ ഉപയോഗിയ്ക്കരുതെന്ന് ആയുര്‍വേദം ഉപദേശിക്കുന്നു.

ആയുര്‍വേദം പറയുന്നു,

ആയുര്‍വേദം പറയുന്നു,

പിത്തപ്രകൃതി അഥവാ പിത്തദോഷമുള്ള ശരീരത്തോടു കൂടിയവര്‍ ഈ ഭക്ഷണം ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലതെന്നും ആയുര്‍വേദം പറയുന്നു. ഈ വിഭാഗത്തില്‍ പെട്ടവര്‍ ശരീരത്തില്‍ ചൂടു കൂടിയ പ്രകൃതിക്കാരുമാണ്.

ആയുര്‍വേദം പറയുന്നു,

ആയുര്‍വേദം പറയുന്നു,

സവാള, വെളുത്തുള്ളി എന്നിവ രക്തം ശുദ്ധീകരിയ്ക്കുന്നവയാണ്. ഇതുകൊണ്ടുതന്നെ ഇവയെ മരുന്നുകളുടെ ഗണത്തിലാണ് ആയുര്‍വേദം കണക്കാക്കുന്നതും.

ആയുര്‍വേദം പറയുന്നു,

ആയുര്‍വേദം പറയുന്നു,

ആയുര്‍വേദ പ്രകാരം വെളുത്തുള്ളി ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ ട്രാക്റ്റില്‍ ചൂടുല്‍പാദിപ്പിയ്ക്കും. പ്രത്യേകിച്ചു തണുപ്പു കാലത്ത്. ഇത് ദഹനത്തെ സഹായിക്കും.

ആയുര്‍വേദം പറയുന്നു,

ആയുര്‍വേദം പറയുന്നു,

വേനല്‍ക്കാലത്ത് സവാള മരുന്നായി

ഉപയോഗിയ്ക്കാം. ഇവയുടെ എരിയുന്ന രുചി ദഹനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. വേനല്‍ക്കാലത്തുണ്ടാകാനിടയുള്ള ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

Read more about: health food ayurveda
English summary

Why Ayurveda Recommend No Onion Garlic Diet

Here are some reasons why ayurveda recommend no onion garlic diet,
Story first published: Monday, April 25, 2016, 15:33 [IST]
X
Desktop Bottom Promotion