ശരീരം അപകടത്തിലേക്കെന്നതിന്റെ ലക്ഷണങ്ങള്‍

ശരീരം അപകടാവസ്ഥയിലേക്കാണോ നീങ്ങുന്നതെന്ന് ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം.

Posted By:
Subscribe to Boldsky

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവൂ. അനാരോഗ്യകരമായ ശരീരത്തില്‍ നിന്നും പുറത്ത് വരുന്ന പല കാര്യങ്ങളും പലപ്പോഴും നമുക്കുണ്ടാക്കുന്നത് നെഗറ്റീവ് ഫലമാണ്.

ശാരീരിക പ്രവര്‍ത്തനങ്ങളുടെ ക്ഷമത കുറഞ്ഞ് വരുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ നമ്മുടെ സിസ്റ്റത്തിന്റെ പ്രവര്‍ത്തന ക്ഷമത കുറയുന്നുണ്ടെന്ന് എങ്ങനെ മനസ്സിലാക്കും എന്നതാണ് പ്രശ്‌നം. ഒരിക്കലും പരിഹരിയ്ക്കില്ല കുടവയറിന്റെ കാരണങ്ങള്‍?

കാരണം പലപ്പോഴും നമ്മളത് അറിയാതെ പോകുന്നതാണ് പല ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടേയും കാരണം. ഇത്തരത്തില്‍ പ്രവര്‍ത്തന ക്ഷമത കുറയുമ്പോള്‍ ശരീരം തന്നെ പല ലക്ഷണങ്ങളും കാണിയ്ക്കും. ഈ ലക്ഷണങ്ങളാകട്ടെ നമ്മളൊരിയ്ക്കലും അവഗണിയ്ക്കാനും പാടില്ല. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

മുടിയും നഖവും ശ്രദ്ധിക്കാം

മുടി അമിതമായ രീതിയില്‍ കൊഴിയുന്നുണ്ടോ, അല്ലെങ്കില്‍ നഖത്തിന്റെ അറ്റം പൊട്ടിപ്പോകുന്നുണ്ടോ. എന്നാല്‍ ഇതിന്റെ അര്‍ത്ഥ ശരീരത്തില്‍ വിറ്റാമിന്‍ ബിയും കാല്‍സ്യവും കുറവാണ് എന്നതാണ്. അതുകൊണ്ട് തന്നെ പാലും ധാന്യങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

ഉപ്പ് ഭക്ഷണത്തോട് ആര്‍ത്തി

ഉപ്പ് നിറഞ്ഞ ഭക്ഷണത്തോട് നിങ്ങള്‍ക്ക് അമിതമായി ആര്‍ത്തി തോന്നുന്നുണ്ടോ, മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ ലക്ഷണമാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല.

മധുരത്തോടുള്ള അമിത ആഗ്രഹം

മധുരത്തോടുള്ള അമിതമായ ആഗ്രഹമാണ് മറ്റൊന്ന്. ഇത് നിങ്ങളുടെ നാഡി വ്യവസ്ഥയില്‍ പ്രശ്‌നമുണ്ട് എന്നതിന്റെ ലക്ഷണമാണ്.

മോണയില്‍ നിന്നും രക്തം വരല്‍

പല്ലിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധയില്ലാത്തതു കൊണ്ട് മാത്രമല്ല മോണയില്‍ നിന്നും രക്തം വരുന്നത്. ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അഭാവമാണ് ഇത് കാണിയ്ക്കുന്നത്.

ഉറക്കമില്ലായ്മയും കൈകാല്‍ കടച്ചിലും

ഉറക്കമില്ലായ്മ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. ഇത് ശരീരത്തിലെ മഗ്നീഷ്യത്തിന്റെയും പൊട്ടാസ്യത്തിന്റേയും അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. അതു തന്നെയാണ് കൈകാല്‍ കടച്ചിലിനു കാരണവും.

കൈമുട്ടിലെ ചര്‍മ്മം വരണ്ടത്

കൈകാല്‍ മുട്ടുകളിലെ ചര്‍മ്മം വരണ്ടതായി കാണപ്പെടുന്നുണ്ടെങ്കില്‍ അതും ശരീരം കാണിയ്ക്കുന്ന അനാരോഗ്യ ലക്ഷണങ്ങളാണ്. പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിയ്ക്കുകയാണ് പോം വഴി.

പാചകം ചെയ്യാത്ത ഭക്ഷണങ്ങള്‍

പൂര്‍ണമായും പാചകം ചെയ്യാത്ത ഭക്ഷണങ്ങളാണ് മറ്റൊന്ന്. ഇത് പലപ്പോഴും ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

പുളി രസമുള്ള ഭക്ഷണങ്ങള്‍

പുളി രസമുള്ള ഭക്ഷണങ്ങള്‍ ആണ് മറ്റൊന്ന്. പുളി രസമുള്ള ഭക്ഷണത്തോടുള്ള അമിതമായ ആഗ്രഹവും ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റലിനെയാണ് സൂചിപ്പിക്കുന്നത്.

കടല്‍ വിഭവങ്ങള്‍ കഴിയ്ക്കാന്‍

കടല്‍ വിഭവങ്ങള്‍ കഴിയ്ക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിയ്ക്കുന്നത് ശരീരത്തില്‍ അയൊഡിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

When The Body Seeks Help: 9 Important Signals That You Can't Ignore

If your skin is dry, it means that your body does not have vitamin E. brittle hair and nails these symptoms show that your body lacks vitamin B and calcium.
Please Wait while comments are loading...
Subscribe Newsletter