ബീറ്റ്‌റൂട്ട്‌ ജ്യൂസും തേനും ചേരുമ്പോള്‍...

Posted By:
Subscribe to Boldsky

ബീറ്റ്‌റൂട്ട്‌ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്‌. എന്നാല്‍ പലര്‍ക്കും ഇതിന്റെ സ്വാദിഷ്ടപ്പെടില്ല. ഇതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നവരുമുണ്ട്‌.

അനീമിയ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്‌ ബീറ്റ്‌റൂട്ട്‌. പ്രത്യേകിച്ചു ബീറ്റ്‌റൂട്ട്‌ ജ്യൂസ്‌.

ഇതുപോലെയാണ്‌ തേനും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാനും ആരോഗ്യം നല്‍കാനുമെല്ലാം ഉത്തമം.

ബീറ്റ്‌റൂട്ടും തേനും കലര്‍ന്ന മിശ്രിതം കഴിയ്‌ക്കുന്നത്‌ ഏറെ നല്ലതാണ്‌. ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ബിപി

ബിപി കുറയ്‌ക്കാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണിത്‌. ഇവ ചേരുമ്പോള്‍ നൈട്രേറ്റ്‌ ലഭ്യമാകും. ഇത്‌ ശരീരത്തിലെ രക്തക്കുഴലുകളിലെ സമ്മര്‍ദം കുറയ്‌ക്കും.

ഫ്രീ റാഡിക്കല്‍ നാശം

ശരീരത്തിലെ ഫ്രീ റാഡിക്കല്‍ നാശം തടയാനുള്ള നല്ലൊരു വഴിയാണ്‌ ഈ ജ്യൂസ്‌. ഇത്‌ പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കും. രോഗങ്ങളെ അകറ്റും.

തലയിലേയ്‌ക്കുള്ള രക്തപ്രവാഹം

തലയിലേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. ഡിമെന്‍ഷ്യ പോലുള്ള പ്രശ്‌നങ്ങള്‍ തടയും.

ഹൃദയത്തിലേയ്‌ക്കുള്ള രക്തപ്രവാഹം

ഹൃദയത്തിലേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കുന്നതു കൊണ്ടുതന്നെ ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയുകയും ചെയ്യും.

എല്ലുകളുടെ ആരോഗ്യത്തിന്‌

എല്ലുകളുടെ ആരോഗ്യത്തിന്‌ ഏറെ മികച്ചതാണ്‌ ഈ മിശ്രിതം. ഇത്‌ ശരീരത്തിന്‌ കാല്‍സ്യം ആഗിരണം ചെയ്യാനുള്ള കഴിവു നല്‍കുന്നു.

ഗര്‍ഭകാലത്ത്‌

ഫോളിക്‌ ആസിഡ്‌ സമ്പുഷ്ടമാണ്‌ ഈ ഉല്‍പന്നം. ഇതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത്‌ ഏറെ നല്ലതാണ്‌. ഗര്‍ഭസ്ഥ ശിശുവിന്റെ നാഡീവ്യൂഹത്തിനു ഗുണം ചെയ്യും.

തടി

തടി കുറയ്‌ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്‌ തേന്‍-ബീറ്റ്‌റൂട്ട്‌ മിശ്രിതം. പുരുഷസ്‌തനം ഒഴിവാക്കാന്‍ വീട്ടുവൈദ്യം

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

What When You Drink Beetroot Juice With Honey

What When You Drink Beetroot Juice With Honey, read more to know about,
Please Wait while comments are loading...
Subscribe Newsletter