രാത്രി പഴം കഴിയ്ക്കാറുണ്ടോ, എങ്കില്‍....

രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവര്‍ അറിയേണ്ട ചില സത്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ

Posted By:
Subscribe to Boldsky

മിക്കവാറും പേര്‍ ഉപയോഗിയ്‌ക്കുന്ന ഒന്നായിരിയ്‌ക്കും പഴം. പ്രത്യേകിച്ച്‌ അത്താഴശേഷം ഇതു കഴിയ്‌ക്കുന്നവര്‍ ധാരാളമുണ്ട്‌.

പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്‌ക്കാം, എന്നാല്‍ അത്താഴശേഷം ഇതു കഴിയ്‌ക്കുമ്പോള്‍ പിറ്റേന്നു രാവിലെയുള്ള നല്ല ശോധന എന്ന ഉദ്ദേശം കൂടി പലര്‍ക്കുമുണ്ടാകും.

ഓരോ സമയത്തും പഴം കഴിയ്‌ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്‌. അത്താഴശേഷവും ഗുണങ്ങളി്‌ല്‍ വ്യത്യാസമുണ്ട്‌.

അത്താഴശേഷം പഴം കഴിയ്‌ക്കുമ്പോള്‍ എന്തു സംഭവിയ്‌ക്കുന്നുവെന്നു നോക്കൂ,

ബിപി

പൊട്ടാസ്യം സമ്പുഷ്ടമായ പഴം ബിപി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. പ്രത്യേകിച്ച്‌ ഉറക്കത്തില്‍ ബിപി നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം കാക്കും.

വൈറ്റമിന്‍ ബി

ഇത്‌ രാത്രിയില്‍ കഴിയ്‌ക്കുമ്പോള്‍ വൈറ്റമിന്‍ ബി 6 കൂടുതല്‍ ലഭിയ്‌ക്കും. ശരീരത്തില്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണിത്‌. ഉറക്കത്തില്‍ തടി കുറയ്‌ക്കാന്‍ സഹായിക്കുമെന്നു ചുരുക്കം. മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍

മസില്‍ വേദന

പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്‌ മസില്‍ വേദന. രാത്രിയില്‍ പഴം കഴിയ്‌ക്കുന്നത്‌ ശരീരത്തിലെ ഇലക്ട്രോളൈറ്റുകളുടെ അളവു കാത്തു സൂക്ഷിയ്‌ക്കുന്നു. ഇതുവഴി മസില്‍ വേദനയകറ്റും.

 

ശോധനയുണ്ടാകാന്‍

ഇതിലെ ഫൈബര്‍ ദഹനത്തെ സഹായിക്കും. ഇത്‌ രാവിലെ നല്ല ശോധനയുണ്ടാകാന്‍ ഏറെ നല്ലതാണ്‌.

ടൈപ്പ്‌ 2 പ്രമേഹം

രാത്രിയില്‍ രക്തത്തിലെ ഗ്ലൂക്കോസ്‌ തോതുയരാതിരിയ്‌ക്കാനും ടൈപ്പ്‌ 2 പ്രമേഹം ഇതുവഴി നിയന്ത്രിയ്‌ക്കുന്നതിനും ഇത്‌ ഏറെ നല്ലതാണ്‌.

ആസിഡ്‌ ഉല്‍പാദനം

വയറ്റില്‍ ആസിഡ്‌ ഉല്‍പാദനം തടയാന്‍ ഇത്‌ നല്ലതാണ്‌. പ്രത്യേകിച്ച്‌ രാത്രി ഭക്ഷണം അസിഡിറ്റിയുള്ളതെങ്കില്‍. വയറ്റിലെ അള്‍സറുണ്ടാക്കുന്ന ബാക്ടീരിയകളെ തടയാനും പഴത്തിനു കഴിയും. ഇവ കഴിച്ചാല്‍ വെളുക്കും!!

മെലാട്ടനിന്‍

ഇരുട്ടില്‍ മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടും. ഇത്‌ നല്ല ഉറക്കത്തിനും പ്രധാനം. പഴം മെലാട്ടനിന്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുവഴി നല്ല ഉറക്കത്തിനും.

 

മധുരം

രാത്രി മധുരം കഴിയ്‌ക്കുന്ന ശീലമുള്ളവര്‍ക്ക്‌ ആരോഗ്യപരമായ വഴിയാണിത്‌. മാത്രമല്ല, രാത്രിയില്‍ വിശക്കുന്നതും അസമയത്തെ ഭക്ഷണവും തടയുകയും ചെയ്യും.

പഴങ്ങള്‍ക്കു തുല്യം

ഒരാള്‍ക്ക്‌ ദിവസവും ഒന്നര മുതല്‍ രണ്ടു കപ്പു വരെ ഫലവര്‍ഗങ്ങള്‍ ദിവസവും ആവശ്യമാണെന്ന്‌ അമേരിക്കന്‍ ഹെല്‍ത്ത ഡിപ്പാര്‍ട്ട്‌മെന്റ്‌ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. ചെറിയ ഒരു പഴം അരക്കപ്പു ഫലത്തിനും വലിയത്‌ ഒരു കപ്പു പഴങ്ങള്‍ക്കു തുല്യമാണെന്നു പറയും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Wednesday, November 2, 2016, 9:38 [IST]
English summary

What Happens When You Eat A Banana After Dinner

What Happens When You Eat A Banana After Dinner
Please Wait while comments are loading...
Subscribe Newsletter