For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും 3 മുട്ട കഴിച്ചാല്‍ സംഭവിയ്‌ക്കുന്നത്‌.

|

മുട്ട ആരോഗ്യത്തിന്‌ ഏറെ നല്ല ഒരു ഭക്ഷണമാണ്‌. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ചേര്‍ന്ന നല്ലൊരു ഭക്ഷണം. വെജിറ്റേറിയന്‍ ഭക്ഷണത്തിലും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിലും ഉള്‍പ്പെടുത്തുന്ന അപൂര്‍വം ഒന്ന്‌.

ദിവസവും മുട്ട കഴിയ്‌ക്കാമോ, കഴിച്ചാല്‍ എന്തു സംഭവിയ്‌ക്കും...എന്നുള്ള ചിന്തകള്‍ പലര്‍ക്കുമുണ്ട്‌. എന്നാല്‍ ദിവസവും മൂന്നു മുട്ട വീതം കഴിച്ചു നോക്കിയാല്‍ എന്തു സംഭവിയ്‌ക്കുമെന്നറിയൂ,

വെറുതെ പറയുന്നതല്ല, ശാസ്‌ത്രം പറയുന്നതാണ്‌, ദിവസം മൂന്നു മുഴുവന്‍ മുട്ട, അതായത്‌ മുട്ടവെള്ളയും മഞ്ഞയും കഴിച്ചാലുള്ള പ്രയോജനം. മുഴുവന്‍ മുട്ട വേണം, കാരണം മുട്ട മഞ്ഞയിലാണ്‌ 90 ശതമാനം കാല്‍സ്യവും അയേണും. മുട്ടവെള്ളയില്‍ പകുതിയോളം പ്രോട്ടീനും.

മുട്ട കഴിച്ചാല്‍ സംഭവിയ്‌ക്കുന്നത്‌

മുട്ട കഴിച്ചാല്‍ സംഭവിയ്‌ക്കുന്നത്‌

കൊളസ്‌ട്രോള്‍ കൂടുമെന്ന ഭയം മുട്ട മഞ്ഞ കഴിയ്‌ക്കുമ്പോള്‍ വേണ്ടെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. കാരണം നാം കൊളസ്‌ട്രോള്‍ ഉള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്‌ക്കുമ്പോള്‍ കരള്‍ പ്രവര്‍ത്തിച്ച്‌ അതുല്‍പാദിപ്പിയ്‌ക്കുന്ന കൊളസ്‌ട്രോള്‍ ഉല്‍പാദനം കുറയ്‌ക്കുന്നു. ഇതുവഴി ശരീരത്തില്‍ കൊളസ്‌ട്രോള്‍ അഡ്‌ജസ്‌റ്റ്‌ ചെയ്യാം.

അയേണ്‍

അയേണ്‍

മുട്ടയില്‍ ഹീം അയേണ്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ അയേണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ നല്ല മരുന്നാണിത്‌. അയേണ്‍ സപ്ലിമെന്റുകളേക്കാള്‍ എന്തുകൊണ്ടും നല്ലത്‌.

ഊര്‍ജം

ഊര്‍ജം

മുട്ട വയര്‍ നിറയാന്‍ നല്ലതാണ്‌. ഇതുകൊണ്ടാണ്‌ പ്രാതലിന്‌ മുട്ട കഴിയ്‌ക്കുന്നതു നല്ലതാണെന്നു പറയുന്നത്‌. ഇതില്‍ വൈറ്റമിന്‍ സി ഒഴികെയുള്ള, ശരീരത്തിന്‌ ഊര്‍ജം നല്‍കാന്‍ സാധിയ്‌ക്കുന്ന മറ്റെല്ലാ പോഷകങ്ങളുമുണ്ട്‌. ഇതിനൊപ്പം ഓറഞ്ച ജ്യൂസ്‌ കൂടി കുടിയ്‌ക്കാം.

ശരീരഭാരം

ശരീരഭാരം

മുട്ട ശരീരഭാരം കുറയാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്‌. പ്രത്യേകിച്ചു പ്രാതലിനു കഴിയ്‌ക്കുമ്പോള്‍.

ബ്രെയിന്‍

ബ്രെയിന്‍

ബ്രെയിന്‍ ആരോഗ്യത്തിന്‌ മുട്ട ഏറെ നല്ലതാണ്‌. പ്രത്യേകിച്ചു കൊളീന്‍ എന്ന ഘടകം. ഗര്‍ഭിണികള്‍ മുട്ട കഴിയ്‌ക്കുന്നത്‌ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനു സഹായിക്കും.

കാഴ്‌ചയ്‌ക്ക്‌

കാഴ്‌ചയ്‌ക്ക്‌

കണ്ണിന്റെ കാഴ്‌ചയ്‌ക്ക്‌ മുട്ട ഏറെ നല്ലതാണ്‌. ഇത്‌ തിമിരസാധ്യത 20 ശതമാനം കുറയ്‌ക്കും. നിശാന്ധത പോലുള്ളവ 40 ശതമാനവും. ഇവയിലെ ലൂട്ടീന്‍, കരാട്ടിനോയ്‌ഡുകള്‍ എന്നിവയാണ്‌ ഇതിന്‌ സഹായിക്കുന്നത്‌.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

ഇതില്‍ വൈറ്റമിന്‍ ഡി ധാരാളമുണ്ട്‌. ഇത്‌ കാല്‍സ്യം വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കും.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ ഉല്‍പന്നങ്ങളില്‍ തന്നെ മുട്ടയുടെ പ്രോട്ടീനാണ്‌ 100 മാര്‍ക്കു നേടി മികച്ചു നില്‍ക്കുന്നത്‌. പാല്‍ പ്രോട്ടീന്‍ ഗുണം 93 ശതമാനവും മീന്‍, ഇറച്ചി എന്നിവയ്‌ക്ക്‌ 75 ശതമാനവും മാത്രമാണുള്ളത്‌ മികച്ച ഗുണമുള്ള പ്രോട്ടീനാണെന്നര്‍ത്ഥം.

വൈറ്റമിന്‍

വൈറ്റമിന്‍

ഇതില്‍ വൈറ്റമിന്‍എ, ഇ, ബി 12 എന്നിവയുണ്ട്‌. അതായത്‌ ഒന്നില്‍ കൂടുതല്‍ വൈറ്റമിനുകളുടെ ഒന്നിച്ചുള്ള സംഗമമാണ്‌ മുട്ടയെന്നര്‍ത്ഥം. ഈ വൈറ്റമിന്‍ ഗുണം ശരീരത്തിനു ലഭിയ്‌ക്കുകയും ചെയ്യും.

മുടി

മുടി

മുടിയ്‌ക്കും നഖത്തിനുമെല്ലാം മുട്ട ഏറെ നല്ലതാണ്‌. സള്‍ഫര്‍, സിങ്ക്‌ , വൈറ്റമിന്‍ എ, ബി 12 എന്നിവയാണ്‌ കാരണം. പുരുഷനറിയാത്ത ചില ലിംഗരഹസ്യങ്ങള്‍

സ്ത്രീകളെ പിന്‍തിരിപ്പിയ്ക്കും സെക്‌സ് ഭയങ്ങള്‍സ്ത്രീകളെ പിന്‍തിരിപ്പിയ്ക്കും സെക്‌സ് ഭയങ്ങള്‍

ദിവസം 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കഴിച്ചാല്‍ദിവസം 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കഴിച്ചാല്‍

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

What Happens When You Eat 3 Eggs Per Day

What Happens When You Eat 3 Eggs Per Day
X
Desktop Bottom Promotion