ചൂടുവെള്ളത്തില്‍ കുരുമുളക് ഒരു മാസം, ഫലം ?

ചൂടുവെള്ളത്തില്‍ കുരുമുളക് ചേര്‍ത്താല്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

ആരോഗ്യ കാര്യത്തില്‍ കുരുമുളക് എത്രത്തോളം പ്രാധാന്യമര്‍ഹിയ്ക്കുന്നതാണ് എന്ന് നമുക്കെല്ലാം അറിയാം. സൗന്ദര്യസംരക്ഷണത്തിന് വരെ കുരുമുളക് ഉപയോഗിക്കുന്നുണ്ട്. പല രോഗങ്ങള്‍ക്കും ഏറ്റവും നല്ല പ്രതിവിധിയാണ് കുരുമുളക്.

സായിപ്പ് അറിഞ്ഞ് കൊണ്ട് തന്നെയാണ് കുരുമുളകിന് കറുത്ത പൊന്ന് എന്ന പേരിട്ടിരിയ്ക്കുന്നത്. കാരണം പൊന്നിനേക്കാള്‍ വിലയും ഗുണവും തന്നെയാണ് കുരുമുളകിന് എന്നത് തന്നെയാണ് കാര്യം. കിഡ്‌നിരോഗം അവസാന ഘട്ടത്തിലെത്തിയോ?

ഇതിന് പിന്നിലെ ഔഷധഗുണമറിഞ്ഞാല്‍ ആരായാലും മൂക്കും കുത്തി വീണു പോകും. കുരുമുളക് ഒരു മാസം തുടര്‍ച്ചയായി ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റമാണ് ഉണ്ടാവുക എന്ന് നോക്കാം.

എങ്ങനെ തയ്യാറാക്കാം

രണ്ട് ഗ്ലാസ്സ് വെള്ളം ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടീ സ്പൂണ്‍ കുരുമുളക് ചേര്‍ക്കുക. ഇത് അല്‍പം തണുത്തതിനു ശേഷം ഒരു മാസം സ്ഥിരമായി കഴിയ്ക്കുക. എന്തൊക്കെ മാറ്റങ്ങള്‍ ആരോഗ്യത്തിന് വരും എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി ഇല്ലാത്തതാണ് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ കുരുമുളകിട്ട വെള്ളം കുടിയ്ക്കുന്നതിലൂടെ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

നിര്‍ജ്ജീലകരണം തടയുന്നു

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു. ഇത് കോശങ്ങളെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തുന്നു.

സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു

സ്റ്റാമിന ഇല്ലാത്തതാണ് ഇന്നത്തെ ചെറുപ്പക്കാരെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഈ പാിയം കഴിയ്ക്കുന്നത് വളരെ നല്ലതാണ്.

ചര്‍മ്മപ്രശ്‌നങ്ങള്‍

ചര്‍മ്മസംബന്ധമായി പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ ചൂടു വെള്ളത്തില്‍ കുരുമുളകിട്ട് കഴിയ്ക്കുന്നത് സഹായിക്കും.

ടോക്‌സിനെ പുറന്തള്ളാന്‍

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിയ്ക്കാന്‍ കുരുമുളകിനും ചൂടുവെള്ളത്തിനും കഴിയുന്നു.

കൊളസ്‌ട്രോളിനെ പേടിപ്പിക്കാന്‍

ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാനും കുരുമുളക് വെള്ളം സഹായിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇതിലൂടെ കുറയ്ക്കുകയും ചെയ്യുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

What Happens When You Drink Hot Water With Pepper For A Month

What happens when you drink hot water with pepper for a month, read to know more.
Please Wait while comments are loading...
Subscribe Newsletter