മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

അറിയൂ, കാപ്പികുടി നിങ്ങളുടെ കരളിനോടു ചെയ്യുന്നത്, പഠനങ്ങള്‍ തെളിയിച്ച ഒന്ന്.

Posted By:
Subscribe to Boldsky

ലിവര്‍ അഥവാ കരള്‍ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ശരീരത്തിലെ ദോഷങ്ങള്‍ അരിച്ചു കളയുന്ന ഒന്നെന്നു പറയാം. ഇതുകൊണ്ടുതന്നെ ലിവറിന്റെ ആരോഗ്യത്തെക്കുറിച്ചു ശ്രദ്ധിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

കരളിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതും കേടു വരുത്തുന്നതുമായ പല ശീലങ്ങളുമുണ്ട്, ഭക്ഷണങ്ങളുമുണ്ട്.

കാപ്പിയുടെ കാര്യമെടുക്കാം, ഇത് പലര്‍ക്കും ഒഴിവാക്കാനാവാത്ത ശീലമാണ്. എന്നാല്‍ ഈ ശീലം നമ്മുടെ കരളിനെ എങ്ങനെ ബാധിയ്ക്കുന്നുവെന്നറിയൂമോ, വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍...

അറിയൂ, കാപ്പികുടി നിങ്ങളുടെ കരളിനോടു ചെയ്യുന്നത്, പഠനങ്ങള്‍ തെളിയിച്ച ഒന്ന്.

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

കാപ്പികുടി കരളിനെ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പല ഗുരുതര കരള്‍ രോഗങ്ങളും കുറയാന്‍ കാപ്പി കുടിയ്ക്കുന്നതു സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

2 കപ്പു കാപ്പി ദിവസവും കുടിയ്ക്കുന്നത് ലിവര്‍ സിറോസിസ് 44 ശതമാനം കുറയാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്‌

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

ഡോക്ടര്‍ ഒലിവര്‍ കെന്നഡി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിട്ടുള്ളത്. ദിവസം കുടിയ്ക്കുന്ന കാപ്പിയല്ലാതെ ഇതില്‍ നിന്നും ഒന്നു രണ്ടു കപ്പു കൂടുതല്‍ കുടിയ്ക്കുമ്പോഴാണ് ഈ ഗുണം ലഭിയ്ക്കുന്നത്.

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

മദ്യാപനം ലിവര്‍ സിറോസിസിനുള്ള ഒരു പ്രധാന കാരണാണ്. ഇതിനു പുറമെ ഹെപ്പറ്റൈറ്റിസ് അണുബാധ, ഹെപ്പറ്റൈറ്റിസ് ഇന്‍ഫെക്ഷന്‍, ഫാറ്റി ലിവര്‍ തുടങ്ങിയവയെല്ലാം ലിവര്‍ സിറോസിസിന് ഇടയാക്കും.

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

കാപ്പിയുടെ എണ്ണം കൂടുന്നത് ലിവര്‍ സിറോസിസ് കൂടാതിരിയ്ക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല, കുറയാനും ഇടയാക്കും.

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

ഒരു കപ്പു കാപ്പി കൂടുതല്‍ കുടിയ്ക്കുന്നത് 22 ശതമാനം സിറോസിസ് സാധ്യത കുറയ്ക്കും, 2 കപ്പെങ്കില്‍ 43, 3 കപ്പെങ്കില്‍ 57, 4 കപ്പെങ്കില്‍ 65 എന്നിങ്ങനെയാണ് പഠനക്കണക്കുകള്‍ പറയുന്നത്.

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

ബോയില്‍ഡ് കോഫിയേക്കാള്‍ ഫില്‍ട്ടേഡ് കോഫിയാണ് ലിവര്‍ സിറോസിസ് സാധ്യത കൂടുതല്‍ കുറയ്ക്കുന്നത്.

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

എന്നാല്‍ കാപ്പിയില്‍ ക്രീം, പഞ്ചസാര എന്നിവ ചേര്‍ക്കുന്നത് ഈ ഗുണങ്ങള്‍ കുറയ്ക്കുമെന്നു മാത്രമല്ല, മറ്റ് അസുഖങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. കട്ടന്‍കാപ്പിയാണ് പാല്‍ ചേര്‍ക്കാത്തതിനേക്കാള്‍ ഇതിനു നല്ലത്.

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

കാപ്പിയില്‍ നൂറുകണക്കിന് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഏതാണ് കരളിനെ സംരക്ഷിയ്ക്കുന്നതെന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ പഠനം നടത്തിയവര്‍ക്കു ലഭിച്ചിട്ടില്ല.

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

പ്രമേഹം, അമിതവണ്ണം എന്നിവ കാരണം കരള്‍ തകരാറിലാകുന്നവര്‍ക്ക് കാപ്പി ഗുണം കാര്യമായി ചെയ്യില്ല. എന്നാല്‍ മദ്യപാനം കാരണം കരള്‍ തകരാറെങ്കില്‍ ഗുണമുണ്ടാവുകയും ചെയ്യുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

മദ്യപിയ്ക്കുന്നവര്‍ കാപ്പി കുടിച്ചാല്‍ കരള്‍....

കരള്‍രോഗം കൂടുതല്‍ ഗുരുതരമെങ്കില്‍ കാപ്പിയ്ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനാകില്ലെന്നും പഠനങ്ങള്‍ പറയുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Thursday, November 10, 2016, 10:15 [IST]
English summary

What Happens To Liver When You Drink More Coffee

What Happens To Liver When You Drink More Coffee, Read more to know about,
Please Wait while comments are loading...
Subscribe Newsletter