For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍സോമ്‍നിയ അപകടകരമാകുന്നതെങ്ങനെ?

By Super Admin
|

ഇന്‍സോമ്നിയ അഥവാ നിദ്രാഹാനി സ്ഥിരമായി ഉറക്കം ലഭിക്കാത്ത അവസ്ഥയാണ്. ഈ അവസ്ഥയില്‍ ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുക, ഉറക്കത്തിലേക്ക് മടങ്ങിപ്പോകാനുള്ള പ്രയാസം, ഉറക്കത്തില്‍ നിന്ന് വേഗം ഉണരുക തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഇന്‍സോമ്നിയയെ പ്രൈമറി, സെക്കണ്ടറി എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.

പ്രൈമറി ഇന്‍സോമ്നിയ എന്നത് ഒരു വ്യക്തിക്ക് മതിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയാണ്. ഇത് തികച്ചും സാധാരണവും, താല്‍ക്കാലികവും ഏകദേശം മുപ്പത് ദിവസത്തേക്ക് മാത്രം നീണ്ടുനില്‍ക്കുന്നതുമാണ്. ഏറെ മണിക്കൂറുകള്‍ യാത്ര ചെയ്യുക,തിരക്കുപിടിച്ച ജോലി, മാനസികമായ പ്രശ്നങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണമാകാം.

What Are The Consequences Of Insomnia

ഗുരുതരമായ കാരണങ്ങളാല്‍ ഉറക്കം ലഭിക്കാത്തതിനാലുള്ള പ്രശ്നമാണ് സെക്കണ്ടറി ഇന്‍സോമ്നിയ. വിഷാദം ഇതിനുള്ള ഒരു പ്രധാന കാരണമാണ്. ഇത് ഒരു ഡോക്ടറുടെ കര്‍ശനമായ പരിശോധയ്ക്ക് കീഴില്‍ വേണം ചികിത്സിക്കേണ്ടത്. കാരണം ജീവന് തന്നെ ഭീഷണിയാകുന്ന പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം.

What Are The Consequences Of Insomnia

ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ക്ഷീണവും അസ്വസ്ഥതയുമാണ് ഇന്‍സോമ്നിയയുടെ പ്രധാന പ്രശ്നം. ഏകാഗ്രതയിലും ഇത് പ്രശ്നങ്ങളുണ്ടാക്കും. മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ധാരണാശക്തി ശരിയായി പ്രവര്‍ത്തിക്കാതെ വരും. ഇത് അനുമാനം, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തല്‍, ജാഗ്രത, ഏകാഗ്രത, ശ്രദ്ധ എന്നിവയെയെല്ലാം ദോഷകരമായി ബാധിക്കും. പഠനശേഷിയെയും ഇത് ദോഷകരമായി ബാധിക്കും.

What Are The Consequences Of Insomnia

ഇന്‍സോമ്നിയ ജോലി സ്ഥലത്ത് അപകടങ്ങളും, പരുക്കുകളും ഉണ്ടാകാന്‍ കാരണമാകും. ഇന്‍സോമ്നിയ ഉള്ള ഡ്രൈവര്‍മാര്‍ റോഡ് അപകടങ്ങള്‍ക്ക് കാരണമാകും. സ്മൃതിനാശത്തിനൊപ്പം കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനെയും ഇത് ദോഷകരമായി ബാധിക്കും.

What Are The Consequences Of Insomnia

പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദയാഘാതം, ഹൃദയരോഗങ്ങള്‍, ഹൃദയമിടിപ്പിന്‍റെ തോതിലെ മാറ്റം എന്നിവയും ഇന്‍സോമ്നിയ വഴി ഉണ്ടാകാം. ഇന്‍സോമ്നിയ ഉള്ളവര്‍ നേരത്തെ, പ്രത്യേകിച്ച് ഹൃദയാഘാതം വഴി, മരണപ്പെടുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

What Are The Consequences Of Insomnia

ചര്‍മ്മത്തില്‍ വേഗത്തില്‍ ചുളിവുകള്‍ വീഴാന്‍ ഇന്‍സോമ്നിയ കാരണമാകും. ഉറക്കമില്ലായ്മ ചര്‍മ്മത്തില്‍‌ കറുത്ത പാടുകള്‍, വരകള്‍, ചുളിവുകള്‍ എന്നിവ ഉണ്ടാകാന്‍ കാരണമാകും. ഇന്‍സോമ്നിയ ഉള്ളപ്പോള്‍‌ സമ്മര്‍ദ്ദത്തിന് കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടും.

ഇത് ചര്‍മ്മത്തിന് ഇലാസ്തികതയും ഉറപ്പും നല്‍കുന്ന കൊലാജനെ വിഘടിപ്പിക്കും. ശരീരഭാരം വര്‍ദ്ധിക്കാനും ഇന്‍സോമ്നിയ കാരണമാകും. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും അമിതമായി അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആര്‍ത്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

What Are The Consequences Of Insomnia

Read the article to know what are the Consequences Of Insomnia. As there are many side effects of lack of sleep.
Story first published: Saturday, August 27, 2016, 15:40 [IST]
X
Desktop Bottom Promotion