കാരറ്റ് ജ്യൂസ് ഇത്ര അപകടമോ?

കാരറ്റ് ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യപരമായ ദോഷങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

കാരറ്റ് ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്നാണ് നമ്മളെല്ലാവരും കേട്ടിട്ടുള്ളത്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്നാല്‍ കാരറ്റ് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് അല്‍പം സൂക്ഷിച്ച് വേണം. കാരണം കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നത് അത്യന്തം അപകടകരമാണ് എന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്.

എന്തൊക്കെ ദോഷങ്ങളാണ് കാരറ്റ് ജ്യൂസിലൂടെ നമുക്ക് ലഭിയ്ക്കുന്നത് എന്ന് നോക്കാം. പലപ്പോഴും നമ്മുടെ ആരോഗ്യവ്യവസ്ഥയെ തന്നെ തകരാറിലാക്കുന്ന അവസ്ഥയാണ് കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്. എന്തൊക്കെ എന്ന് നോക്കാം.

നാരുകള്‍ കുറയുന്നു

കാരറ്റ് സാധാരാണ നാരുകളാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ ജ്യൂസ് ആക്കുന്നതിലൂടെ ഇതിലെ ഫൈബറിന്റെ അളവ് വളരെയധികമായി കുറയുന്നു. ഫൈബര്‍ മാത്രമല്ല പ്രോട്ടീന്റഎ അളവും കുറയുന്നു.

ചര്‍മ്മത്തിന് മഞ്ഞ നിറം

കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട് കാരറ്റില്‍. എന്നാല്‍ കാരറ്റ് ജ്യൂസ് അടിയ്ക്കുന്നതോടെ ഇതിന്റെ മഞ്ഞ നിറം അല്‍പം കൂടി വര്‍ദ്ധിക്കും. ഇത് ചര്‍മ്മത്തിലാകെ മഞ്ഞ നിറം ഉണ്ടാക്കാന്‍ കാരണമാകും.

കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍

കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരറ്റ് ജ്യൂസിനു കഴിയും. കാരറ്റ് ജ്യൂസ് കുട്ടികള്‍ക്ക് കൊടുക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

പഞ്ചസാരയുടെ അളവ് കൂടുതല്‍

പ്രമേഹ രോഗികള്‍ക്ക് കാരറ്റ് ജ്യൂസ് ദോഷഫലമാണ് ഉണ്ടാക്കുന്നത്. കാരറ്റ് ജ്യൂസ് പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

പാലു കൊടുക്കുന്ന അമ്മമാര്‍

കുട്ടികളെ മുലയൂട്ടുന്ന അമ്മമാര്‍ കാരറ്റ് ജ്യൂസ് കഴിയ്ക്കരുത്. ഇത് അമ്മിഞ്ഞപ്പാലില്‍ കാരോട്ടിന്റെ അംശം ചേരാന്‍ കാരണമാകും. അത് പലപ്പോഴും കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കും.

വിഷവസ്തുക്കള്‍

പച്ചക്കറികളില്‍ നിരവധി തരത്തിലുള്ള മാലിന്യങ്ങലും വിഷവസ്തുക്കളും അടിച്ച് ചേര്‍ക്കുന്നുണ്ട്. ഇത് ജ്യൂസ് ആക്കുന്നതോടെ അതിലേക്ക് കൂടുതല്‍ ലയിച്ചു ചേരുകയാണ് ചെയ്യുന്നത്. അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

What Are Dangers of Juicing Carrots

It's a known fact that carrots are widely known for their benefits. But did you ever know it's negative shade? Here are some side effects of carrot juice that you should be aware of.
Please Wait while comments are loading...
Subscribe Newsletter