തടി കുറയ്‌ക്കാന്‍ തേന്‍ ഇങ്ങനെ....

Subscribe to Boldsky

വണ്ണം കുറയ്ക്കാനുള്ള പരിശ്രമത്തിലാണോ നിങ്ങള്‍? എങ്കില്‍ പ്രകൃതി ദത്ത മധുരമായ തേന്‍ ശരീര ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

ഇരുപത്തിരണ്ടോളം അമിനോ ആസിഡുകളും നിരവധി അവശ്യ ധാതുക്കളും അടങ്ങിയിട്ടുള്ള തേന്‍ ശരീരത്തിലെ പോഷണ പരിണാമ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കും.

വണ്ണം കുറയ്ക്കാന്‍ തേന്‍

രാവിലെ ഉണര്‍ന്ന് ആദ്യം നാരങ്ങ നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയരാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ശരീര ഭാരം കുറയ്ക്കാനും

വണ്ണം കുറയ്ക്കാന്‍ തേന്‍


ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു കൂട്ടാണ് തേനും കറുവപ്പട്ടയും ചേര്‍ന്നുള്ളത്. ശരീരഭാരത്തില്‍ നല്ല രീതിയില്‍ കുറവ് വരുത്താന്‍ ഈ വീട്ടു മരുന്ന് സഹായിക്കുമെന്നാണ് പലരുടെയും അനുഭവം പറയുന്നത്. 48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

വണ്ണം കുറയ്ക്കാന്‍ തേന്‍

ചെയ്യേണ്ട രീതി

അര ടീസ്പൂണ്‍ കറുവപ്പട്ട പൊടി ഒരു കപ്പ് ചൂട് വെള്ളത്തില്‍ അലിയിച്ചെടുക്കുക. വലിയ കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ അരിച്ച് കളയുക. ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുക. പ്രഭാത ഭക്ഷണത്തിന് ഒരു മണിക്കൂര്‍ അല്ലെങ്കില്‍ അര മണിക്കൂര്‍ മുമ്പ് ഇത് കഴിക്കുന്നതാണ് ഉത്തമം.

 

വണ്ണം കുറയ്ക്കാന്‍ തേന്‍

രാത്രിയില്‍ ഒന്നോ രണ്ടോ സ്പൂണ്‍ തേന്‍ നേരിട്ടോ അല്ലെങ്കില്‍ ചൂട് വെള്ളത്തില്‍ ചേര്‍ത്തോ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും ശരീര ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. കരളിന് ഊര്‍ജം നല്‍കുന്നതിനൊപ്പം ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.

വണ്ണം കുറയ്ക്കാന്‍ തേന്‍

അമിതമായി നിറഞ്ഞ് വയറിന് അസ്വസ്ഥത അനുഭവപെടുന്നുണ്ടെങ്കില്‍ അല്‍പം തേന്‍ കഴിച്ചാല്‍ മതി. മികച്ച ദഹനം ലഭിക്കും. ഉപവാസ സമയത്ത് പോലും കഴിക്കാവുന്ന നേരായിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ് ആണ് തേന്‍. വളരെ എളുപ്പത്തില്‍ ദഹിക്കുന്ന പഞ്ചസാരയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

വണ്ണം കുറയ്ക്കാന്‍ തേന്‍

ശരീര ഭാരം കുറയ്ക്കാന്‍ നോക്കുന്നുണ്ടെങ്കില്‍ സാധാരണ പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. സംസ്‌കരിച്ച പഞ്ചസാരിയില്‍ വിറ്റാമിനുകളും ധാതുക്കളും കുറവായിരിക്കും. കലോറി രഹിതമെന്നാണ് ഇവ അറിയപ്പെടുന്നത്. പഞ്ചസാര കഴിക്കുന്നതിലൂടെ കോശങ്ങളിലും അവയവങ്ങളിലും ഫാറ്റി ആസിഡ് രൂപപ്പെടുന്നത് കൂടും . ഇത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിലയിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കും.

 

 

 


മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, weight
English summary

Ways To Use Honey For Weight Loss

Ways To Use Honey For Weight Loss, read more to know about,
Please Wait while comments are loading...
Subscribe Newsletter