കളി കാര്യമാവും, കുരുമുളകില്‍ വെള്ളം ചേര്‍ത്താല്‍

ആരോഗ്യസംബന്ധമായി ഉള്ള ഒരു വിധം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് കുരുമുളക് വെള്ളം.

Posted By:
Subscribe to Boldsky

കുരുമുളക് കറുത്ത പൊന്ന് എന്നറിയപ്പെടുന്നത് വെറുതേയല്ല. കാരണം അത്രയേറെ വിലപിടിപ്പുള്ള ആരോഗ്യ ഗുണങ്ങളാണ് കുരുമുളകിലുള്ളത് എന്നത് തന്നെ. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കുരുമുളക് പരിഹാരം തരും. കിഡ്‌നി പോക്കാണോ എന്നറിയാം, ലക്ഷണങ്ങള്‍ നോക്കി

എരിവല്‍പ്പം കൂടുതലാണെങ്കിലും ഒരിക്കലും നമ്മുടെ അടുക്കളയില്‍ നിന്ന് അകറ്റി നിര്‍ത്തിയിട്ടില്ല കുരുമുളകിനെ. കുരുമുളക് പൊടി അല്‍പം തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ എന്താണ് വ്യത്യാസം എന്ന് നോക്കാം.

കുരുമുളക് വെള്ളം തയ്യാറാക്കാന്‍

കുരുമുളക് വെള്ളം വെറുതെ കുരുമുളകില്‍ അല്‍പം വെള്ളം ഒഴിച്ച് കുടിച്ചാല്‍ പോരാ. രണ്ട് ടീസ്പൂണ്‍ കുരുമുളക് വെള്ളത്തില്‍ ചേര്‍ത്ത് അത് മിതമായ രീതിയില്‍ ചൂടാക്കുക. അല്‍പം ഉപ്പും രണ്ട് ടീസ്പൂണ്‍ റോസ് പെറ്റല്‍സും ചേര്‍ക്കുക. ചൂടാറിയതിനു ശേഷം ഉപയോഗിക്കാം.

ദിവസവും രണ്ട് നേരം

ദിവസവും രണ്ട് നേരം കുരുമുളക് ഇട്ട വെള്ളം കുടിയ്ക്കുന്നത് ശീലമാക്കണം. ഇത് ശീലമാക്കണമെന്ന് പറയാന്‍ കാരണങ്ങള്‍ നിരവധിയാണ്. ദന്തഡോക്ടറില്ലാതെ തന്നെ പല്ലിലെ പോടിന് വിട

രോഗപ്രതിരോധ ശേഷി

രോഗങ്ങളെ പെട്ടെന്ന് നമ്മുടെ ശരീരത്തിന് ആക്രമിക്കാന്‍ കഴിയും. നമ്മുടെ രോഗപ്രതിരോധ ശേഷി കുറവാണെങ്കില്‍ പ്രത്യേകിച്ചും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കുരുമുളക് വെള്ളം സഹായിക്കുന്നു.

പ്രമേഹത്തെ കുറയ്ക്കും

പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമുക്കിടയില്‍ പലരും. എന്നാല്‍ ഈ കുരുമുളക് വെള്ളം ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ മിടുക്കനാണ് എന്നത് തന്നെയാണ് കാര്യം.

തടി കുറയ്ക്കും

തടി കുറയ്ക്കാന്‍ പറ്റിയ പാനീയമാണ് ഇത് എന്നത് തന്നെയാണ് മറ്റൊന്ന്. അമിതവണ്ണവും കുടവയറും കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഒരിക്കലും ഇനി അതിനെക്കുറിച്ചാലോചിച്ച് ബുദ്ധിമുട്ടേണ്ടതില്ല.

നിര്‍ജ്ജലീകരണം തടയുന്നു

ശരീരത്തിലെ നിര്‍ജ്ജലീകരണത്തിന് തടയിടാന്‍ ഈ പാനീയം സഹായിക്കുന്നു. നിര്‍ജ്ജലീകരണം തടയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കുരുമുളക് വെള്ളം.

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം നമ്മുടെ ദഹനത്തേയും വിശപ്പിനേയും എല്ലാം ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. മലബന്ധം ഇല്ലാതാക്കാന്‍ കുരുമുളകില്‍ വെള്ളം ചേര്‍ത്ത പാനീയം നല്ലതാണ്.

ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജത്തിന്റെ കാര്യത്തിലും അല്‍പം കൂടി മുന്നിലാണ് ഈ പാനീയം. ശാരീരികോര്‍ജ്ജവും മാനസികോര്‍ജ്ജവും വര്‍ദ്ധിപ്പിക്കാന്‍ ഈ പാനീയം സഹായിക്കുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Water Mix Black Pepper Cures Many Diseases

Water mix black pepper cures many diseases and strengthens the immune system, read to know more...
Please Wait while comments are loading...
Subscribe Newsletter