For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുസ്സ് വേണമെങ്കില്‍ ഈ പഴങ്ങള്‍ കഴിയ്ക്കൂ...

By Super Admin
|

ക്യാന്‍സറിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുക എന്നതിലുപരിയായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ജീവിതത്തിലെ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

"പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അവ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ വേഗത്തില്‍ നമ്മുടെ മാനസികമായ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും" എന്ന് ലണ്ടനിലെ വാര്‍വിക്ക് യൂണിവേഴ്‍സിറ്റിയിലെ പ്രൊഫസറായ ആന്‍ഡ്രൂ ഓസ്‍വാള്‍ഡ് പറയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വിനാഗിരി മതി...

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് എട്ടു തവണ വരെ ഓരോന്നായി വര്‍ദ്ധിപ്പിച്ചപ്പോള്‍ സന്തോഷവും അതിനനുസൃതമായി വര്‍ദ്ധിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഒഴിവാക്കിയിരുന്നവര്‍ അവ കഴിക്കാനാരംഭിച്ചതോടെ അവരുടെ ജീവിത സംതൃപ്തി വര്‍ദ്ധിച്ചതായും കണ്ടു.

Want To Live Happy, Eat More Fruits and Vegetables

സാധാരണയായി ആളുകള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കാനുള്ള പ്രേരണ പില്‍ക്കാല ജീവിതത്തിലെ സംതൃപ്തിയിലെയും ആഹ്ലാദത്തിലെയും മാറ്റങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നവ ആയതിനാല്‍ ദുര്‍ബലപ്പെടാനുള്ള സാധ്യതയുണ്ട്.

എന്നിരുന്നാലും പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നതുകൊണ്ടുള്ള സൗഖ്യം വേഗത്തില്‍ ഫലം തരുമെന്ന് ഓസാവാള്‍ഡ് കൂട്ടിച്ചേര്‍ക്കുന്നു.

"പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മാനസികമായ ഒരു ഗുണവുമുണ്ട് - അത് ഒരു ദശാബ്ദത്തോളം ആരോഗ്യപ്രശ്നങ്ങളെ കുറച്ചു നിര്‍ത്തുന്നു എന്നത് മാത്രമല്ല" എന്ന് ആസ്ട്രേലിയയിലെ ക്വീന്‍സ്‍ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ റെസ്‍ഡോ മുജിസിക് പറയുന്നു. പാവയ്ക്ക ജ്യൂസും നാരങ്ങാ നീരും അമൃതിനു തുല്യം

Want To Live Happy, Eat More Fruits and Vegetables

പഠനത്തിനായി ക്രമരഹിതമായി തെരഞ്ഞെടുത്ത 12,385 ആളുകളുടെ ഭക്ഷണ ഡയറികളെ ഗവേഷണ ടീം നിരീക്ഷിച്ചു. വരുമാനത്തിലും വ്യക്തിപരമായ സാഹചര്യങ്ങളിലുമുള്ള മാറ്റം സന്തോഷത്തിലും ജീവിതസംതൃപ്തിയിലുമുള്ള മാറ്റവുമായി അവര്‍ ക്രമീകരിച്ചു. ദിവസം എട്ടു തവണ വരെ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അനുദിന ജീവിതത്തില്‍ ആളുകള്‍ക്ക് സന്തോഷം കണ്ടെത്താന്‍ സഹായിച്ചു എന്ന അനുമാനത്തിലെത്തുകയും ചെയ്തു.

English summary

Want To Live Happy, Eat More Fruits and Vegetables

Apart from reducing the risk of cancer and heart attacks, consuming up to eight portions of more fruit and vegetables a day can substantially increase peoples happiness levels in life, finds a new study.
Story first published: Monday, July 25, 2016, 13:20 [IST]
X
Desktop Bottom Promotion