For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീനെണ്ണ കൊണ്ട് വയറു കുറയ്ക്കാം, പക്ഷെ എങ്ങനെ?

|

മീനെണ്ണ നമുക്ക് വളരെ പരിചിതമാണ്. പല വിധത്തില്‍ നമ്മുടെ ശരീരത്തിന് മീനെണ്ണ ലഭിയ്ക്കാറുണ്ട്. പ്രധാനമായും നാം കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയാണ് മീനെണ്ണ നമ്മുടെ ശരീരത്തില്‍ എത്തുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് മീനെണ്ണയുടെ പ്രത്യേകതയാണ്.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും രക്തസംബന്ധമായ പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ മീനെണ്ണയുടെ ഉപയോഗം സഹായിക്കും. എന്നാല്‍ ഇപ്പോള്‍ കുടവയറിന് തടയിടാനും മീനെണ്ണ ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. എന്നാല്‍ അമിതമായി കഴിച്ചാല്‍ പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

 കൊഴുപ്പിനെ ഇല്ലാതാക്കുന്നു

കൊഴുപ്പിനെ ഇല്ലാതാക്കുന്നു

കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള കഴിവ് മീനെണ്ണയ്ക്കുണ്ട്. വയറിലെ കൊഴുപ്പ് ഇല്ലാതാക്കി പലപ്പോഴും ഒതുങ്ങിയ വയറുണ്ടാക്കാനും മീനെണ്ണയ്ക്ക് കഴിയും.

കലോറി കുറവ്

കലോറി കുറവ്

കലോറി കുറവാണെന്നതും വയറു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് മെറ്റബോളിസത്തെ കുറച്ച് ശരീരത്തിലെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നു.

ദഹനം സുഗമമാക്കുന്നു

ദഹനം സുഗമമാക്കുന്നു

മീനെണ്ണയുടെ ഉപയോഗം ദഹനത്തെ സുഗമമാക്കുന്നു. ദഹനം സുഗമമാക്കുന്നതിലൂടെ ഭക്ഷണത്തോടുള്ള ആര്‍ത്തി പലപ്പോഴും കുറയുന്നു. ഇത് തടി കുറയാനും കുടവയര്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മീനെണ്ണ അല്‍പം മുന്നിലാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉള്ളതിനാലും 90 ശതമാനം ബ്രെയിന്‍ ഡാമേജും ഇത് തടയുന്നു.

 കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മീനെണ്ണ സഹായിക്കുന്നു. പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ ആണ് ഇതില്‍ ധാരാളം അടങ്ങിയിട്ടുള്ളതും. ഇത് കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

പ്രമേഹസാധ്യത വളരെ കുറവ്

പ്രമേഹസാധ്യത വളരെ കുറവ്

പ്രമേഹ സാധ്യത കുറയ്ക്കാന്‍ മീനെണ്ണ മിടുക്കനാണ്. മാത്രമല്ല ബാലന്‍സ് ഡയറ്റ് കൃത്യമാക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം മത്സ്യം കൂട്ടി ഭക്ഷണം കഴിയ്ക്കണം.

English summary

Use Fish Oil To Burn Belly Fat

Fish oil is rich in omega-3-fatty acids and has been widely promoted as a dietary supplement. Apart from the commonly known benefits of boosting immunity and preventing inflammation.
Story first published: Tuesday, February 9, 2016, 17:27 [IST]
X
Desktop Bottom Promotion