ഹൃദയവും കരളും വേണമെങ്കില്‍ ഈ തീറ്റ നിര്‍ത്താം

സീതപ്പഴം അധികം കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിയ്ക്കരുത്.

Posted By:
Subscribe to Boldsky

പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ ചൊല്ല്. അതിനെ അന്വര്‍ത്ഥമാക്കുന്ന ഒന്നാണ് സീതപ്പഴം അഥവാ ആത്തച്ചക്ക എന്നറിയപ്പെടുന്ന പഴം. നമ്മുടെ നാട്ടിലൊക്കെ എത്രവേണമെങ്കിലും ലഭിയ്ക്കുന്ന ഒന്നാണ് ഇത്.

എന്നാല്‍ അമിതമായി സീതപ്പഴം കഴിയ്ക്കുന്നത് ഹൃദയത്തെ തകരാറിലാക്കും എന്നതാണ് വാസ്തവം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമല്ല ഇതു കൂടാതെ നിരവധി പ്രശ്‌നങ്ങളാണ് സീതപ്പഴത്തിന്റെ അമിതോപയോഗം നമുക്ക് നല്‍കുന്നത്. എന്തൊക്കെ എന്ന് നോക്കാം.

അമിതഭാരം

ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലരിലും സീതപ്പഴത്തിന്റെ അമിതോപയോഗം ഭാരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ ഭാരം കൃത്യമായി കൊണ്ടു പോകണം എന്നാഗ്രഹമുണ്ടെങ്കില്‍ സീതപ്പഴത്തിന്റെ ഉപയോഗം അല്‍പം കുറയ്ക്കാം.

ഹൃദയത്തെ വെട്ടിലാക്കുന്നു

ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ വെട്ടിലാക്കാനും ഇതിന് കഴിയുന്നു. പക്ഷാഘാതം, ഹൃദയസ്പന്ദന നിരക്കിലെ അപാകത, നെഞ്ചുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും ആത്തച്ചക്ക കാരണമാകുന്നു എന്ന് പറയാം.

കരളും കിഡ്‌നിയും

കരളും കിഡ്‌നിയും പ്രവര്‍ത്തനരഹിതമായാല്‍ പിന്നെ ജീവിതം തകര്‍ന്നു എന്ന് തന്നെ പറയാം. സീതപ്പഴത്തിന്റെ അമിതോപയോഗം പലപ്പോഴും കരളിനേയും കിഡ്‌നിയും അല്‍പം പ്രശ്‌നത്തിലാക്കും.

ഫൈബര്‍ അമിതമാകുമ്പോള്‍

ശരീരത്തില്‍ ഫൈബര്‍ അധികമാകുമ്പോള്‍ അത് പലപ്പോഴും ദഹനവ്യവസ്ഥയെ പ്രശ്‌നത്തിലാക്കുന്നു. ഇത് സാധാരണ വയറിന്റെ പ്രവര്‍ത്തനങ്ങളെ തകിടം മറിയ്ക്കാന്‍ കാരണമാകുന്നു എന്ന് പറയാം.

അയേണ്‍ കൂടുതലാകുമ്പോള്‍

സീതപ്പഴത്തില്‍ അയേണിന്റെ അളവ് വളരെ കൂടുതലാണ്. ശരീരത്തില്‍ അയേണ്‍ കുറവുള്ളവര്‍ക്ക് വളരെ നല്ലൊരു പഴമാണ് ഇത്. എന്നാല്‍ അയേണ്‍ അധികമാകുമ്പോള്‍ അത് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

പൊട്ടാസ്യം കൂടുതലായാല്‍

പൊട്ടാസ്യത്തിന്റെ കലവറയാണ് കസ്റ്റാര്‍ഡ് ആപ്പിള്‍. ഇത് രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് സഹായിക്കും. എന്നാല്‍ അമിതമായി സീതപ്പഴം കഴിയ്ക്കുന്നത് പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Top 6 Side Effects of Eating Too Many Custard Apple

There are some side effects of eating too many custard apples. In this article, we will know about these side effects in detail.
Please Wait while comments are loading...
Subscribe Newsletter