For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിന്റെ ചൊറിച്ചില്‍ മാറ്റാം

|

ജീവിതത്തില്‍ എപ്പോഴെങ്കില്‍ കണ്ണ്‌ ചെറിച്ചില്‍ മൂലമുള്ള അസ്വസ്ഥതകള്‍ അനുഭവിക്കാത്തവര്‍ വിരളമായിരിക്കും. കണ്ണിനെ ബാധിക്കുന്ന വളരെ സാധാരണമായ ഒരു പ്രശ്‌നമാണിത്‌.

പരിസ്ഥിതി മലിനീകരണം, പൊടി, അഴുക്ക്‌, നേത്ര അണുബാധ, അലര്‍ജി മുതലായവ ഇത്‌ ഗുരുതരമാക്കാറുണ്ട്‌. കണ്ണിന്‌ ചുറ്റുമാണ്‌ സാധാരണ ചൊറിച്ചില്‍ അനുഭവപ്പെടാറുള്ളത്‌. അസഹ്യമായ ചൊറിച്ചില്‍ മൂലം കണ്ണിന്‌ ചുറ്റും മാന്തി തളരും.

ഇടയ്‌ക്കിടെ കണ്ണുകള്‍ തിരുമുകയോ മറ്റോ ചെയ്‌താല്‍ ചൊറിച്ചില്‍ വീണ്ടും ആരംഭിക്കും.

ചൊറിച്ചിലില്‍ നിന്ന്‌ ഉടനടി ആശ്വാസം നേടുന്നതിന്‌ ചില ചികിത്സകള്‍ വീട്ടില്‍ ചെയ്യാന്‍ കഴിയും. അടുത്ത തവണ കണ്ണ്‌ ചൊറിച്ചില്‍ വരുമ്പോള്‍ ഇവയില്‍ ഒന്ന്‌ പരീക്ഷിക്കുക.

കുക്കുമ്പര്‍

കുക്കുമ്പര്‍

തണുപ്പ്‌ നല്‍കാന്‍ കഴിയുന്ന പ്രകൃതിദത്തമായ ഒരു വസ്‌തുവാണ്‌ കുക്കുമ്പര്‍ . ചൊറിച്ചില്‍ മാറ്റാനുള്ള കഴിവുള്ളതിനാല്‍ ഇത്‌ ചൊറിച്ചിലിന്‌ എതിരെ ഫലപ്രദമാണ്‌. കണ്ണ്‌ ചൊറിച്ചിലിന്‌ കാരണമായേക്കാവുന്ന വീക്കം, ചുവപ്പ്‌, തടിപ്പ്‌ എന്നിവയ്‌ക്ക്‌ എതിരെയും ഇത്‌ ഗുണകരമാണ്‌.

പനിനീര്‍

പനിനീര്‍

പനിനീര്‍ സൗന്ദര്യ സംരക്ഷണത്തിന്‌ മാത്രമല്ല കണ്ണ്‌ ചൊറിച്ചിലിനും ഉത്തമമാണ്‌. ദിവസവും കുറഞ്ഞത്‌ രണ്ട്‌ തവണ പനീനീര്‍ ഉപയോഗിച്ച്‌ കണ്ണുകള്‍ കഴുകുക. പെട്ടെന്ന്‌ ആശ്വാസം കിട്ടാനായി ചൊറിച്ചിലുള്ള കണ്ണില്‍ പനിനീര്‍ തുള്ളികള്‍ ഒഴിക്കുക.

തണുപ്പിച്ച പാല്‍

തണുപ്പിച്ച പാല്‍

തണുത്ത പാല്‍ ഉപയോഗിച്ചും കണ്ണ്‌ ചൊറിച്ചില്‍ മാറ്റാവുന്നതാണ്‌. തണുപ്പിച്ച പാലില്‍ പഞ്ഞി മുക്കി ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ ഒപ്പുക. കണ്ണില്‍ പഞ്ഞി കഷണം വയ്‌ക്കുകയുമാവാം. തണുത്ത തുണിയോ മറ്റോ ഉപയോഗിച്ച്‌ അമര്‍ത്തുന്ന ഫലം ഇതിലൂടെ ലഭിക്കും. ദിവസവും രാവിലെയും വൈകുന്നേരവും ഇത്‌ ചെയ്യുക.

ജ്യൂസ്‌

ജ്യൂസ്‌

പച്ചക്കറി ജ്യൂസ്‌ ഉപയോഗിച്ചും കണ്ണ്‌ ചൊറിച്ചിലിനെ പമ്പ കടത്താം. ക്യാരറ്റും ചീരയുമാണ്‌ ഏറ്റവും ഉത്തമം. രണ്ട്‌ ക്യാരറ്റ്‌ ചെറുതായി അരിഞ്ഞ്‌ അതിന്റെ നീര്‌ എടുക്കുക. ഇത്‌ രണ്ട്‌ അതിലധികമോ തവണ കുടിയ്‌്‌ക്കുക. ചൊറിച്ചിലിന്‌ ആശ്വാസം ലഭിക്കും.

ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങ്‌

കണ്ണ്‌ ചൊറിച്ചിലിന്‌ വെള്ളരിക്ക പോലെ ഉപയോഗിക്കാവുന്ന മറ്റൊരു മരുന്നാണ്‌ ഉരുളക്കിഴങ്ങ്‌. ഉരുളക്കിഴങ്ങ്‌ കഷണങ്ങളാക്കി ഒന്നോ രണ്ടോ മണിക്കൂര്‍ റെഫ്രിജറേറ്ററില്‍ വയ്‌ക്കുക. അതിനുശേഷം അവ കണ്ണിന്‌ മുകളില്‍ വയ്‌ക്കുക. 10-15 മിനിറ്റിന്‌ ശേഷം എടുത്തുമാറ്റുക.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

നേത്രരോഗങ്ങള്‍ക്കുള്ള മികച്ച ഔഷധങ്ങളില്‍ ഒന്നാണ്‌ കറ്റാര്‍വാഴ. കറ്റാര്‍വാഴയില്‍ നിന്ന്‌ നീര്‌ എടുത്ത്‌ അത്‌ തേനും എല്‍ഡര്‍ബെറി ബ്ലോസം ടീയുമായി ചേര്‍ക്കുക. ഈ മിശ്രിതം ഉപയോഗിച്ച്‌ ദിവസവും രണ്ട്‌ നേരം കണ്ണുകള്‍ കഴുകുക. ചൊറിച്ചില്‍ നിശ്ശേഷം മാറും.

English summary

Tips To Avoid Itching Of Eyes

Here are some of the tips to avoid itchiness of eyes. Read more to know about,
Story first published: Thursday, February 11, 2016, 20:07 [IST]
X
Desktop Bottom Promotion