നാരങ്ങത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം

ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കാം നാരങ്ങത്തൊലി ഇട്ട് തിളപ്പിച്ച വെള്ളം കഴിയ്ക്കുന്നത

Posted By:
Subscribe to Boldsky

ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ നിറയെ ഉള്ളതാണ് നാരങ്ങ. നാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. പലപ്പോഴും പല രോഗങ്ങള്‍ക്കും ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളത്തിലൂടെ പരിഹാരം കാണാന്‍ കഴിയും. നാരങ്ങയേക്കാള്‍ ഗുണം അതിന്റെ തോലിലാണ്

എന്നാല്‍ നാരങ്ങയേക്കാള്‍ ഗുണം അതിന്റെ തോലിലാണെങ്കിലോ. അതെ സത്യമാണ് നാരങ്ങയുടെ തോലിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മാറാത്ത രോഗങ്ങളില്ല.

നിരവധി രോഗങ്ങളാണ് നാരങ്ങത്തോലിട്ട് തിളപ്പിച്ച വെള്ളം കുടിച്ചതുകൊണ്ട് മാറുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഒറ്റമൂലിയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെയാണ് നാരങ്ങയുടെ തോലിലൂടെ ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്ന് നോക്കാം.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

വെള്ളം ചൂടാക്കിയ ശേഷം നാരങ്ങയുടെ തോലിട്ട് ഈ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് അല്‍പം തേന്‍ കൂടി വാങ്ങിവെച്ചതിനു ശേഷം ചേര്‍ക്കുക. ഇത് രാവിലെയും വൈകിട്ടും കുടിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയുന്നു എന്നതാണ് സത്യം.

ക്യാന്‍സര്‍ തോല്‍ക്കും

ക്യാന്‍സര്‍ തോല്‍ക്കും

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ് നാരങ്ങ. ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് ഇതിന് പിന്നിലുള്ളതും. സ്തനാര്‍ബുദം, സ്‌കിന്‍ ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ എന്ന് വേണ്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും നാരങ്ങയിട്ട് തിളപ്പിച്ച വെള്ളം ഉത്തമമാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പലപ്പോഴും സഹായകമാണ് നാരങ്ങയുടെ തോല്‍. നാരങ്ങ തോല്‍ കഴിയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു.

എല്ല് തേയ്മാനം

എല്ല് തേയ്മാനം

എല്ല് തേയ്മാനം പലപ്പോഴും പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. എന്നാല്‍ എല്ല് തേയ്മാനത്തെ പ്രതിരോധിയ്ക്കാനും നാരങ്ങ തൊലിയിട്ട് തിളപ്പിച്ച വെള്ളം ഉത്തമമാണ്.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ഇന്നത്തെ ജീവിതശൈലിയും ഭക്ഷണ രീതിയും പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങളെ വരുത്തിത്തീര്‍ക്കുന്നവയാണ്. എന്നാല്‍ നാരങ്ങ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കുന്നു.

 കരളിനെ സംരക്ഷിക്കുന്നു

കരളിനെ സംരക്ഷിക്കുന്നു

കരളിന്റെ ആരോഗ്യ കാര്യത്തിലും മുന്നില്‍ തന്നെയാണ് നാരങ്ങ. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളി ശരീരം ശുദ്ധീകരിയ്ക്കുന്ന കാര്യത്തില്‍ നാരങ്ങയിട്ട് തിളപ്പിച്ച വെള്ളം ബെസ്റ്റാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങയുടെ തോലിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇതോടൊപ്പം അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കുന്നത് ഇരട്ടി ഫലം തരും.

 പനി മാറ്റണോ?

പനി മാറ്റണോ?

എത്രയും പെട്ടെന്ന് പനി മാറാന്‍ ഉത്തമമായ ഒരു വഴിയാണ് നാരങ്ങ തോലിട്ട് തിളപ്പിച്ച വെള്ളം. ഇത് പനിയെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുന്നു.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് നാരങ്ങയും നാരങ്ങത്തോലും. നാരങ്ങത്തോലിട്ട് തിളപ്പിച്ചവെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക.

Story first published: Friday, November 11, 2016, 13:58 [IST]
English summary

The Healing Power of Lemon Peel water

Most people throw away the lemon peel, not realizing that lemon peels contain 5 to 10 times more nutrients than the juice, magnesium, beta-carotene and potassium.
Please Wait while comments are loading...
Subscribe Newsletter