Just In
- 1 hr ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 1 hr ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 2 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 2 hrs ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- Movies ദേ വൈസ്റ്റ് സംസാരിക്കുന്നു എന്ന് ജാസ്മിൻ; പരിധി വിട്ടു; സിബിന്റെ ഭാഗത്തും ന്യായമുണ്ട്; പ്രേക്ഷകർ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ചിക്കന്റെ കരള്‍ കഴിച്ചാല്‍ നമ്മുടെ കരള്‍...
ചിക്കന്റെ കരള്‍ കഴിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍
ചിക്കന്‍ കഴിയ്ക്കുന്നവരില്‍ പകുതി പേരും ഒഴിവാക്കി വിടുന്ന ഒന്നാണ് അതിന്റെ കരള്‍. എന്നാല്‍ ചിക്കന്റെ കരള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. വേണമെങ്കില്‍ ചിക്കന്‍ കഴിയ്ക്കുന്നതിന്റെ ഗുണങ്ങളില്‍ പാതിയും അടങ്ങിയിരിയ്ക്കുന്നത് കരളിലാണ് എന്ന് പറയാം. കാബേജ് കഴിയ്ക്കുമ്പോള്‍ സൂക്ഷിക്കുക
ചിക്കന്‍ കരള്‍ കഴിയ്ക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. എന്നാല്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. ചിക്കന്റെ കരള്‍ നമ്മുടെ കരളിനെ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ചിക്കന്‍ കരള്‍ കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.
കരളിനെ സംരക്ഷിക്കുന്നു
കരള്‍ രോഗം ഇന്നത്തെ കാലത്ത് സര്‍വ്വ സാധാരണമാണ്. ഇതിനെ പലപ്പോഴും വേണ്ടത്ര രീതിയില്‍ കണ്ടെത്താനാകാതെ പോകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ചിക്കന്റെ കരള്‍ കഴിയ്ക്കുന്നത് പലപ്പോഴും നമ്മുടെ കരളിന്റെ സംരക്ഷണം ഉറപ്പാക്കുന്നു.
അനീമിയയില്‍ നിന്ന് സംരക്ഷണം
വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ കരള്‍ കഴിയ്ക്കുന്നത് നല്ലതാണഅ. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 12 ആണ് അനീമിയയെ എതിരിടുന്നത്.
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു
കാഴ്ച ശക്തിയെ ഇല്ലായ്മ ചെയ്യുന്നത് പലപ്പോഴും നമ്മുടെ മോശം ഭക്ഷണ ശീലം തന്നെയാണ്. എന്നാല്‍ കരളില്‍ ലിക്കോപ്പൈന്‍, ബീറ്റ കരോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാഴ്ച ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതാണ്. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിട്ടുണ്ട്.
ബോഡിടിഷ്യുവിനെ സഹായിക്കുന്നു
ബോഡി ടിഷ്യുകളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ കരളിലെ റൈബോഫഌബിന് സഹായിക്കുന്നു. ഇതിന്റെ അഭാവം ശരീരത്തില്‍ ഉണ്ടാവുമ്പോഴാണ് ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.
വന്ധ്യതയെ ഇല്ലാതാക്കുന്നു
വന്ധ്യത ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഇത് ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു
ഇന്നത്തെ ജീവിത ശൈലിയുടെ സമ്മാനമാണ് മാനസിക സമ്മര്‍ദ്ദം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ചിക്കന്‍ കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ചിക്കന്‍ കരള്‍ മുന്നിലാണ്. ഇതില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ പലവിധത്തിലുള്ള വിറ്റാമിനുകളും, സിങ്ക്, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
പല്ലിനും എല്ലിനും
പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചിക്കന്റെ കരള്‍. ഇതിലടങ്ങിയിട്ടുള്ള ഫോസ്ഫറസ് കണ്ടന്റ് പല്ലിന്റേയും എല്ലിന്റേയും ബലം വര്‍ദ്ധിപ്പിക്കുന്നു.
ചര്‍മ്മത്തിന് ആരോഗ്യം
ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മം നല്‍കാനും ചിക്കന്‍ കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ചിക്കനില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ആണ് ഇതിന് സഹായിക്കുന്നത്.
അല്‍ഷിമേഴ്സിന് പ്രതിവിധി
ചിക്കന്‍ കരള്‍ ധാരാളം കഴിയ്ക്കുന്നത് അല്‍ഷിമേഴ്സിന്റെ സാധ്യതയും അല്‍ഷിമേഴ്സ് രോഗത്തില്‍ നിന്നുള്ള മോചനവും സാധ്യമാക്കുന്നു. വിറ്റാമിന്‍ ബി 12 തന്നെയാണ് ഇതിന് സഹായിക്കുന്നതും.