ഇന്ത്യന്‍ ഈന്തപ്പഴത്തിന്റെ അത്ഭുതരഹസ്യം

ഇന്ത്യയിലെ ഈന്തപ്പഴം എന്നറിയപ്പെടുന്ന പുളിയുടെ ചില ആരോഗ്യഗുണങ്ങള്‍ നോക്കാം.

Posted By:
Subscribe to Boldsky

ടാമറിന്‍ഡ് ഇന്‍ഡിക്ക എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. അറബിയിലാകട്ടെ ടാമര്‍ എന്ന വാക്കിന് അര്‍ത്ഥം ഈന്തപ്പന എന്നാണ്, എന്നാല്‍ നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ അല്‍പം വ്യത്യാസം വരുന്നു ഇതിന്. ഇന്ത്യയിലെ ഈന്തപ്പന എന്നാണ് ഈ മരം അറിയപ്പെടുന്നത്. ഇതിന്റെ ഫലം ഈന്തപ്പഴം എന്നും. വായ്‌നാറ്റം എന്നന്നേക്കുമായി മാറ്റാം 5 മിനിട്ടില്‍

എന്നാല്‍ നമുക്കിടയില്‍ ഈ വിരുതന്‍ അറിയപ്പെടുന്നത് വാളന്‍പുളി എന്നാണ്. അതെ നമ്മുടെ പുളിയ്ക്കാണ് ഇന്ത്യയിലെ ഈന്തപ്പഴം എന്ന പേരുള്ളത്. അത്ഭുത ഗുണങ്ങള്‍ ഈന്തപ്പഴത്തോളം തന്നെ ഉള്ളതിനാലാണ് ഇതിന് ഈ പേര് കിട്ടിയത്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഇതിനുള്ളത് എന്ന് നോക്കാം.

സന്ധിവേദനയുണ്ടോ?

സന്ധിവേദനയെ പരിഹരിയ്ക്കുന്നതിന് പുളി സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇത് സന്ധി വേദനയെ പ്രതിരോധിയ്ക്കുന്നു.

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പുളി. ക്യാന്‍സര്‍ കോശങ്ങളെ വളര്‍ച്ചയേയും പെട്ടെന്നുള്ള വ്യാപനത്തേയും ഇത് ഇല്ലാതാക്കുന്നു. പഴത്തെക്കുറിച്ച് ചില ഞെട്ടിയ്ക്കുന്ന രഹസ്യങ്ങള്‍

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശങ്ങളേയും ടോക്‌സിനുകളേയും പുറന്തള്ളുന്നതിന് പുളി സഹായിക്കുന്നു. അത് കൊണ്ട് തന്നെ ഭക്ഷണത്തില്‍ പുളി ഉപയോഗിച്ചാല്‍ യാതൊരു വിധത്തിലുള്ള ദോഷങ്ങളും ഇല്ല.

കിഡ്‌നി ശുദ്ധീകരിയ്ക്കുന്നു

കിഡ്‌നിയെ ശുദ്ധീകരിയ്ക്കുന്നതിന് പലപ്പോഴും പുളി ഉപയോഗിക്കാം. കിഡ്‌നിയിലെ മാലിന്യങ്ങളെ നീക്കി ശുദ്ധീകരിയ്ക്കുന്നതിന് പുളിയുടെ ഉപയോഗം സഹായിക്കുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും പലപ്പോഴും പുളി തന്നെയാണ് മുന്നില്‍. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട് പുളിയില്‍. ഇത് വാര്‍ദ്ധക്യ സഹജമായി ഉണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നു.

മുടി കൊഴിച്ചില്‍ നില്‍ക്കുന്നു

മുടി കൊഴിച്ചില്‍ പരിഹരിയ്ക്കാന്‍ പലപ്പോഴും പുളി വെള്ളം ഉപയോഗിക്കാം. പുളി പിഴിഞ്ഞ് വെള്ളം എടുത്ത് അത് തലയില്‍ തേച്ച് പിടിപ്പിക്കുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടി കൊഴിച്ചിലിന് പരിഹാരമാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരമാണ് പുളി. ഭക്ഷണത്തോടൊപ്പം പുളി ചേര്‍ത്തുള്ള വിഭവങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാം.

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തിന്റെ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ പുളിയ്ക്ക് തന്നെ കഴിയും. ഇതിലെ പൊട്ടാസ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിയ്ക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് പുളി. ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോളിനെയാണ് പുളി സംരക്ഷിക്കുന്നത്.

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Friday, October 21, 2016, 11:00 [IST]
English summary

tamarind Fruit Amazing Health Benefits That You Shouldn’t Ignore

It is the most common fruit used in various recipes in almost all the parts of the world. Here some amazing health benefits that you shouldn’t ignore.
Please Wait while comments are loading...
Subscribe Newsletter