ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉറപ്പിക്കാം കരള്‍രോഗം

കരള്‍രോഗത്തിന്റെ അവഗണിക്കരുതാത്ത ചില ലക്ഷണങ്ങള്‍ നോക്കാം.

Posted By:
Subscribe to Boldsky

നിങ്ങളുടെ ശരീരത്തിലെ പല വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒറ്റയടിയ്ക്ക് ചെയ്യുനന് ഉത്തരവാദിത്വം കരളിനാണ്. എന്നാല്‍ നമ്മുടെ തന്നെ ചില ശീലങ്ങള്‍ കൊണ്ട് നാം പലപ്പോഴും കരളിനെ മറക്കുന്നു. മദ്യപാനം, പുകവലി, അനാരോഗ്യകരമായ ആഹാര ശീലങ്ങള്‍ തുടങ്ങിയവയാണ് പലപ്പോഴും കരളിന്റെ അന്തകനായി മാറുന്നത്. ക്യാന്‍സറിന്റെ ആദ്യലക്ഷണം നാവ് നോക്കി അറിയാം

കരളിന് ഏതെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിച്ചാല്‍ അത് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയായി ഇല്ലാതാക്കും. പതുക്കെ പതുക്കെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി തടസ്സപ്പെടുകയും ചെയ്യുന്നു. എന്നാല്‍ കരള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നതിന് പലപ്പോഴും പല തരത്തിലുള്ള ലക്ഷണങ്ങള്‍ ശരീരം കാണിയ്ക്കും. അവയെ അവഗണിയ്ക്കാതെ ശ്രദ്ധിച്ചാല്‍ കരളും നമ്മളും രക്ഷപ്പെടും.

മനംപിരട്ടലും ഛര്‍ദ്ദിയും

ഛര്‍ദ്ദി സാധാരണ ലക്ഷണമാണ്. എന്നാല്‍ ഏറെ വേദനാജനകമായാണ് ഛര്‍ദ്ദി എങ്കില്‍ അത് പലപ്പോഴും കരള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നതിന്റെ ലക്ഷണങ്ങളില്‍ പെടും. ഇതൊടൊപ്പം അമിതമായ ഉമിനീരൊഴുക്കും വിയര്‍പ്പും ഉണ്ടെങ്കില്‍ ഉറപ്പിച്ചോളൂ കരളിന്റെ ആരോഗ്യം നശിക്കുകയാണെന്ന്.

വയറു വേദന

വയറിന്റെ വലത് ഭാഗത്തായാണ് കരള്‍ സ്ഥിതി ചെയ്യുന്നത്. സാധാരണ വയറു വേദന കൂടാതെ അസാധാരണമായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നത്തിലാണ് എന്ന് ഉറപ്പിക്കാം.

ദഹനക്കേട്

ദഹനപ്രക്രിയയില്‍ ഉള്‍പ്പെടുന്ന പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. കരളിനുണ്ടാകുന്ന പ്രശ്‌നങ്ങളെ ദഹനത്തെ വളരെയെളുപ്പത്തില്‍ ബാധിയ്ക്കും. പലപ്പോഴും വയറെരിച്ചില്‍ അനുഭവപ്പെടുകയും ഭക്ഷണം കഴിയ്ക്കാന്‍ സാധിയ്ക്കാതെ വരികയും ചെയ്യുന്നു.

തളര്‍ച്ചയും ക്ഷീണവും

ശരീരത്തിനാവശ്യമായ വിവിധ തരം ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്യുന്നതിനുള്ള ചുമതല കരളിനാണ്. കരളിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലല്ലാതായാല്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും.

ശരീരഭാരത്തില്‍ കുറവ്

ഭക്ഷണ നിയന്ത്രണവും വ്യായാമവും ഇല്ലാതെ തന്നെ ശരീരഭാരം കുറയുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് കരളിന്റെ ജോലിഭാരം കുറയുന്നു എന്നതിന്റെ ലക്ഷണമാണ്. ഭക്ഷണം ശരിയായ രീതിയില്‍ ദഹിപ്പിക്കനുള്ള കരളിന്റെ കഴിവ് കുറയുന്നതോടെയാണ് വിശപ്പ് ഇല്ലാതാവുന്നത്. ഇത് ശരീര ഭാരത്തേയും വളരെയധികം ബാധിയ്ക്കും.

ത്വക്കിന് മഞ്ഞനിറം

മഞ്ഞപ്പിത്തവും കരള്‍ രോഗവും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. കരളിലെ ക്യാന്‍സര്‍, കരള്‍ വീക്കം എന്നിവക്ക് മുന്നോടിയായി മഞ്ഞപ്പിത്തം ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

symptoms of liver disease you shouldn’t ignore

Any type of damage to liver can disrupt these functions and lead to complications throughout the body. Here are some of the common symptoms of liver disease.
Please Wait while comments are loading...
Subscribe Newsletter