വിക്‌സ് ഉപയോഗിക്കുന്നുവെങ്കില്‍ അറിയണം ഇവ

വിക്‌സ് എങ്ങനെ ആരോഗ്യകരായി നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം.

Posted By:
Subscribe to Boldsky

പനിയും ജലദോഷവും വരുമ്പോള്‍ ഉടന്‍ നമ്മള്‍ തിരയുന്നത് വിക്‌സ് ആണ്. വിക്‌സ് പുരട്ടി ശീലമാക്കിയവര്‍ പലപ്പോഴും വെറുതേയെങ്കിലും വിക്‌സ് പുരട്ടാറുണ്ട്. എന്നാല്‍ വിക്‌സിന് പനിയും ജലദോഷവും മാത്രം മാറ്റാനുള്ള കഴിവല്ല ഉള്ളത്. പല വിധത്തിലുള്ള ആരോഗ്യാവസ്ഥകള്‍ക്ക് പരിഹാരമാണ് വിക്‌സ്. കിഡ്‌നിരോഗം നേരത്തേ അറിയാം, ഈ ലക്ഷണങ്ങളിലൂടെ

വിക്‌സ് എന്തൊക്കെ ആരോഗ്യകരമായ ഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നോക്കാം. അതിലുപരി വിക്‌സില്‍ അടങ്ങിയിട്ടുള്ള കര്‍പ്പൂരം, യൂക്കാലിപ്‌സ് കര്‍പ്പൂര തുളസി എന്നിവയാണ് വിക്‌സില്‍ അടങ്ങിയിട്ടുള്ള പ്രധാന ചേരുവകള്‍. നിങ്ങള്‍ കേട്ടിട്ടുപോലുമില്ലാത്ത വിക്‌സിന്റെ ഉപയോഗങ്ങള്‍ നോക്കാം.

മസില്‍ വേദനയ്ക്ക് പരിഹാരം

വിക്‌സ് എന്ന് പറഞ്ഞാല്‍ തലവേദനയും മൂക്കടപ്പും മാത്രം മാറ്റാന്‍ ഉള്ളതല്ല. മസില്‍ വേദന കൊണ്ട് കഷ്ടപ്പെടുന്നവരാണെങ്കില്‍ അതിനെ തരണം ചെയ്യാനും വിക്‌സ് സഹായിക്കും.

പ്രാണികള്‍ കടിച്ചാല്‍

പ്രാണികള്‍ കടിച്ചാല്‍ ഉണ്ടാവുന്ന അലര്‍ജിയും മറ്റും മാറാന്‍ വിക്‌സ് ഉപയോഗിക്കുന്നത് നല്ലതാണ്. വിക്‌സ് പുരട്ടുന്നതോടു ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ ആശ്വാസം ലഭിയ്ക്കുന്നു.

പെരുവിരലില്‍ നഖം കുത്തല്‍

കുഴിനഖം ഉണ്ടാവുന്നത് പലരുടേയും ജീവനെടുക്കുന്ന വേദന സമ്മാനിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ വിക്‌സില്‍ അടങ്ങിയിട്ടുള്ള തൈമോള്‍ കുഴിനഖത്തിന് കാരണമാകുന്ന ഫംഗസ്സിനെ ഇല്ലാതാക്കുന്നു.

മുഖക്കുരു പാട് മാറ്റും

മുഖക്കുരുവും മുഖക്കുരു പാടും ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിയ്ക്കാന്‍ വിക്‌സ് അല്‍പം മുഖക്കുരുവിന് മുകളില്‍ പുരട്ടുന്നത് നല്ലതാണ്.

കാല്‍ വിണ്ടുകീറുന്നത്

കാല്‍ വിണ്ടു കീറുന്നതും സൗന്ദര്യപരവും ആരോഗ്യപരവുമായി പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ വിക്‌സിന് കഴിയും.

അരിമ്പാറ മാറ്റാന്‍

അരിമ്പാറ പോലുള്ള പ്രശ്‌നങ്ങളും പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അരിമ്പാറ ഇല്ലാതാക്കാന്‍ വിക്‌സ് ഉപയോഗിക്കാം. അരിമ്പാറ ഉള്ള സ്ഥലങ്ങളില്‍ വിക്‌സ് പുരട്ടി അത് കവര്‍ ചെയ്ത് കിടക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇത് തുടരുക. അരിമ്പാറ ഉടന്‍ തന്നെ കൊഴിഞ്ഞ് പോകും.

വയറു കുറയ്ക്കാന്‍

കുടവയറിന്റെ കാര്യത്തില്‍ ആധി പിടിയ്ക്കുന്നവരും ഇനി സങ്കടപ്പെടേണ്ട കാര്യമില്ല. കാരണം വിക്‌സിലുണ്ട് കുടവയറിന് പരിഹാരം. വിക്‌സ് പുരട്ടുന്നത് കുടവയര്‍ കുറയ്ക്കും. കുടവയറിനെ മെരുക്കാന്‍ വെറും വിക്‌സ് മതി...

കൊതുകിനെ പ്രതിരോധിയ്ക്കുന്നു

കൊതുകിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും മുന്നിലാണ് വിക്‌സ്. കൊതുക് കടിയ്ക്കാതിരിയ്ക്കാന്‍ വിക്‌സ് പുരട്ടിയാല്‍ മതി. ഇത് കൊതുകിനെ അകറ്റുന്നു.

സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റുന്നു

പ്രസവശേഷം സ്ത്രീകളുടെ വയറ്റിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റുന്നതിനും വിക്‌സ് സഹായിക്കുന്നു. ദിവസവും വിക്‌സ് പുരട്ടുന്നതിലൂടെ സ്‌ട്രെച്ച് മാര്‍ക്ക്‌സ് പൂര്‍ണമായും ഇല്ലാതാവുന്നു.

തലവേദനയ്ക്കാശ്വാസം

ഇത് സ്ഥിരമായി എല്ലാവരും ചെയ്യുന്ന ഒന്നാണഅ തലവേദന ഇല്ലാതാക്കുന്നതിന് വിക്‌സ് ഉപയോഗിക്കുന്നത്. തലവേദനയ്ക്ക് ഫലപ്രദമായ ഒന്നാണ് വിക്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Surprising Uses of Vicks VapoRub You’ve Never Heard Of

Surprising Uses of Vicks VapoRub You’ve Never Heard Of,read to know more.
Please Wait while comments are loading...
Subscribe Newsletter