ആയുസ്സ് തീരാറായോ, ശരീരം പറയും

ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ശരീരം കാണിയ്ക്കുന്ന ചില ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ജീവിച്ചിരിയ്ക്കുന്ന കാലത്തോളം ആരോഗ്യത്തോടെ ഇരിയ്ക്കണം എന്നായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ഇന്നത്തെ മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും പലപ്പോഴും നമ്മളെ ആയുസ്സെത്താതെ മരിയ്ക്കാന്‍ കാരണമാകും. ഇടയ്ക്കിടയ്ക്ക് രക്തം ശുദ്ധീകരിച്ചില്ലെങ്കില്‍

നമ്മുടെ ശരീരത്തിന് ആവശ്യമായ തോതില്‍ ലഭിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയൊന്നും ലഭിയ്ക്കാതിരുന്നാല്‍ ശരീരം തന്നെ ഓരോ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നു. ഇവ എന്തൊക്കെ എന്ന് നോക്കാം.

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി ഭക്ഷണം കഴിച്ചിട്ടും മാറുന്നില്ലേ, എന്നാല്‍ ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണ് എന്നത് തന്നെയാണ് കാണിയ്ക്കുന്നത്. പ്രമേഹത്തിന്റെ അളവ് കൂടുതലാകുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്.

മസില്‍ വേദന

മസിലിലെ കോശങ്ങള്‍ക്കും ആവശ്യത്തിന് പ്രോട്ടീന്‍ ലഭിയ്ക്കാതെ വരുമ്പോള്‍ പലപ്പോഴും ഇവയെല്ലാം പണിമുടക്കുന്നു. ഇതാണ് പിന്നീട് മസില്‍ വേദനയും സന്ധിവേദനയും മറ്റും ആയി മാറുന്നത്.

അപകടങ്ങളില്‍ നിന്നുള്ള മോചനം

പലപ്പോഴും പല വിധത്തിലുള്ള അപകടങ്ങള്‍ നമ്മള്‍ നേരിടാറുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വളരെ പതുക്കെയാണ് മോചനമെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത് എന്നതാണ് സത്യം.

മുടിയും ചര്‍മ്മവും പ്രശ്‌നത്തില്‍

ഏത് സമയം നോക്കിയാലും മുടിയും ചര്‍മ്മവും നഖവും എല്ലാം പ്രശ്‌നത്തില്‍ ആണെങ്കില്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കുന്നില്ല എന്നതാണ് സത്യം.

എപ്പോഴും രോഗം

എപ്പോഴും രോഗാവസ്ഥയിലുള്ള ശരീരപ്രകൃതമാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറഞ്ഞു എന്നത് തന്നെയാണ്. ഇത് ഗുരുതരമായ പല രോഗങ്ങളേയും ക്ഷണിച്ചു വരുത്തും.

എപ്പോഴും തണുപ്പ്

ശരീരത്തിന് ഏതവസ്ഥയിലും തണുപ്പ് ഉള്ളതായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറവാണ് എന്നാണ് അര്‍ത്ഥം. ആവശ്യമുള്ള പോഷകങ്ങളും പ്രോട്ടീനും ശരീരത്തില്‍ ഇല്ലാത്തതിന്റെ ഫലമാണ് പലപ്പോഴും ഇത്തരം തണുപ്പ് അനുഭവപ്പെടുന്നത്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Surprising Signs You are Not Getting Enough Protein

It gives us energy, helps our bodies recover, and keeps our tummies satisfied, but are you getting enough?
Please Wait while comments are loading...
Subscribe Newsletter