For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് ഈന്തപ്പഴം വെള്ളത്തിലിട്ടു രാവിലെ കഴിയ്ക്കൂ

|

ആരോഗ്യ കാര്യത്തില്‍ ഇന്ന് നാമോരോരുത്തരും അത്രയേറെ പ്രാധാന്യം നല്‍കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ഭക്ഷണ കാര്യത്തില്‍ പലപ്പോഴും നമ്മള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും. ഇന്നത്തെ കാലത്തെ ജങ്ക്ഫുഡുകളുടേയും മറ്റും അതിപ്രസരം പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ചരമഗീതം പാടുകയാണ് ചെയ്യാറുള്ളത്.

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വിട്ടുവീഴ്ചയില്ലാതെ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഈന്തപ്പഴം കഴിയ്ക്കുക എന്നത്. ഷവറിനു കീഴെ നില്‍ക്കുമ്പോള്‍ മൂത്രശങ്ക?

എന്നാല്‍ ഈന്തപ്പഴം വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ഇതിന്റെ ആരോഗ്യഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുക. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നതെന്ന് നോക്കാം. ഇറച്ചി കഴിയ്ക്കുന്നത് കിഡ്‌നിയെ അപകടത്തിലാക്കും

ഇരുമ്പിന്റെ കലവറ

ഇരുമ്പിന്റെ കലവറ

ഈന്തപ്പഴം എന്ന് പറയുന്നത് തന്നെ ഇരുമ്പിന്റെ കലവറയാണ്. വിളര്‍ച്ചയുള്ള ആളുകള്‍ എന്നും രാവിലെ ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിയ്ക്കുന്നത് വിളര്‍ച്ച മാറ്റി ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നു.

 ചുവന്ന രക്തകോശങ്ങള്‍

ചുവന്ന രക്തകോശങ്ങള്‍

ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കാനും രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

ഡയറിയയെ പ്രതിരോധിയ്ക്കുന്നു

ഡയറിയയെ പ്രതിരോധിയ്ക്കുന്നു

ഡയറിയയെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ഈന്തപ്പഴത്തിനുള്ള കഴിവ് അപാരമാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ശാരീരികാവശതകളെ പ്രതിരോധിയ്ക്കുന്നു. മാത്രമല്ല ഇതിലൂടെ ശരീരത്തിന് ആരോഗ്യം നല്‍കുന്ന ബാക്ടീരിയകള്‍ വളരെയധികമായി ഉത്പാദിപ്പിക്കപ്പെടുന്നു.

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അനുഭവിയ്ക്കുന്ന പ്രശ്‌നമാണ് മലബന്ധം. എന്നും രാവിലെ രണ്ട ഈത്തപപഴം വീതം വെള്ളത്തിലിട്ട് കഴിച്ചു നോക്കൂ. മലബന്ധം കൊണ്ടുള്ള എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവുന്നു.

ശരീരഭാരം നിയന്ത്രിക്കാം

ശരീരഭാരം നിയന്ത്രിക്കാം

ശരീരഭാരം നിയന്ത്രിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പറ്റിയ വഴിയാണ് ഇത്. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഈന്തപ്പഴം ഇല്ലാതാക്കുന്നു.

കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമാക്കുന്നു

കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമാക്കുന്നു

കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമാക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. ഈന്തപ്പഴം കഴിയ്ക്കുന്നതിലൂടെ ചീത്ത കൊളസ്‌ട്രോള്‍ കുറയുകയും അത് വഴി ശരീരത്തിന നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും കഴിയുന്നു.

ഹൃദയത്തെ സ്‌ട്രോങ് ആക്കുന്നു

ഹൃദയത്തെ സ്‌ട്രോങ് ആക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഈന്തപ്പഴം തന്നെ മുന്നില്‍. ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിനും ഈന്തപ്പഴം സഹായിക്കും.

 രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനും ഈന്തപ്പഴത്തിന് കഴിയും. രക്തസമ്മര്‍ദ്ദം കുറച്ച് കൃത്യമാക്കാന്‍ ഈന്തപ്പഴം എന്നും രാവിലെ കുതിര്‍ത്തതിനു ശേഷം കഴിയ്ക്കുക.

 പക്ഷാഘാത സാധ്യത

പക്ഷാഘാത സാധ്യത

പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ജീവിതശൈലിയാണ് ഇന്ന് നമ്മുടേത്. എന്നാല്‍ പക്ഷാഘാത സാധ്യത കുറയ്ക്കാന്‍ ഈന്തപ്പഴത്തിന്റെ ഉപയോഗം സഹായിക്കുന്നു.

English summary

Surprising health benefits of soaking dates

Dates are pure miracle when it comes to dealing with various health problems, like elevated cholesterol and blood pressure, heart diseases and strokes and others
X
Desktop Bottom Promotion