ശരീരത്തിലെ കൊഴുപ്പും അഴുക്കും മാറ്റും ജ്യൂസ്

ശരീരത്തിലെ കൊഴുപ്പും വിഷവും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ജ്യൂസുകള്‍.

Posted By:
Subscribe to Boldsky

ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളമുള്ളതിന്റെ ഫലമാണ് പലപ്പോഴും അമിതവണ്ണവും കുടവയറും കൊളസ്‌ട്രോളും എല്ലാം. എന്നാല്‍ ഇതിനെ വേണ്ടത്ര ആരും ഗൗനിക്കാറില്ല. പലപ്പോഴും തടി കുറയ്ക്കാനും വയറു കുറയ്ക്കാനും പെടാപാടു പെടുന്നവര്‍ ഭക്ഷണ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഭക്ഷണം കുറച്ചാല്‍ തടി കുറയും എന്നത് തന്നെ പ്രധാന കാരണം.  ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉറപ്പിക്കാം കരള്‍രോഗം

എന്നാല്‍ ശരീരത്തില്‍ ടോക്‌സിന്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ അത് പലപ്പോഴും പല തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ടോക്‌സിനേയും ശരീരത്തിലെ കൊഴുപ്പിനേയും ഇല്ലാതാക്കി ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ചില ജ്യൂസ് ഉണ്ട്. ഇവ കഴിച്ചാല്‍ ശരീരത്തിനകം ക്ലീന്‍ ആവുകയും ചെയ്യുന്നു. അവ ഏതൊക്കെ എന്ന് നോക്കാം. ഒരു ഗ്ലാസ്സ് വൈന്‍, തടി പോവാന്‍ ഒരാഴ്ച

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ് കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷത്തെ പുറത്ത് കളയുന്നതിനും ഉത്തമമാണ്. തക്കാളി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇതിലെ കുരു കളഞ്ഞ് വേണം ജ്യൂസ് തയ്യാറാക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ചീര ജ്യൂസ്

പച്ചക്കറികളില്‍ സൂപ്പര്‍ പവ്വര്‍ ഉള്ള ഒന്നാണ് ചീര. ചീര ജ്യൂസ് തയ്യാറാക്കുന്നത് പലപ്പോഴും ശ്രമകരമായ കാര്യമാണ്. എന്നാല്‍ ഇത് കാഴ്ച വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

സെലറി കുക്കുമ്പര്‍ ഇഞ്ചി

സെലറി കുക്കുമ്പര്‍ ഇഞ്ചി എന്നിവ എല്ലാം കൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത് ജ്യൂസ് ആക്കി കിടക്കുന്നതിനു മുന്‍പ് കഴിയ്ക്കുക. ഇത് ശരീരത്തിലെ വിഷാംശത്തെയെല്ലാം ഇല്ലാതാക്കുകയും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുകയും ചെയ്യുന്നു.

പിയറും ആപ്പിളും

പിയറും ആപ്പിളും ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കാം. ഇത് രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ശീലമാക്കുക. അത് തന്നെയാണ് ഏറ്റവും വലിയ പരിഹാരം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍.

മാതള നാരങ്ങ

മാതള നാരങ്ങ ജ്യൂസ് തടി കുറയ്ക്കുകയും ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാതള നാരങ്ങ ജ്യൂസ് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തണ്ണിമത്തനോടൊപ്പം ആപ്പിള്‍

തണ്ണിമത്തനോടൊപ്പം ആപ്പിള്‍ ജ്യൂസ് അടിച്ച് കഴിയ്ക്കുന്നതും നല്ലതാണ്. ഇത് രണ്ടും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിയ്ക്കുന്ന കാര്യത്തില്‍ മുന്നില്‍ തന്നെയാണ്.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പലപ്പോഴും മുന്നില്‍ തന്നെയാണ് ഇത്തരത്തിലുള്ള ജ്യൂസുകള്‍. അമിതവ്യായാമവും ഭക്ഷണനിയന്ത്രണവും നടത്തി പെടാപാടു പെടുന്നവര്‍ക്ക് ആശ്വാസവും.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ഈ പറയുന്ന ജ്യൂസ് എല്ലാം തന്നെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. കരള്‍, കിഡ്‌നി, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇവയെല്ലാം സഹായിക്കുന്നു.

ആരോഗ്യമെന്നത് ശരി തന്നെ

എന്നാല്‍ എന്ത് കഴിയ്ക്കുമ്പോഴും മിതമായ അളവില്‍ സമയത്തിനു മാത്രം കഴിയ്ക്കുക. അല്ലാത്ത പക്ഷം അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം ഇല്ല.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Thursday, October 13, 2016, 13:01 [IST]
English summary

Super green detox drink remove all toxins and fat from your body

Fresh juice will help curb your cravings for sweet food and snacks, they will also provide you with a healthy close of daily minerals and nutrients.
Please Wait while comments are loading...
Subscribe Newsletter