തേന്‍ ഇത്രയും കേമനാണെന്ന് കരുതിയില്ല

Posted By:
Subscribe to Boldsky

തേന്‍ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും അത്രയേറെ ഗുണം ചെയ്യുന്നത് തന്നെയാണ്. തേനിന്റെ ആരോഗ്യഗുണങ്ങള്‍ പലപ്പോഴും പലര്‍ക്കും അറിയുന്നില്ല. എന്നാല്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ നമ്മളറിയാതെ തന്നെ പല ഗുണങ്ങളും അതിനോടൊപ്പം ബോണസ്സായി ലഭിയ്ക്കുന്നു.

എന്തൊക്കെ ഉപയോഗങ്ങളാണ് തേനിനെ കൊണ്ട് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഈ ഗുണങ്ങളെല്ലാം നമ്മള്‍ കേട്ടു പഴകിയതും ചെയ്ത് ശീലിച്ചതും ആയിരിക്കും. എങ്കിലും നോക്കാം.

തൊണ്ട വേദന സുഖപ്പെടുത്താന്‍ തേന്‍

ഒരു കപ്പ് ചൂടുവെളളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ തേന്‍ , ഒരു നാരങ്ങ പിഴിഞ്ഞത് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് കഴിക്കുക. തൊണ്ട വേദന സുഖപ്പെടുന്നതാണ്

മോയസ്ചറയ്‌സര്‍

തേന്‍ ആന്റിബാക്ടീരിയല്‍ , ആന്റിവൈറല്‍ എന്നീ ഗുണങ്ങളാല്‍ സംഭുഷടമാണ് , കൂടാതെ തേന്‍ നല്ലൊരു മോയസ്ചറയ്‌സര്‍ കൂടിയാണ്. ഇത് നിങ്ങളുടെ ചുണ്ടില്‍ പുരട്ടുക. ഇങ്ങനെ ചെയ്യാന്‍ ഏറ്റവും നല്ല സമയം നിങ്ങള്‍ ഉറങ്ങാന്‍ പോവുന്നതിന് മന്‍പ് ആണ്. രാത്രി ബ്രഷ് ചെയ്യതശേഷം ചുണ്ടില്‍ പുരട്ടി ഉറങ്ങാന്‍ കിടക്കുക.

ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചില്‍

ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചില്‍ അല്ലങ്കില്‍ പുഴുക്കടി വളരെ വേദനജനകവും കാണാന്‍ അറപ്പുളവാക്കുന്നതുമാണ്. ഇത് സുഖപ്പെടാന്‍ സമയം എടുക്കുന്നതാണ്. തേനില്‍ അടങ്ങിയിട്ടുളള ആന്റിവൈറല്‍ ഗുണം ഇത് വേഗത്തില്‍ സുഖപ്പെടാന്‍ സഹായിക്കും.

സൂകഷിച്ചു വെക്കാവുന്നതാണ്.

ആര്‍ക്കിയോളജിസ്‌ററുകള്‍ തേനീച്ചകൂടുകള്‍ കണ്ടെത്തിയത് ഈജിപ്ത്തില്‍ ആണ്. അസംസ്‌കൃതമായ തേന്‍ സ്ഫടികരൂപത്ത്ിലായിരിക്കും. ഇത് കൂടുതല്‍ കാലം കേടാവാതെ നില്‍ക്കും. ഇത് വീട്ടില്‍ സൂക്ഷിച്ചു വെക്കുകയാണെങ്കില്‍ , മറ്റ് മധുരങ്ങള്‍ ഉപയോഗിക്കാന്‍ ഇല്ലാത്തപ്പോഴം , മരുന്നുകള്‍ക്ക് പകരമായും ഇത് ഉപയോഗിക്കാന്‍ കഴിയും.

മുറിവില്‍ ഉപയോഗിക്കാന്‍ കഴിയും.

തേന്‍ മുറിവില്‍ ഉപയോഗിക്കാന്‍ നല്ലൊരു മരുന്നാണ്. മുറിവില്‍ തോന്‍ പുരട്ടുകയാണെങ്കില്‍ മുറിവിലെ നിര് ഒഴുകുന്നത് കൂടും ഇത് മുറിവ് പെട്ടന്ന് ഉണങ്ങാന്‍ സഹായിക്കും. തേനിന്റെ അസിഡിറ്റി സ്വഭാവം ഹീമോഗ്ലോബിന്‍ നിന്നും ഓക്‌സിജന്‍ പുറത്ത് വിടുന്നത് വര്‍ദ്ധിപ്പിക്കും.

മുടി കഴുകാന്‍ തേന്‍

ഷാമ്പു ഉപയോഗിക്കുമ്പോള്‍ തലയിലെ എണ്ണ കൂടുതല്‍ കളഞ്ഞ് പോവുന്നു , ഇത് തലയില്‍ താരന്‍ വരാന്‍ കാരണംമാവുന്നു. തേന്‍ ഉപയോഗിക്കന്നതിലൂടെ തലയിലെ സ്വാഭാവിക എണ്ണ നിലനിര്‍ത്താനും താരന്‍ കളയാനും സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ , 3 ടേബിള്‍ സ്പൂണ്‍ വെളളവുമായി യോജിപ്പിച്ച് തലയില്‍ മസാജ് ചെയ്യുക ശേഷം മുടി കഴുകുക.

ഹെയര്‍ മാസ്‌ക്ക് ആയി ഉപയോഗിക്കാം

തേന്‍ എടുത്ത് തലയില്‍ പുരട്ടുക , കുറച്ച് കഴിഞ്ഞ് കഴുകികളയുക. ഇത് മുടിക്ക് ആരോഗ്യവും ഉന്മേഷവും നല്‍കും.

ഫെയിസ് വാഷ് ആയി ഉപയോഗിക്കും

മാര്‍ക്കറ്റില്‍ നമുക്ക ലഭിക്കുന്ന പല ഫെയിസ് വാഷ്‌കളും തേന്‍ ചേര്‍ത്തെന്നും പറഞ്ഞാണ് അവര്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ നമുക്ക് എന്തുകൊണ്ട് നമുക്ക് ഒരു കെമിക്കല്‍സും ഉപയോഗിക്കത്ത പരിശുദ്ധമായ തേന്‍ ഉപയോഗിച്ചുകൂട. തേനിന് മൃതുവായി ക്ലീന്‍ ചെയ്യാനു്‌ളള കഴിവുണ്ട്.

കൈമുട്ടുകള്‍ മൃദുവാകാന്‍

കുറച്ച് തേന്‍ എടുത്ത് കൈമുട്ടില്‍ പുരട്ടുക 30 മിനിട്ട് കഴിഞ്ഞ കഴുക്കളയാവുന്നതാണ്.

ഗ്രീന്‍ ടീയില്‍ ചേര്‍ക്കാന്‍

ഗ്രീന്‍ ടീ ശരീരത്തില്‍ മെറ്റബോളിസം കൂട്ടുന്നു. ഗ്രീന്‍ ടീ യില്‍ തോന്‍ ചേര്‍ത്ത് കഴിക്കുന്നത്് ഇരട്ടി ഗുണം ലഭിക്കുന്നതാണ്. നിങ്ങളിൃുടെ ശരീര ഭാരം കൂറയ്‌കേകാനും ഉത് സഹായിക്കും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Strange And Awesome Uses For Honey

We’ve found some awesome and sometimes slightly strange uses for honey that you should definitely give a try.
Please Wait while comments are loading...
Subscribe Newsletter