For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനങ്ങളിലെ ഈ മാറ്റങ്ങള്‍ അവഗണിയ്ക്കരുത്

|

സ്തനാര്‍ബുദത്തെ കുറിച്ച് എല്ലാവരും ബോധവാന്‍മാരാണ്. എന്നാല്‍ പല സ്ത്രീകള്‍ക്കും ഇതിന്റെ ലക്ഷണങ്ങളഎക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവില്ല. ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥയിലാണ് നമ്മളെ കൊണ്ടു ചെന്നെത്തിക്കുന്നത്.

ക്യാന്‍സര്‍ പൂര്‍ണമായും നിങ്ങളെ കീഴടക്കിയതിനു ശേഷം മാത്രമാണ് പലരും ഇത് തിരിച്ചറിയുന്നത്. എന്നാല്‍ ഇനി സ്തനാര്‍ബുദത്തെക്കുറിച്ച് നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാം.

സ്തനങ്ങളില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും അവഗണിക്കാതെ കൃത്യമായി വിശകലനം ചെയ്താല്‍ സ്തനാര്‍ബുദത്തില്‍ നിന്നും രക്ഷ നേടാം.

സ്തനപരിശോധന

സ്തനപരിശോധന

വീട്ടില്‍ വെച്ചു തന്നെ സ്തനപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് മരണനിരക്കും അപകട നിരക്കും കുറയ്ക്കാന്‍ സഹായിക്കും. പ്രാഥമികമായി തിരിച്ചറിയപ്പെടാതെ പോകുന്നതാണ് പലപ്പോഴും ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണം.

സ്തനപരിശോധന എങ്ങനെ

സ്തനപരിശോധന എങ്ങനെ

പ്രധാനമായും അഞ്ച് രീതിയിലാണ് ഇത്തരം പരിശോധന നടത്തുന്നത്. ഏതൊക്കെ രീതികള്‍ സ്വീകരിയ്ക്കാം എന്ന് നോക്കാം.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

ഇടുപ്പില്‍ കൈ കുത്തി നിന്ന് ചെരിയാതെ സ്തനങ്ങള്‍ പരിശോധിയ്ക്കാം. മുലഞട്ടുകളില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടോ എന്ന് നോക്കാം. ചുവന്ന പാടും വീക്കവും വ്രണവും എല്ലാം ശ്രദ്ധിക്കേണ്ടതാണ്. സ്തനങ്ങളില്‍ തൊട്ടു നോക്കിയാല്‍ ഏതെങ്കിലും തരത്തിലുള്ള തടിപ്പോ മുഴയോ കുരുക്കളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കാം.

 സ്‌റ്റെപ് 2

സ്‌റ്റെപ് 2

കൈകള്‍ തലയ്ക്ക് പുറകില്‍ പിടിച്ച് അല്‍പം മുന്നോട്ട് ആഞ്ഞു നോക്കുക. എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഇരുസ്തനങ്ങളിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം.

 സ്റ്റെപ് 3

സ്റ്റെപ് 3

മുലഞെട്ടുകള്‍ പരിശോധിയ്ക്കാം. എന്തെങ്കിലും തരത്തിലുള്ള സ്രവങ്ങളോ പാല്‍ പോലുള്ള ദ്രാവകങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ പരിശോധന നടത്തണം.

സ്‌റ്റെപ് 4

സ്‌റ്റെപ് 4

കൈകള്‍ ഉപയോഗിച്ച് സ്തനങ്ങള്‍ തലോടി നോക്കാം. ഏതെങ്കിലും തരത്തില്‍ മുഴകളോ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകണം.

സ്‌റ്റെപ് 5

സ്‌റ്റെപ് 5

കുളിമുറിയില്‍ വച്ച് തന്നെ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്താവുന്നതാണ്. വൃത്താകൃതിയില്‍ താഴെ മുതല്‍ മുകളിലേക്ക് വിരലുകള്‍ ചലിപ്പിച്ച് പരിശോധന നടത്താം.

എല്ലാം ക്യാന്‍സര്‍ ലക്ഷണമല്ല

എല്ലാം ക്യാന്‍സര്‍ ലക്ഷണമല്ല

സ്തനങ്ങളില്‍ കാണുന്ന എല്ലാ മുഴകളും തടിപ്പും ക്യാന്‍സര്‍ ആവണമെന്നില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നിത്തുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം.

English summary

steps to find out if you have breast cancer

Breast cancer is the top killer among women in India. Lack of awareness and delayed diagnosis decreases the overall survival rate in India. Here are ways you can self examine at home.
Story first published: Thursday, October 6, 2016, 17:14 [IST]
X
Desktop Bottom Promotion