For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പക്കാരുടെ കിഡ്‌നിയുടെ അവസ്ഥ ഇങ്ങനെയോ?

|

നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്‌നി. നാല്‍പ്പത് വയസ്സാവുമ്പോഴേക്ക് കിഡ്‌നിയുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം വന്നു തുടങ്ങും. മുപ്പത്‌ വയസ്സിനു ശേഷം ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും കിഡ്‌നിയുടെ പ്രവര്‍ത്തനം കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ ശീലങ്ങള്‍ കിഡ്‌നിയെ കേടു വരുത്തും

കിഡ്‌നിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായാല്‍ അത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെത്തന്നെയാണ് ബാധിയ്ക്കുക. പലതരത്തിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കു വരെ ഇത് കാരണമാകും. എന്നാല്‍ ഇത്തരത്തിലുള്ള കിഡ്‌നി ഇന്‍ഫെക്ഷനെ തടയാന്‍ ചില വീട്ടുവൈദ്യങ്ങള്‍ക്ക് സാധിയ്ക്കും. അതെങ്ങനെയെന്ന് നോക്കാം.

അയമോദകത്തിന്റെ ജ്യൂസ്

അയമോദകത്തിന്റെ ജ്യൂസ്

ആയുര്‍വ്വേദ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. ഇത് നമ്മുടെ ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുകയും കിഡ്‌നിയിലെ ടോക്‌സിനുകളെ നീക്കം ചെയ്ത് ആരോഗ്യം നല്‍കുകയും ചെയ്യും. അല്‍പം അയമോദകം എടുത്ത് ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ കിഡ്‌നിയ്ക്കുണ്ടാകുന്ന എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനുകളും ഇല്ലാതാകും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് കിഡ്‌നി ഇന്‍ഫെക്ഷനെ ചെറുക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ തേനില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി.

ഫ്രൂട്ട് ജ്യൂസ്

ഫ്രൂട്ട് ജ്യൂസ്

ഫ്രൂട്ട് ജ്യൂസ് കിഡ്‌നി ഇന്‍ഫെക്ഷനെ തടയുന്നു. ഇത് കിഡ്‌നിയില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും അഴുക്കുകളേയും പുറന്തള്ളുന്നു. ഓറഞ്ച്, മുന്തിരി, ആപ്പിള്‍ തുടങ്ങിയവയെല്ലാം തന്നെ ഇത്തരത്തില്‍ കിഡ്‌നിയെ രക്ഷിക്കുന്നതാണ്.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ കിഡ്‌നി ഇന്‍ഫെക്ഷനെ തടയുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഇഞ്ചിച്ചായ, കറുവപ്പട്ട ചായ എന്നിവയെല്ലാം ദിവസവും കഴിക്കുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ത്വരിതഗതിയിലാക്കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍ വാഴയുടെ നീര് കിഡ്‌നി ഇന്‍ഫെക്ഷന്‍ കൊണ്ട് പൊറുതി മുട്ടുന്നവര്‍ക്ക് ആശ്വാസമാണ്. ശരീരം മൊത്തത്തില്‍ ക്ലീന്‍ ചെയ്യാനുള്ള കഴിവ് കറ്റാര്‍ വാഴ നീരിനുണ്ട്. എന്നും രാവിലെ വെറും വയറ്റില്‍ കറ്റാര്‍ വാഴ നീര് കഴിയ്ക്കുന്നത് നല്ലതാണ്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ഇത്തരത്തില്‍ കിഡ്‌നിയുടെ ഇന്‍ഫെക്ഷന്‍ കുറയ്ക്കുന്നതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷ്യവസ്തുക്കളായ ഓറഞ്ച്, നെല്ലിക്ക എന്നിവയെല്ലാം ഭക്ഷണ രീതിയുടെ ഭാഗമാക്കാം. ഇത് ശരീരത്തിലെ അനാവശ്യ ബാക്ടീരിയകളെ നശിപ്പിക്കുകയും കിഡ്‌നി ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

വെള്ളം

വെള്ളം

വെള്ളം ധാരാളം കുടിയ്ക്കുക. കിഡ്‌നി ഇന്‍ഫെക്ഷന്‍ തടയാന്‍ ഏറ്റവും ഉത്തമമായിട്ടുള്ള മാര്‍ഗ്ഗമാണ് ഇത്. വെള്ളം ധാരാളം കുടിയ്ക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളി ശരീരം ശുദ്ധീകരിക്കപ്പെടുന്നു. ഇതിലൂടെ ഇന്‍ഫെക്ഷനുകളും ഇല്ലാതാകുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

ആരോഗ്യ കാര്യത്തില്‍ വെളുത്തുള്ളിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. വെളുത്തുള്ളി കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പല തരത്തിലുള്ള കിഡ്‌നി പ്രശ്‌നങ്ങളും ഇല്ലാതാകുന്നു.

English summary

Some Simple Home Remedies for Kidney Infection

Kidneys are the excretory organs and perform several other regulatory functions, like maintaining the acid-base balance, flushing out toxins out of the body, producing urine.
Story first published: Tuesday, February 9, 2016, 11:35 [IST]
X
Desktop Bottom Promotion