For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപാപചയം കൂട്ടാനുള്ള പാനീയം

സ്മൂത്തി ഉപാപചയപ്രക്രീയ ത്വരിതപ്പെടുത്തുകയും ഭാരം കുറയ്ക്കുകയും ചെയ്യുന്നു

By Super Admin
|

ഗുണഗണങ്ങൾ കൊണ്ട് വളരെ പ്രചാരം നേടിയതാണ്‌ പല പാനീയങ്ങളും. പഴങ്ങളും പച്ചക്കറികളും ചേർത്ത് ഉണ്ടാകുന്നതിനാൽ ഇത് രുചികരവും ആരോഗ്യകരവുമാണ്. സ്മൂത്തി ഉപാപചയപ്രക്രീയ ത്വരിതപ്പെടുത്തുകയും ഭാരം കുറയ്ക്കുകയും ചെയ്യുമെന്ന് കേട്ടിട്ടുണ്ടോ ?സ്മൂത്തി എങ്ങനെ നമുക്ക് ഗുണകരമാകുമെന്നു നോക്കാം. സ്മൂത്തി ഊർജ്ജം കൂട്ടുന്നു, ഭാരം കുറയ്ക്കും, പല രോഗങ്ങളിൽ നിന്നും, അപകടത്തിൽ നിന്നും പെട്ടെന്ന് മുറിവുണക്കാനും സഹായിക്കും.

Smoothie Add-ins That Boost Metabolism

പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിനാൽ ഇതിൽ ധാരാളം നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യഗുണം നൽകുന്നു. സ്മൂത്തിയിൽ ധാരാളം വിറ്റാമിൻ, മിനറൽ,ആന്റി ഓക്സിഡന്റുകളായ കാൽസ്യം, വിറ്റാമിൻ സി, കെ, എ, ബി1, ബി2, B3, B5, B6, ഇ, ഒമേഗ 3ഫാറ്റി ആസിഡ്, ട്രെപ്റ്റോഫാൻ, ഫോളിക്കാസിഡ്, പൊട്ടാസ്യം, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. എങ്ങനെ സ്മൂത്തി ഉപാപചയം ത്വരിതപ്പെടുത്തി ഭാരം കുറയ്ക്കും എന്ന് നോക്കാം.

സ്മൂത്തിയിൽ പ്രോട്ടീൻ പൗഡർ ചേർക്കുമ്പോൾ ഉപാപചയം ത്വരിതപ്പെടും. കാര്ബോഹൈഡ്രേറ്റിനേക്കാൾ പ്രോട്ടീൻ ദഹിക്കാൻ സമയമെടുക്കും. അങ്ങനെ ശരീരത്തെ കൂടുതൽ നേരം പ്രവർത്തിക്കാൻ സഹായിക്കും.

Smoothie Add-ins That Boost Metabolism

കയ്യീൻ പെപ്പർ സ്മൂത്തിയിൽ ഇടുന്നതു ഉപാപചയം ത്വരിതപ്പെടുത്തും. ഇതിലുള്ള കാപ്‌സാക്കിൻ ചൂട് ഉത്പാദിപ്പിച്ചു ഉപാപചയം കുറച്ചു സമയത്തേക്ക് ത്വരിതപ്പെടുത്തും. ഇത് കൂടുതലുള്ള കാലറി നശിപ്പിക്കുകയും ചെയ്യും. ഗ്രീൻ ടീയിൽ നിന്നും ഉണ്ടാക്കുന്ന മാറ്റ്ച്ചാ ഗ്രീൻ ടീ പൗഡർ സ്മൂത്തിയിൽ ചേർക്കുന്നത് ഉപാപചയത്തിനു നല്ലതാണു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഉപാപചയത്തിന്റെ വേഗം കൂട്ടുന്നു.

Smoothie Add-ins That Boost Metabolism

ആപ്പിൾ സൈഡർ വിനാഗിരി സ്മൂത്തിയിൽ ചേർക്കുന്നത് ഉപാപചയം കൂട്ടുകയും ഭാരം കുറയ്ക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു. കൂടാതെ പഞ്ചസാരയോടുള്ള ആസക്തി, അമിതഭക്ഷണം എന്നിവ നിയന്ത്രിക്കും. ഗവേഷകർ പറയുന്നത് ആൽമണ്ട് ബട്ടർ സ്മൂത്തിയിൽ ചേർത്ത് ഉപയോഗിക്കുന്നത് കൊളസ്ട്രോളും വയറിലെ കൊഴുപ്പും കുറയ്ക്കും എന്നാണ്. ചിയാ സീഡിലെ ഒമേഗ 3ഫാറ്റിആസിഡ് കൊഴുപ്പു നീക്കം ചെയ്തു ഭാരം കുറയ്ക്കും.

English summary

Smoothie Add-ins That Boost Metabolism

Read to know what are the health benefits of smoothies. Also we tell give you the best reasons to drink smoothies.
Story first published: Wednesday, October 26, 2016, 16:54 [IST]
X
Desktop Bottom Promotion