For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശം പണിമുടക്കിലേക്ക്, സൂചനകള്‍

|

നിങ്ങളുടെ ശ്വാസകോശം പലപ്പോഴും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് എപ്പോഴും ബുദ്ധിമുട്ടുന്നുണ്ടാവും. പലപ്പോഴും നമ്മളത് അറിയാതെ പോകുന്നു. എന്നാല്‍ പിന്നീട് ഇത് ഗുരുതരമായി മാറുമ്പോഴാണ് ഇതെല്ലാം ശ്രദ്ധിക്കുന്നത്. പല സൂചനകള്‍ തരുമ്പോഴും അതെല്ലാം അവഗണിയ്ക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. വെളുത്തുള്ളി ഇല്ലാതാക്കും ഈ ഗുരുതര പ്രശ്‌നങ്ങള്‍

ശ്വാസകോശം പ്രവര്‍ത്തനരഹിതമാണ് എന്ന് കാണിയ്ക്കുന്നതിന് മുന്‍പ് തന്നെ പല തരത്തിലുള്ള സൂചനകളും ഇത് നല്‍കുന്നു. ഈ സൂചനകള്‍ അനുസരിച്ച് ഇവ തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ പലപ്പോഴും ശ്വാസകോശത്തെ നമുക്ക് പല തരം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കാം.

ശ്വാസതടസ്സമുണ്ടാകുന്നത്

ശ്വാസതടസ്സമുണ്ടാകുന്നത്

എപ്പോഴെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടിട്ടുണ്ടോ? സാധാരണ ജോലികള്‍ ചെയ്യുമ്പോഴും പടികള്‍ കയറുമ്പോഴും എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ അത് ആസ്ത്മയുടെ ലക്ഷണങ്ങള്‍ എന്ന് തന്നെ ഉറപ്പിക്കാം.

വിട്ടുമാറാത്ത ജലദോഷം

വിട്ടുമാറാത്ത ജലദോഷം

കാലാവസ്ഥയ്ക്കനുസരിച്ചല്ലാതെ എപ്പോഴും വിട്ടുമാറാത്ത ജലദോഷം ഉണ്ടെങ്കില്‍ അത് സി ഒ പി ഡിയുടെ ലക്ഷണമായിരിക്കും. മാത്രമല്ല ജലദോഷം കട്ടിയായി ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ ഡോക്ടറെ കാണിക്കാനും മറക്കരുത്.

കഫത്തില്‍ രക്തം

കഫത്തില്‍ രക്തം

കഫത്തില്‍ രക്തം കാണുന്നതും പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്. ന്യൂമോണിയ പോലുള്ള പ്രശ്‌നങ്ങലുടെ തുടക്കമാകും പലപ്പോഴും ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നെഞ്ചുവേദന

നെഞ്ചുവേദന

ചുമയ്ക്കുമ്പോഴും മറ്റും നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് ശ്വാസകോശരോഗ ലക്ഷണങ്ങളാണ് എന്നതാണ് സത്യം. ഇത് പലപ്പോഴും ശ്വാസകോശ അണുബാധയുടെ ലക്ഷണമാകാം.

 സംസാരിയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട്

സംസാരിയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട്

സംസാരിയ്ക്കുമ്പോള്‍ ശ്വാസം മുട്ടുണ്ടെങ്കില്‍ ബ്രോങ്കൈറ്റിസ് ആസ്ത്മ അലര്‍ജി എന്നിവയുടെ ലക്ഷണങ്ങളാവാം.

ഗുരുതരമായ ചുമ

ഗുരുതരമായ ചുമ

പനിയും ജലദോഷവും വരുമ്പോള്‍ ചുമ വരും. എന്നാല്‍ രണ്ടാഴ്ചയില്‍ അധികം ചുമ തുടരുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

English summary

Six signs that your lungs are in trouble

Chest pain, prolonged breathlessness and chronic cough are some of the common symptoms of lung damage. 6 signs that your lungs are in trouble!
Story first published: Saturday, July 23, 2016, 16:57 [IST]
X
Desktop Bottom Promotion