For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ കാലത്തെ മുന്നറിയിപ്പുകള്‍ അവഗണിയ്ക്കരുത്

ആര്‍ത്തവ സമയത്ത് ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

By Super Admin
|

ആര്‍ത്തവും എന്നത് സ്ത്രീകള്‍ക്ക് പ്രകൃതിയാലുളള ഒരു പ്രതിഭാസമാണ്. എന്നാല്‍ മിക്ക സ്ത്രീകളും ആര്‍ത്തവചക്രം ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം , കാരണം ഈ സമയങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ തന്നെ. അതുകൊണ്ട് തന്നെ ആര്‍ത്തവചക്രം ക്രമം തെറ്റുന്നത് പലരും അത്ര ശ്രദ്ധിക്കാറില്ല.

സ്റ്ററെസ് , വൈറല്‍ ഇന്‍ഫക്ഷന്‍ , എന്തെങ്കിലും മരുന്നു കഴിക്കുന്നതോ , ദൂര യാത്ര ചെയ്യുന്നതോ എല്ലാം ആര്‍ത്തവചക്രം ക്രമം തെറ്റുന്നതിന് കാരണങ്ങള്‍ ആവാറുണ്ട്. നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളും ആര്‍ത്തവചക്രം ക്രമം തെറ്റുന്നതിന് കാരണമാവാറുണ്ട്.

ആര്‍ത്തവചക്രം ക്രമം തെറ്റുന്നതും , ബ്ലീഡിങ് കുറയുന്നതും അല്ലങ്കില്‍ ബ്ലീഡിങ് കുടുന്നതും ഗൗരവമേറിയ പ്രശ്‌നമാണ്.

 ആര്‍ത്തവചക്രം ക്രമം തെറ്റുന്നത്

ആര്‍ത്തവചക്രം ക്രമം തെറ്റുന്നത്

രണ്ടോ അതില്‍ കൂടുതലോ തവണ ആര്‍ത്തവചക്രം മിസ് ചെയ്യുകയാണെങ്കില്‍ അത് ചിലപ്പോള്‍ സ്റ്ററെസ കാരണമോ, തൈറോയ്ഡ് പ്രശ്‌നങ്ങളോ, നേരത്തെയുളള ആര്‍ത്തവ വിരാമമോ , ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയോ തീവ്രമായ വ്യായാമം കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങളോ ആയിരിക്കാം.

 ആര്‍ത്തവചക്രം ക്രമം തെറ്റുന്നത്

ആര്‍ത്തവചക്രം ക്രമം തെറ്റുന്നത്

ആര്‍ത്തവചക്രം ക്രമം തെറ്റുന്നത് ചിലപ്പോള്‍ അസാധാരണമായ കോശങ്ങള്‍ വളരാനും ഇത് കാന്‍സര്‍ ഉണ്ടാവാനും ഇടയാക്കും. ഇത്തരം സാഹചര്യത്തില്‍ നിങ്ങളുടെ രക്തം , ഹോര്‍മോണ്‍ ലെവല്‍ , തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിശോധിക്കേണ്ടതാണ്. കൂടാതെ പോളിസൈസ്റ്റിക്ക് ഓവറീസ് ഉണ്ടെങ്കില്‍ അതും പരിശോധിക്കേണ്ടതാണ.

സാധാരണയിലും ബ്ലീഡിങ് ഉണ്ടങ്കില്‍

സാധാരണയിലും ബ്ലീഡിങ് ഉണ്ടങ്കില്‍

ആര്‍ത്തവ സമയത്ത് സാധാരണയിലും കൂടുകല്‍ ബ്ലീഡിങ് ഉണ്ടങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദ്ദേഷങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇത്തരം ബ്ലീഡിങ് ചിലപ്പോള്‍ ഓവറിയിലുണ്ടാവുന്ന മുഴകളോ , ഫൈബ്രോയോഡ്‌സോ , പ്രീ കാന്‍സര്‍ സെല്ലുകളോ കാരണമാവാം. അതിനാല്‍തന്നെ ഇത് ഗൗരവമായി എടുത്ത് ക്രിത്യ സമയത്ത് തന്നെ വേണ്ട കരുതല്‍ എടുക്കേണ്ടതാണ്.

10 ദിവസത്തില്‍ കൂടുതല്‍ ആയാല്‍

10 ദിവസത്തില്‍ കൂടുതല്‍ ആയാല്‍

കൂടുതല്‍ ബ്ലീഡിങ് ഉണ്ടെങ്കില്‍ ഹൈജീനിക്ക് ആയ പാഡുകള്‍ ഉപയോഗിക്കുകയും ഇത് ഇടയ്ക്കിടയ്ക്ക് മാറ്റുകയും വേണം. ഇങ്ങനെ നീണ്ടുനില്‍ക്കുന്ന ബ്ലീഡിങ് ഉണ്ടെങ്കില്‍ ഇത് ചില മെഡിക്കല്‍ കണ്ടീഷന്‍സ് സൂചിപ്പിക്കുന്നതാവാം. ഫൈബ്രോയോഡ് , പോളിപ്‌സ് എന്നിവ. അതിനാല്‍ തന്നെ ഇത്തരം സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേഷങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

പി.എം.എസ് ലക്ഷണങ്ങള്‍

പി.എം.എസ് ലക്ഷണങ്ങള്‍

ഈ ലക്ഷണങ്ങള്‍ ആര്‍ത്തവത്തിന് മുന്‍പുളള ഒന്നോ രണ്ടോ ആഴ്ചയില്‍ ഉണ്ടാവുന്നതാണ്. നിങ്ങളുടെ മാനസിക നിലയില്‍ ചിലപ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതാണ. ഭക്ഷണത്തോട് കൂടുതല്‍ കൊതി , ഉല്‍ക്കണ്ഠ , ഡിപ്പ്രഷന്‍ , നിയന്ത്രണം നഷ്ടപ്പെടുക , ദേഷ്യം വരിക എന്നിവ.

 ഹോര്‍മോണ്‍ തകരാര്‍

ഹോര്‍മോണ്‍ തകരാര്‍

ആര്‍ത്തവ കാലങ്ങളില്‍ , പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. ആര്‍ത്തവത്തിനു മുമ്പും ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇത്തരം അവസ്ഥകള്‍ ഡോക്ടറെ കണ്ട് ഇത്തരം ലക്ഷണങ്ങള്‍ മാറാനുളള മെഡിസിന്‍സ് വാങ്ങാവുന്നതാണ്.

English summary

Six Menstrual Problems You Should Never Ignore

Menstrual cycle changes are normal and can be triggered by many factors. Do not ignore them! See the signs that a visit should be paid to your gynecologist
Story first published: Thursday, October 20, 2016, 17:29 [IST]
X
Desktop Bottom Promotion