For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല്‍മുട്ടുവേദന എളുപ്പം മാറ്റാം!!

|

കാല്‍മുട്ടു വേദന സ്ത്രീപുരുഷഭേദമില്ലാതെ പലരേയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ചു പ്രായമേറുമ്പോള്‍.

കാല്‍സ്യം കുറവു കൊണ്ടു കാല്‍മുട്ടുകള്‍ ദുര്‍ബലമാകുന്നതും ഈ ഭാഗത്തേറ്റ പരിക്കുകളും വാതവുമെല്ലാം കാല്‍മുട്ടു വേദനയ്ക്കുള്ള കാരണങ്ങളാണ്. നടക്കാന്‍ പോലുമാകാത്ത വിധത്തില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നവുമാണിത്.

കാല്‍മുട്ടു വേദനയ്ക്കു പരിഹാരങ്ങള്‍ പലതുണ്ട്, മരുന്നുകളല്ലാതെ. ഇത്തരം ചില പരിഹാരവഴികളെക്കുറിച്ചറിയൂ, വീട്ടൂവൈദ്യങ്ങളെന്നു പറയാം. യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാക്കാത്തവ,

കോള്‍ഡ് കംപ്രസ്

കോള്‍ഡ് കംപ്രസ്

കോള്‍ഡ് കംപ്രസ് കാല്‍മുട്ടുവേദന എളുപ്പത്തില്‍ കുറയ്ക്കാന്‍ പറ്റിയ ഒരു പരിഹാരവഴിയാണ്. ഐസ്‌ക്യൂബുകള്‍ കനം കുറഞ്ഞ ടവലില്‍ കെട്ടി 10-20 മിനിറ്റു നേരം കാല്‍മുട്ടില്‍ മസാജ് ചെയ്യാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മറ്റൊരു വഴിയാണ്. ആല്‍ക്കലൈനായതു കൊണ്ടുതന്നെ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കും. 2 കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ 2 കപ്പ് ഫില്‍ട്ടര്‍ വെള്ളത്തില്‍ കലര്‍ത്തുക. ദിവസം പലതവണയായി ഇത് കുടിയ്ക്കുക. ഇളംചൂടുവെള്ളത്തില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കലക്കി കാല്‍മുട്ട് ഇതില്‍ വരുന്ന രീതിയില്‍ ഇറക്കി വയ്ക്കാം.

ഒലീവ് ഓയില്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഒലീവ് ഓയില്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഒലീവ് ഓയില്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ യോജിപ്പിച്ച് ഇത് മുട്ടില്‍ തടവുന്നതും ആശ്വാസം നല്‍കും.

മുളകുപൊടി

മുളകുപൊടി

മുളകുപൊടിയിലെ ക്യാപ്‌സിയാസിന്‍ മുട്ടുവേദന കുറയ്ക്കാന്‍ നല്ലതാണ്. മുളകുപൊടിയില്‍ ഇളംചൂടുള്ള ഒലീവ് ഓയില്‍ കലര്‍ത്തി മുട്ടില്‍ പുരട്ടാം. മുളകുപൊടിയില്‍ ആപ്പിള്‍ സിഡെര്‍ ചേര്‍ത്തിളക്കി പാനീയരൂപത്തിലാക്കി ഇതില്‍ ഒരു കഷ്ണം തുണി മുക്കിപ്പിഴിഞ്ഞ് മുട്ടിനു മുകളില്‍ കെട്ടുന്നതും നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയും ഇതിനുള്ള നല്ലൊരു മരുന്നാണ്, ്പ്രത്യേകിച്ചു വാതരോഗം കാരണമുള്ള വേദനയ്ക്ക്. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കി ദിവസവും കുടിയ്ക്കാം.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ മുട്ടുവേദന കുറയ്ക്കാനുള്ള മറ്റൊരു വീട്ടുവൈദ്യമാണ്. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. ഇഞ്ചി ചതച്ചതും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളം തിളപ്പിച്ച് ഈ വെള്ളമൂറ്റി വേണമെങ്കില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കുന്നതും നല്ലതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് ചിലതരം വാതരോഗം കാരണമുള്ള മുട്ടുവേദന തടയാന്‍ ഏറെ നല്ലതാണ്.ഇതിലെ സിട്രിക് ആസിഡ് മുട്ടുവേദനയ്ക്കു കാരണമാക്കുന്ന യൂറിക് ആസിഡ് ക്രിസ്റ്റലുകളെ അലിയിച്ചു കളയും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ വട്ടത്തില്‍ കനം കുറച്ചു കഷ്ണങ്ങളാക്കി മുറിച്ച് കനം കുറഞ്ഞ തുണിയില്‍ കെട്ടുക. ഇത് ചൂടാക്കിയ എള്ളെണ്ണയില്‍ മുക്കി വയ്ക്കുക. പിന്നീട് കാല്‍മുട്ടില്‍ വച്ചു കെട്ടി 10 മിനിറ്റു വയ്ക്കണം. ചെറുനാരങ്ങ ഇളംചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും ഗുണം ചെയ്യും.

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടംആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Simple Home Remedies For Knee Pain

Here are some of the home remedies for knee pai, read more to know about,
Story first published: Tuesday, August 30, 2016, 15:12 [IST]
X
Desktop Bottom Promotion