For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്കണ്ഠ അമിതമാകുന്നുണ്ടോ?

By Super Admin
|

ഉത്കണ്ഠാ വൈകല്യം അഥവാ ആന്‍ക്സൈറ്റി ഡിസോര്‍ഡര്‍ എന്നത് ഒരു മാനസിക വൈകല്യമാണ്. ഇത് ഇക്കാലത്ത് നിരവധിയാളുകളെ ബാധിക്കുന്നുണ്ട്. ആശങ്കയും സമ്മര്‍ദ്ദവും സ്ഥിരമായും, തീവ്രമായും തികച്ചും അനിശ്ചിതമായും അനുഭവപ്പെടുന്ന അവസ്ഥയാണ്.

Signs You Have An Anxiety Disorder

ഈ പ്രശ്നം നേരിടുന്ന ആള്‍‌ക്ക് സംഭ്രമവും, ആശയക്കുഴപ്പവും ഉണ്ടാവുകയും പരിഹാരമില്ലാത്ത പ്രശ്നങ്ങളില്‍ അകപ്പെട്ടതുപോലെ കാണപ്പെടുകയും ചെയ്യും. ഈ പ്രശ്നം ആരംഭിക്കുന്നത് ചെറുതും വലുതുമായ സമ്മര്‍ദ്ദം, സാമൂഹികമായ ഭയം, അരോഗാഫോബിയ തുടങ്ങിയ മറ്റ് തകരാറുകളിലേക്ക് നയിക്കും.

Signs You Have An Anxiety Disorder

ഉത്കണ്ഠാവൈകല്യം നേരിടുന്ന ആളുകള്‍ സാമൂഹികമായ ചുറ്റുപാടുകളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ താല്‍പ്പര്യപ്പെടും. ആളുകള്‍ക്ക് അന്തര്‍മുഖത്വം ഉണ്ടാകാനും, പിന്‍‌വലിയാനും, സാന്ദര്‍ഭികമായ സമ്മര്‍ദ്ദമുണ്ടാകാനും ഇത് കാരണമാകും. ഇത് അവരുടെ ജോലികള്‍ നിര്‍വ്വഹിക്കുന്നതിനെയും ബാധിക്കും.

Signs You Have An Anxiety Disorder

ഉത്കണ്ഠ അനുഭവപ്പെടുന്ന ആളുകള്‍ക്ക് കഠിനമായ മൈഗ്രെയ്ന്‍, മന്ദത, തലചുറ്റല്‍, വിഴുങ്ങുന്നതിന് പ്രയാസം നേരിടുക, ശ്വസന വൈഷമ്യങ്ങള്‍, ശ്വസന നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ശരീരത്തിന് വിറയല്‍, ഛര്‍ദ്ദി, അമിതമായ വിയര്‍പ്പ് എന്നിവയൊക്കെ അനുഭവപ്പെടാം.

Signs You Have An Anxiety Disorder

അമിത ഉത്കണ്ഠയുള്ള ആളുകള്‍ ചില ലക്ഷണങ്ങള്‍ കാണിക്കും. ഇവര്‍ എളുപ്പത്തില്‍ ഭയപ്പെടുകയും, അമിതമായി ടെന്‍ഷനുള്ളതായി കാണപ്പെടുകയും ചെയ്യും. പല സാഹചര്യങ്ങളിലും അവര്‍ അമിതമായി പ്രതികരിക്കും.

Signs You Have An Anxiety Disorder

ഉത്കണ്ഠയുള്ളവര്‍ക്ക് അമിതമായ ആശങ്കയുണ്ടാകും. വരാന്‍‌ പോകുന്ന ദിവസങ്ങളെക്കുറിച്ച് അവര്‍ക്ക് ഏറെ ആശങ്കയുണ്ടാകും. ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും തളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. ഇത്തരക്കാര്‍ വളരെ ആത്മാഭിമാനം ഉള്ളവരായിരിക്കും. അവര്‍ക്ക് ആളുകളുമായി ഇടപെടുന്നതില്‍ പ്രയാസം നേരിടുകയും ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതിന് ഭയം അനുഭവപ്പെടുകയും ചെയ്യും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Signs You Have An Anxiety Disorder

Read to know what are the signs of anxiety disorder. Also, know the symptoms of anxiety disorder and causes for the same.
Story first published: Wednesday, August 24, 2016, 17:03 [IST]
X
Desktop Bottom Promotion