ആ സമയത്തെ വേദന സെര്‍വിക്കല്‍ ക്യാന്‍സറാണോ??

ചില വേദനകള്‍ നിസാരമാക്കരുത്, ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം. ഗര്‍ഭാശയഗള ക്യാന്‍സര്‍ ലക്ഷണം തിരിച്ചറിയൂ

Posted By:
Subscribe to Boldsky

സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്ത്രീകളെ മാത്രം ബാധിയ്ക്കുന്ന ക്യാന്‍സറാണ്. സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയമുഖത്തു വരുന്ന ക്യാന്‍സര്‍.

ഏതു ക്യാന്‍സറിനേയും പോലെ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ മാറ്റാവുന്ന ഒന്ന്. എന്നാല്‍ തുടക്കത്തില്‍ ഇതു തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടാണെന്നതാണ് പലപ്പോഴും ഈ ക്യാന്‍സറിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

പാപ്‌സ്മിയര്‍ ടെസ്റ്റ്, എച്ച്പിവി വാക്‌സിനേഷന്‍ എന്നിവ വഴി സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത തടയാം. 30 കഴിഞ്ഞ സ്ത്രീകള്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് നടത്തണമെന്നു പറയുന്നതിന്റെ കാര്യവുമിതാണ്.

സെര്‍വികല്‍ ക്യാന്‍സര്‍ ചില ലക്ഷണങ്ങള്‍ കാണിയ്ക്കും, ഇതു തിരിച്ചറിയുകയാണ് ഇതിനെ തടയാനുള്ള പോംവഴി.

ബ്ലീഡിംഗാണ് ഒരു ലക്ഷണം

സാധാരണയല്ലാത്ത ബ്ലീഡിംഗാണ് ഒരു ലക്ഷണം. പ്രത്യേകിച്ച് രണ്ട് ആര്‍ത്തവചക്രങ്ങള്‍ക്കിടയില്‍ വരുന്നത്.

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ് സാധാരണ ഗതിയിയിലുണ്ടാകും. എന്നാല്‍ കൂടുതലായുള്ളത്, ദുര്‍ഗന്ധത്തോടെയോ ബ്രൗണ്‍നിറത്തിലോ രക്താംശത്തോടെയോ ഉള്ളത് സെര്‍വിക്കല്‍ ക്യാന്‍സര്‍ ലക്ഷണമാകാം. സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സെക്‌സിനു ശേഷം വേദന

സെക്‌സിനു ശേഷം വേദനയനുഭവപ്പെടുന്നത് ഇതിന്റെ ഒരു പ്രധാന ലക്ഷണമാണ്. ഇത് രോഗം പടര്‍ന്നു പിടിയ്ക്കുമ്പോള്‍ വരുന്ന ലക്ഷണം കൂടിയാണ്. ഇതിനൊപ്പം വജൈനല്‍ ഡിസ്ചാര്‍ജുമുണ്ടാകും.

യോനീഭാഗത്ത് വേദന

പെല്‍വിക് അതായത് യോനീഭാഗത്ത് വേദനയുണ്ടാകുന്നത് ആര്‍ത്തവസമയത്തു സാധാരണയാണ്. എന്നാല്‍ വേദന കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഒരു ലക്ഷണം.

മൂത്രമൊഴിയ്ക്കുമ്പോള്‍ തോന്നുന്ന അസ്വസ്ഥത

മൂത്രമൊഴിയ്ക്കുമ്പോള്‍ തോന്നുന്ന അസ്വസ്ഥതയാണ് മറ്റൊരു പ്രധാന ലക്ഷണം. ഈ ഭാഗത്ത് എരിച്ചില്‍ , മൂത്രം ടൈറ്റായി പോകുന്നുവെന്ന തോന്നല്‍ എന്നിവയുണ്ടാകാം. കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് വെറുംവയറ്റില്‍..

ആര്‍ത്തവരക്തപ്രവാഹം

ആര്‍ത്തവരക്തപ്രവാഹം കൂടുതലെങ്കിലും കൂടുതല്‍ ദിവസം നില്‍ക്കുന്നുവെങ്കിലും ഇതും കാരണമാകാം. ഇതിന് മറ്റു കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും.

ശരീരഭാരം

ശരീരഭാരം കാരണങ്ങളില്ലാതെ കുറയുന്നതാണ് മറ്റൊരു ലക്ഷണം. പ്രത്യേകിച്ച് മുകളില്‍ പറഞ്ഞ മറ്റു ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍.

ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കാനുള്ള തോന്നലാണ് മറ്റൊന്ന്. ഇത് സാധാരണ ഗര്‍ഭകാലത്തും പ്രായമേറുമ്പോഴും അണുബാധ സമയത്തും ഉണ്ടാകുമെങ്കിലും.

കാലില്‍ വേദന

കാലില്‍ വേദനയും നീരും ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ബാധിച്ച സ്ത്രീകള്‍ക്കു പൊതുവെ അനുഭവപ്പെടാറുണ്ട്. ക്യാന്‍സര്‍ പടര്‍ന്നു പിടിയ്ക്കുമ്പോള്‍ രക്തപ്രവാഹം തടസപ്പെടുന്നതാണ് കാരണം.

വല്ലാത്ത ക്ഷീണം, വിശപ്പില്ലായ്മ,

വല്ലാത്ത ക്ഷീണം, വിശപ്പില്ലായ്മ, അനീമിയ തുടങ്ങിയവയും ലക്ഷണങ്ങളാണ്. കാരണം ക്യാന്‍സര്‍ ഓക്‌സിജന്‍ പ്രവാഹം കുറയ്ക്കുന്നതു തന്നെ കാരണം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Thursday, November 17, 2016, 13:45 [IST]
English summary

Signs And Symptoms Of Cervical Cancer

Signs And Symptoms Of Cervical Cancer, read more to know about,
Please Wait while comments are loading...
Subscribe Newsletter