പ്രമേഹം മരണകാരണമാകുമോ, നേരത്തെറിയാം

പ്രമേഹം അപകടകരമായ അവസ്ഥയില്‍ വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാം.

Posted By:
Subscribe to Boldsky

പ്രമേഹത്തിന്റെ അളവ് വളരെയധികം വര്‍ദ്ധിച്ചാല്‍ അതിന്റെ ഫലം ചിലപ്പോള്‍ മരണം വരെയായിരിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലരും ഗൗനിക്കാറില്ല എന്നതാണ് സത്യം. ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ വൃക്കയെ ഓര്‍ക്കാം

എന്നാല്‍ പലപ്പോവും പ്രമേഹത്തെ തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുക്കും. ഇത് ഗുരുതരമായ അവസ്ഥയിലേക്കെത്തുമ്പോഴായിരിക്കും പലരും രോഗപ്രതിവിധിയ്ക്കായി ശ്രമിക്കുന്നത്. എന്നാല്‍ ഒരിക്കലും പൂര്‍ണമായി മാറ്റാന്‍ കഴിയില്ല എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട ഒന്ന്. എന്നാല്‍ ഇത് ഗുരുതരാവസ്ഥയിലേക്കെത്താറായി എന്നതിന്റെ ചില സൂചനകള്‍ ശരീരം നല്‍കും. എന്താണെന്ന് നോക്കാം.

ഇടയ്ക്കിടയ്ക്കുള്ള മൂത്രശങ്ക

ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നതാണ് പ്രധാനായും ഒന്ന്. രാത്രിയോ പകലോ ഇല്ലാതെ ഇത്തരം മൂത്രശങ്ക ഉണ്ടാവുമ്പോള്‍ അത് അമിത പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

കാഴ്ചയിലെ വ്യത്യാസം

കാഴ്ചശക്തിയിലെ വ്യത്യാസമാണ് മറ്റൊന്ന്. പ്രായാധിക്യം കൊണ്ടല്ലാതെ തന്നെ കാഴഅച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വായവരണ്ടതാവുക

വായ വരണ്ടതാവുന്നതാണ് മറ്റൊരു ലക്ഷണം. പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടതാണ്.

മുറിവുണങ്ങളാനുള്ള താമസം

ശരീരത്തില്‍ എവിടെയെങ്കിലും മുറിവ് ഉണ്ടായാല്‍ അത് ഉണങ്ങാനുള്ള താമസമാണ് പ്രധാനപ്പെട്ട ഒന്ന്. കാലതാമസം പിടിച്ച് ഉണങ്ങുന്നതാണ് ശ്രദ്ധിക്കേണ്ടത്.

അമിതഭാരം

ഭക്ഷണത്തില്‍ അമിതശ്രദ്ധ കൊടുക്കാതെ തന്നെ അമിതവണ്ണം ഉണ്ടാവുന്നത് അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. കുടവയര്‍ ഉണ്ടാവുന്നതും അപകടകരമായ രീതിയില്‍ വണ്ണം കൂടുന്നതും പ്രശ്‌നങ്ങളുടെ തുടക്കം തന്നെയാണ്.

ഞരമ്പിന്റെ പ്രശ്‌നങ്ങള്‍

ഞരമ്പിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇതും അമിതമായ പ്രമേഹ ലക്ഷണങ്ങളില്‍ ഒന്നാണ്.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചൊറിച്ചിലോ അലര്‍ജിയോ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Signs Showing That Your Blood Sugar Is Very High

However, these are the most common symptoms of high blood sugar, read to know more.
Please Wait while comments are loading...
Subscribe Newsletter