നിങ്ങള്‍ക്കു പുരുഷഹോര്‍മോണ്‍ കുറവാണ്......

പുരുഷഹോര്‍മോണ്‍ അഥവാ ടെസ്‌റ്റോറ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നത് പല ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം,

Posted By:
Subscribe to Boldsky

ടെസ്‌റ്റോസ്റ്റിറോണാണ് പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്. ഇതു പുരുഷശരീരത്തില്‍ നിശ്ചി അളവിലും കുറയുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നത് ഹൈപ്പോഗൊണാഡിസം എന്നാണ് അറിയപ്പെടുന്നത്. പുരുഷനിലെ പൗരുഷത്തിലും സെക്‌സ് സംബന്ധമായ ഗുണങ്ങള്‍ക്കും അത്യാവശ്യമായ ഒന്നാണിത്.

പുരുഷഹോര്‍മോണ്‍ അഥവാ ടെസ്‌റ്റോറ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നത് പല ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം,

മസില്‍ കുറവെങ്കില്‍

മസിലുണ്ടാകാന്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അത്യാവശ്യമാണ്. പുരുഷന്മാര്‍ക്ക് മസില്‍ കുറവെങ്കില്‍ ഇതായിരിയ്ക്കും ഒരു കാരണം.

രോമങ്ങളുണ്ടാകുന്നതിന്

രോമങ്ങളുണ്ടാകുന്നതിന് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അത്യാവശ്യമാണ്. പുരുഷന്റ ശരീരത്തില്‍ പൊതുവേ രോമങ്ങള്‍ കൂടുന്നതിനും കാരണം ഇതുതന്നെ. ടെസ്‌റ്റോസ്റ്റിറോണ്‍ കുറവെങ്കില്‍ രോമങ്ങളും കുറയും.വജൈന തെറ്റിദ്ധരിക്കപ്പെടുമ്പോള്‍....

 

 

എല്ലുതേയ്മാനം

പുരുഷന്മാരില്‍ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ് ഹൈപ്പോഗൊണാഡിസം.

ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവ് ഡിപ്രഷന്‍, അസ്വസ്ഥത, ഏകാഗ്രതക്കുറവ് എന്നീ രീതികളിലും പുരുഷനില്‍ പ്രത്യക്ഷപ്പെടാം.

സെക്‌സ്

ടെസ്റ്റോസ്റ്റിറോണ്‍ സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, സെക്‌സ് താല്‍പര്യക്കുറവ്, ഓര്‍ഗാസം സംഭവിയ്ക്കാതിരിയ്ക്കുക തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്.

മാറിടവളര്‍ച്ച

ടീനേജുകാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കുറവ് മാറിടവളര്‍ച്ച, വൃഷണം, ലിംഗം എന്നിവയുടെ വളര്‍ച്ചക്കുറവ്, സ്വരത്തിന് ഗാംഭീര്യമില്ലായ്മ തുടങ്ങിയവയ്ക്കു കാരണമാകും.

ക്ഷീണവും ഉറക്കംതൂങ്ങലുമെല്ലാം

പുരുഷന്മാരില്‍ എപ്പോഴും തോന്നുന്ന ക്ഷീണവും ഉറക്കംതൂങ്ങലുമെല്ലാം ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവു കൊണ്ടുകൂടിയാകും.

അനീമിയ

ടെസ്റ്റോസ്റ്റിറോണ്‍ കുറവ് പുരുഷന്മാരില്‍ അനീമിയയുണ്ടാക്കാനും ഇട വരുത്താറുണ്ട്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, ആരോഗ്യം
English summary

Signs Of Low Testosterone Hormone In Men

Signs Of Low Testosterone Hormone In Men, Read more to know about,
Please Wait while comments are loading...
Subscribe Newsletter