സൂക്ഷിച്ചില്ലെങ്കില്‍ ഒലീവ് ഒായില്‍ ആളെക്കൊല്ലി

ഒലീവ് ഓയില്‍ ഉപയോഗിയ്ക്കാറുണ്ടോ, എങ്കില്‍ ഇതൊന്നു വായിക്കൂ

Posted By:
Subscribe to Boldsky

ഒലീവ് ഓയില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണെന്നാണ് പൊതുവെ പറയുക. സാധാരണ എണ്ണ പാചകത്തിനുപയോഗിയ്ക്കുമ്പോള്‍ വരാന്‍ ഇടയുള്ള പല ദോഷവശങ്ങളും നീക്കാന്‍ ഒലീവ് ഓയിലിനു കഴിയും.

ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

എന്നാല്‍ എന്തിനും ദോഷവശമുള്ളപോലെ ഒലീവ് ഓയിലിനും ഇതുണ്ട്. ഒലീവ് ഓയിലിന്റെ ദോഷവശങ്ങളെക്കുറിച്ച്, ഇതുണ്ടാക്കാന്‍ ഇടയുള്ള ചില പാര്‍ശ്വഫലങ്ങളെക്കുറിച്ചറിയൂ, ലിവര്‍ കഴിയ്‌ക്കുന്നത്‌ നല്ലതോ?

ഒലീയിക് ആസിഡ്

ഒലീവ് ഓയിലിലെ ഒലീയിക് ആസിഡ് രക്തത്തില്‍ ലിപോപോളിസാക്കറൈഡുകള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇത് ശരീരത്തില്‍ എരിച്ചിലും വീര്‍പ്പുമുണ്ടാക്കുന്നു.

വയറിളക്കം

ഒലീവ് ഓയില്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്നത് വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഇതിലെ പ്രത്യേകതരം കൊഴുപ്പ് തന്നെയാണ് കാരണം.

വണ്ണം, ഹൃദയാഘാതം, ക്യാന്‍സര്‍

ഇതില്‍ അണ്‍സാച്വറേറ്റഡ് ഫാറ്റ് ധാരാളമുണ്ട്. ഏതാണ്ട് 120 കലോറി. ഈ കൊഴുപ്പ് അധികമാകുന്നത് വണ്ണം, ഹൃദയാഘാതം, ക്യാന്‍സര്‍ തുടങ്ങിയവയ്ക്കും കാരണമാകാറുണ്ട്.

ബിപി

കൂടുതല്‍ ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ബിപി പെട്ടെന്നു കുറയാന്‍ ഇട വരുത്തും. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

പ്രോസസ് ചെയ്ത ഒലീവ് ഓയില്‍

പ്രോസസ് ചെയ്ത ഒലീവ് ഓയില്‍ പൂര്‍ണമായും ട്രാന്‍സ്ഫാറ്റ് ഫ്രീയാണെന്നു പറയാനാകില്ല. ഇതുകൊണ്ടുതന്നെ ഇത് കഴിയ്ക്കുമ്പോള്‍ അമിതവണ്ണവും ഇതേത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളും സാധാരണയാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ്

ഇവ പ്രോസസ് ചെയ്യുമ്പോള്‍ ഇവയിലെ ആരോഗ്യദായകമായ ഒമേഗ ത്രീ ഫാറ്റി ആസിഡ് തോതു കുറയും. ഇത് കൊളസ്‌ട്രോളിനും ഹൃദയാരോഗ്യത്തിനുമെല്ലാം ദോഷം വരുത്തുകയും ചെയ്യും. ഒലീവ് ഓയിലിന്റെ പൂര്‍ണമായ ഫലം ലഭിയ്ക്കണമെങ്കില്‍ പ്രോസസ് ചെയ്യാത്തതു നോക്കി വാങ്ങണം.

തടിയുള്ളവര്‍

തടിയുള്ളവര്‍ ഒലീവ് ഓയില്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്നത് ഗോള്‍ ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ക്കും അമിതവണ്ണത്തിനുമെല്ലാം ഇടയാക്കിയേക്കാം.

ബിപിയ്ക്കു മരുന്നു കഴിയ്ക്കുന്നവര്‍

ബിപിയ്ക്കു മരുന്നു കഴിയ്ക്കുന്നവര്‍ ഒലീവ് ഓയില്‍ കഴിയ്ക്കുമ്പോള്‍ ഇവ രണ്ടും പ്രതിപ്രവര്‍ത്തിയ്ക്കും, പാര്‍ശ്വഫലങ്ങളുണ്ടാകും. രക്തം കട്ടി കുറയാനും ഇതു കാരണമാകും. ഡ്രൈ നട്‌സ് എത്ര കഴിയ്ക്കാം?

അലര്‍ജി

അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഒലീവ് ഓയില്‍ നല്ലതല്ല. ഇത് ചര്‍മത്തെ ബാധിയ്ക്കുന്ന അലര്‍ജിയായ ഡെര്‍മറ്റൈറ്റിസ്, ശ്വാസകോശസംബന്ധമായ അലര്‍ജി എന്നിവ വര്‍ദ്ധിപ്പിയ്ക്കും.

മുഖക്കുരു

ഇതിന് സൗന്ദര്യഗുണങ്ങളുണ്ടെങ്കിലും അമിതമായി ഉപയോഗിയ്ക്കുന്നത് ചര്‍മത്തില്‍ പാടുകള്‍, മുഖക്കുരു എന്നിവയ്ക്കും കാരണമാകും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Wednesday, November 16, 2016, 10:00 [IST]
English summary

Side Effects Of Olive Oil

There are some side effects for olive oil. Read more to know about,
Please Wait while comments are loading...
Subscribe Newsletter