For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്ക ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം

|

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക നല്‍കുന്ന പ്രാധാന്യം അത് വളരെ വലുതാണ്. മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന ചൊല്ല് പോലും നമുക്ക് സുപരിചിതമാണ്. ഇതിലൂടെയെല്ലാം പ്രകടമാകുന്നതാകട്ടെ നെല്ലിക്കയുടെ ഗുണങ്ങള്‍ തന്നെയാണ്.

എന്നാല്‍ എന്തിനും ഗുണം മാത്രമല്ലല്ലോ ദോഷവും ഉണ്ടാവും. അതു തന്നെയാണ് പലപ്പോഴും നെല്ലിക്കയുടെ കാര്യത്തിലും സംഭവിക്കുന്നതും. നെല്ലിക്കയുടെ ഉപയോഗം ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു എന്നാണ് പറയപ്പെടുന്നത്. എങ്ങനെയൊക്കെ നെല്ലിക്ക നമുക്ക് ദോഷം ഉണ്ടാക്കുന്നു എന്ന് നോക്കാം. മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത

പലപ്പോഴും നെല്ലിക്കയുടെ ഉപയോഗം വയറിന്റെ അസ്വസ്ഥതയ്ക്ക് കാരണമാകും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നതു തന്നെയാണ് വയറിന് അസ്വസ്ഥതയുണ്ടാക്കാന്‍ കാരണം. ഇത് ഹൈപ്പര്‍ അസിഡിറ്റി ഉണ്ടാക്കുന്നു.

വയറിളക്കത്തിന് കാരണം

വയറിളക്കത്തിന് കാരണം

മലബന്ധം ഇല്ലാതാക്കാന്‍ ഏറ്റവും ബെസ്റ്റ് ആണ് നെല്ലിക്ക. എന്നാല്‍ ഇതിന്റെ ഉപയോഗം അധികമായാല്‍ അത് വയറിളക്കത്തിന് കാരണമാകും എന്നതാണ് യാഥാര്‍ത്ഥ്യം.

പ്രമേഹരോഗികള്‍ക്ക് ദോഷം

പ്രമേഹരോഗികള്‍ക്ക് ദോഷം

പ്രമേഹ രോഗികള്‍ക്ക് ദോഷം ഉണ്ടാക്കുന്നതാണ് നെല്ലിക്ക. നെല്ലിക്ക തേനിലിട്ടും മറ്റു പല രൂപങ്ങളില്‍ ലഭിയ്ക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നെല്ലിയ്ക്കക്ക് കഴിയും. എന്നാല്‍ നെല്ലിക്ക അച്ചാര്‍ എന്ന പേരില്‍ നമ്മള്‍ ഉപയോഗിക്കുന്ന അച്ചാര്‍ പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന് ഒരല്‍പം ആക്കം കൂട്ടുന്നു.

തലയോട്ടിയെ വരണ്ടതാക്കുന്നു

തലയോട്ടിയെ വരണ്ടതാക്കുന്നു

നെല്ലിക്ക കേശസംരക്ഷണത്തിന്റെ കാര്യത്തിലും മുന്‍പിലാണ്. അതുകൊണ്ട് തന്നെ നെല്ലിക്ക ഉത്പ്പന്നങ്ങള്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് പലപ്പോഴും തലയോട്ടിയെ വരണ്ടതാക്കാന്‍ കാരണമാകുന്നു.

ജലദോഷത്തേയും പനിയേയും കൂട്ടുന്നു

ജലദോഷത്തേയും പനിയേയും കൂട്ടുന്നു

ജലദോഷവും പനിയുമുള്ളപ്പോള്‍ നെല്ലിക്ക ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നെല്ലിക്കയുടെ ഉപയോഗം ജലദോഷത്തേയും പനിയേയും കൂടുതലാക്കുകയാണ് ചെയ്യുന്നത്.

നെല്ലിക്കയെന്ന അലര്‍ജി

നെല്ലിക്കയെന്ന അലര്‍ജി

അലര്‍ജിയുണ്ടാക്കുന്നതിന് മുന്‍പന്തിയിലാണ് നെല്ലിക്ക. അടിവയറ്റിലെ വേദന, വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഛര്‍ദ്ദി തുടങ്ങിയവയ്ക്ക് പലപ്പോഴും നെല്ലിയ്ക്കയുടെ ഉപയോഗം കാരണമാകുന്നു.

അനാവശ്യമായി തടി കുറയ്ക്കുന്നു

അനാവശ്യമായി തടി കുറയ്ക്കുന്നു

തടി കുറയ്ക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് നല്ലതാണ്. എന്നാല്‍ മെലിഞ്ഞിരിക്കുന്നവര്‍ നെല്ലിക്ക കഴിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് അനാവശ്യമായി നമ്മുടെ ഉള്ള തടി കൂടി കുറയ്ക്കുന്നു.

മൂത്രതടസ്സം സൃഷ്ടിക്കുന്നു

മൂത്രതടസ്സം സൃഷ്ടിക്കുന്നു

മൂത്ര തടസ്സം സൃഷ്ടിക്കുന്നതിനും നെല്ലിക്കയ്ക്ക് കഴിയും. പലപ്പോഴും മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും നെല്ലിക്കയുടെ ഉപയോഗത്തിന്റെ ഫലമാണ്.

ഹൃദയത്തെ തകര്‍ക്കാന്‍

ഹൃദയത്തെ തകര്‍ക്കാന്‍

ഹൃദയത്തെ പല വിധ അസുഖങ്ങള്‍ക്ക് വിധേയമാക്കാന്‍ നെല്ലിക്കയ്ക്ക് പ്രത്യേക കഴിവാണ്. പ്രത്യേകിച്ച് ഹൃദയാഘാതത്തിന് ആക്കം കൂട്ടാന്‍ നെല്ലിക്ക നല്ലതാണ്.

English summary

Side Effects Of Amla You Should Be Aware Of

Do you often consume amla or its products in your diet? Wondering if it is safe or not? Here are 10 side effects of amla you should be aware of before consuming.
Story first published: Wednesday, February 10, 2016, 12:40 [IST]
X
Desktop Bottom Promotion