For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ ജീരക വെള്ളം, കൊളസ്‌ട്രോള്‍ പേടിയ്ക്കും

|

ജീരകവെള്ളം നല്ലൊരു ദാഹശമനിയാണ്. ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ളത് തന്നെയാണ് ജീരകവെള്ളത്തെ നമ്മുടെ പ്രിയപ്പെട്ട പാനീയമാക്കി മാറ്റുന്നത്. എന്നാല്‍ മലയാളിയുടെ ശീലങ്ങളില്‍ പ്രധാനമാണ് ദാഹിയ്ക്കുമ്പോള്‍ മാത്രം വെള്ളം കുടിയ്ക്കുക എന്നത്.

എന്നാല്‍ ഈ ശീലത്തിന് ആരോഗ്യമല്ല അനാരോഗ്യമാണ് കൂട്ട്. കാരണം ഒരു ദിവസം ഒരാള്‍ ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിയ്ക്കണം. നല്ല മുടി, നഖം, ആലില വയര്‍, ഇതൊന്നുമതി!!

ജീരകവെള്ളം കുടിയ്ക്കുന്നതിന് ഇത്തരത്തില്‍ ചെറിയ ചില ഗുണങ്ങളൊക്കെയുണ്ട്. എന്നാല്‍ കുടിയ്‌ക്കേണ്ടത് ഏതെങ്കിലും സമയത്തല്ല. രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിയ്ക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ ജീരകം ഒരു പുലിയാണ്. കാരണം ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിയ്ക്കുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ സ്വാഗതം ചെയ്യുന്നു.

തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

അതിരാവിലെ വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ എന്നും രാവിലെ ജീരകമിട്ട വെള്ളം കുടിയ്ക്കുന്നത് ശീലമാക്കി നോക്കൂ ഒരു മാസം കൊണ്ട് കുറയ്ക്കാമെന്ന് കരുതുന്ന തടി വെറും 15 ദിവസം കൊണ്ട് കുറയും.

ദഹനത്തെ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുന്നു

ദഹനത്തിന്റെ കാര്യത്തില്‍ ജീരകം ആളൊരു പുലിയാണ്. ജീരകവെള്ളം രാവിലെ തന്നെ കുടിയ്ക്കുന്നത് രാത്രി വരെയുള്ള ദഹനത്തെ സുഗമമാക്കുന്നു.

ശരീരത്തിലെ വിഷാംശം

ശരീരത്തിലെ വിഷാംശം

എല്ലാവരുടേയും ശരീരത്തില്‍ ആവശ്യത്തിലധികം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിനെ ഇല്ലാതാക്കാന്‍ ജീരകവെള്ളം അതിരാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

ഉറക്കത്തിന്റെ അഭാവമാണ് നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം. അതുകൊണ്ട് തന്ന വെറും വയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് രാത്രിയുള്ള ഉറക്കത്തെ വരെ സഹായിക്കുന്നു.

 ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ജീരകം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വെറും വയറ്റില്‍ ജീരകമിട്ട വെള്ളം കഴിച്ചു നോക്കൂ.

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ജീരകം. ജീരകമിട്ട വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പലപ്പോഴും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാണ്.

English summary

Seven Reasons jeera water is great for your health

Jeera, known as Cumin seed, is referred to as the king of spices. It is used regularly in our day-to-day food. Jeera is not only utilized as flavoring to add taste to food but likewise has health benefits.
Story first published: Tuesday, June 28, 2016, 17:22 [IST]
X
Desktop Bottom Promotion