നേന്ത്രപ്പഴം അധികം കഴിച്ചാല്‍ രോഗിയാവാം

നേന്ത്രപ്പഴം അധികമായി കഴിച്ചാല്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് നേന്ത്രപ്പഴം. നേത്രപ്പഴം എന്നല്ല പഴത്തോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് നമ്മള്‍ മലയാളികള്‍ക്ക്. അതുകൊണ്ട് തന്നെ രാവിലെ ഭക്ഷണം കഴിച്ചില്ലെങ്കിലും പഴമുണ്ടെങ്കില്‍ അത് മതി എന്ന് പറയുന്നവരും ചില്ലറയല്ല.

എന്നാല്‍ നേന്ത്രപ്പഴം കഴിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം എന്തും അധികമായാല്‍ വിഷം എന്നല്ലേ പറയാറ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് കഴിയ്ക്കാം ഇനി നേന്ത്രപ്പഴവും.

ഭാരം വര്‍ദ്ധിയ്ക്കുന്നു

ഭാരം വര്‍ദ്ധിയ്ക്കുന്നത് തടയാന്‍ പലരും പഴം ശീലമാക്കാറുണ്ട്. എന്നാല്‍ അമിതഭാരം ഉണ്ടാക്കാന്‍ നേന്ത്രപ്പഴത്തിന് കഴിയും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ നേന്ത്രപ്പഴം കഴിയ്ക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം.

മൈഗ്രേയ്ന്‍

ഇത് പലര്‍ക്കും അറിയാത്ത ഒന്നാണ്. കാരണം നേന്ത്രപ്പഴം കഴിയ്ക്കുന്നത് മൈഗ്രേയ്ന്‍ ഉണ്ടാവാന്‍ കാരണമാകുന്നു. പഴത്തൊലിയില്‍ ഉള്ളതിനേക്കാള്‍ 10 മടങ്ങ് ടൈറാമിന്‍ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് പലപ്പോഴും മൈഗ്രേയ്‌നിന് കാരണമാകുന്നത്.

പല്ല് ദ്രവിയ്ക്കാന്‍

പഴം കഴിയ്ക്കുന്നവരുടെയെല്ലാം പല്ല് ദ്രവിയ്ക്കുന്നു എന്ന് പറഞ്ഞാല്‍ ശരിയാവില്ല. എന്നാല്‍ അമിതമായി പഴം കഴിയ്ക്കുന്നവരില്‍ പല്ലിന് പുളിപ്പും പ്രശ്‌നങ്ങളും അനുഭവപ്പെടാറുണ്ട് എന്ന് പറഞ്ഞാല്‍ തള്ളിക്കളയാനാവില്ല.

അമിത ക്ഷീണം

പഴം ഊര്‍ജ്ജത്തിന്റെ കലവറയാണ്. എന്നാല്‍ അമിതമായാല്‍ ഇത്രത്തോളം അപകടം വേറൊന്നുമില്ല. കാരണം അമിതക്ഷീണം ഉണ്ടാക്കുന്നതിന് പഴം കാരണമാകുന്നു.

ഞരമ്പുകളിലെ പ്രശ്‌നം

പലപ്പോഴും ഞരമ്പുകള്‍ക്കുള്ളില്‍ പ്രശ്‌നം നേരിടുന്നു. വിറ്റാമിന്‍ ബി 6 കൂടുതലായി കഴിയ്ക്കുന്നത് തന്നെയാണ് കാരണം.

അലര്‍ജി

ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിയ്ക്കുന്നതിനു പകരം ഇല്ലാതാവുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാവുക.

വയറു വേദന

വയറു വേദന പോലുള്ള പ്രശ്‌നങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനും ഈ പഴം തീറ്റ പലപ്പോഴും കാരണമാകുന്നു. ശരീരത്തിന് ഇതിനെ ദഹിപ്പിക്കാനുള്ള കഴിവ് ഇല്ലാത്തതാണ് പലപ്പോഴും ഇതിനുള്ള കാരണം.

ടൈപ്പ് ടു ഡയബറ്റിസ്

ടൈപ്പ് ടു ഡയബറ്റിസ് ആണ് മറ്റൊരു പ്രശ്‌നം. ഫ്രക്ടോസ് കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ചെറുപ്പക്കാരില്‍ ടേപ്പ് ടു ഡയബറ്റിസ് ഉണ്ടാവാന്‍ കാരണമാകുന്നു.

ഗ്യാസ്

വയറ്റില്‍ ഗ്യാസ് നിറഞ്ഞു കൂടാനും പഴം തീറ്റ കാരണമാകുന്നു. പലപ്പോഴും പഴത്തിലെ ഫൈബര്‍ ആണ് ഇതിനു പിന്നില്‍.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Serious Side Effects Of eating Banana

All over the world, this sweet, soft, and creamy fruit is famous for its delightful flavor and remarkable health benefits. There also certain side effects associated with eating bananas that you should know about.
Please Wait while comments are loading...
Subscribe Newsletter