For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിത്തിന്റെ സവിശേഷത അറിയാതെ പോകരുത്

വിത്തുകള്‍ കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്ന ചില ആരോഗ്യ ഗുണങ്ങള്‍

|

പല തരത്തിലുള്ള വിത്തുകള്‍ നമുക്ക് ഭക്ഷ്യയോഗ്യമായിട്ടുള്ളതുണ്ട്. എന്നാല്‍ പൊതുവേ പഴങ്ങള്‍ വാങ്ങിക്കുമ്പോള്‍ വിത്ത് കളയുന്ന പതിവാണ് നമുക്കിടയില്‍ ഉള്ളത്. എന്നാല്‍ വിത്തിന് ചില ഗുണങ്ങള്‍ ഉണ്ട്. എല്ലാ വിത്തും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പറ്റില്ല.

എന്നാല്‍ പഴത്തേക്കാള്‍ ആരോഗ്യം കൂടുതലുള്ള ചില വിത്തുകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. പലപ്പോഴും ഇത്തരം വിത്തുകളാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന് പറയാം. അവ ഏതൊക്കെ എന്ന് നോക്കാം.

 തണ്ണി മത്തന്‍ വിത്ത്

തണ്ണി മത്തന്‍ വിത്ത്

തണ്ണി മത്തന്‍ വിത്തുകളില്‍ ധാരാളം ന്യൂട്രീഷ്യന്‍സ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് വിറ്റാമിനുകള്‍ കൊണ്ട് സമ്പുഷ്ടമാണ്. 100 ഗ്രാം തണ്ണി മത്തന്‍ വിത്തുകളില്‍ 21 ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

 തണ്ണി മത്തന്‍ വിത്ത്

തണ്ണി മത്തന്‍ വിത്ത്

തണ്ണി മത്തന്‍ വിത്തുകള്‍ ഉപയോഗിക്കേണ്ട ശരിയായ രീതി , വിത്തുകള്‍ തണ്ണി മത്തനില്‍ നിന്നും മാറ്റി കഴുകി എടുക്കുക ഇത് വെളളവുമായി ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം ഇത് ഒരു കോട്ടന്‍ തുണിയില്‍ അരിച്ചെടുത്ത് കുടിക്കാവുന്നതാണ്.

പപ്പായ വിത്തുകള്‍

പപ്പായ വിത്തുകള്‍

പപ്പായ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കാം . പപ്പായയുടെ മാംസള ഭാഗം എടുത്ത് വിത്തുകള്‍ കളയാറാണ് പതിവ്. എന്നാല്‍ പപ്പായ വിത്തുകളുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഇത് കളയില്ല. പപ്പായ പോലെ തന്നെ പപ്പായ വിത്തുകളും ഒരു ഹെല്‍ത്തി ഫുഡ് ആണ്.

പപ്പായ വിത്തുകള്‍

പപ്പായ വിത്തുകള്‍

പപ്പായ വിത്തുകള്‍ക്ക് ചെറുതായി കയ്പ്പ് രസമുള്ളത് കൊണ്ട് ഇത് നേരിട്ട് കഴിക്കാന്‍ ബുദ്ധിമിട്ടാണ് അത്‌കൊണ്ട് പപ്പായ വിത്തുകള്‍ പൊടിച്ച് സൂപ്പിലോ സാലഡിലോ വിതറി കഴിക്കാവുന്നതാണ്.

ആപ്പിള്‍ വിത്ത്

ആപ്പിള്‍ വിത്ത്

ആപ്പിള്‍ ആരോഗ്യത്തിന് നല്ലതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതില്‍ വിറ്റാമിന്‍ സി , പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ആപ്പിള്‍ നാരടങ്ങിയ ഒരു പഴം ആണ്. ഇതില്‍ ധാരാളം ന്യൂട്രിഷ്യല്‍സും അടങ്ങിയിട്ടുണ്ട്. കൂടാതെ ആപ്പിള്‍ നല്ലൊരു ടൂത്ത് ക്ലീനര്‍ കൂടിയാണ്.

ആപ്പിള്‍ വിത്ത്

ആപ്പിള്‍ വിത്ത്

ആപ്പിളിന് ഇങ്ങനെ ധാരാളം ഗുണങ്ങള്‍ അടങ്ങിട്ടുണ്ടങ്കിലും പണ്ട് മുതലേ ഏല്ലാവരും പറയുന്ന ഒന്നാണ് ആപ്പിളിന്‍ വിത്ത് കഴിക്കാന്‍ പാടില്ല എന്ന്. ആപ്പിള്‍ വിത്ത് സൈനേഡിന് തുല്ല്യമാണെന്നാണ് പറയുന്നത്. ഇത് തലച്ചോറിനും , ഹാര്‍ട്ടിനും ദോഷമാണെന്നാണ്. അതുകൊണ്ട് തന്നെ ആപ്പിള്‍ വിത്ത് എല്ലാവരും കളയാറാണ് പതിവ്.

അവാക്കോഡോ സീഡ്

അവാക്കോഡോ സീഡ്

അവാക്കോഡോ സീഡില്‍ 70 ശതമാനം ആന്‍ിഓക്‌സിഡന്‍സ് അടങ്ങിയിട്ടുണ്ട്. കൂടാതെ അവാക്കോഡോ സീഡ് നാരടങ്ങിയ ഒരു പഴമാണ് ഇത് നിങ്ങളുടെ കുടലിലെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാന്‍ സഹായിക്കും.

അവാക്കോഡോ സീഡ്

അവാക്കോഡോ സീഡ്

ഈ വിത്ത് നേരിട്ട് കഴിക്കാന്‍ കഴിയില്ല, ഇത് ചെറുതായി കട്ട് ചെയ്തശേഷം ഉണക്കിപൊടിച്ച്് ഷെയ്ക്കിലോ മറ്റോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

താമര വിത്ത്

താമര വിത്ത്

താമര കാണാന്‍ മാത്രമല്ല കഴിക്കാനും ഉത്തമമാണ്. താമരതണ്ട് പലരും കഴിക്കുന്നതാണ്. ചൈനീസ് മെഡിസിനില്‍ വളരെ പുരാതനകാലും മുതലേ താമര ഉപയോഗിക്കുന്നുണ്ട്. ഇത് അതിസാരത്തിന് നല്ലരു മരുന്നാണ്.

താമര വിത്ത്

താമര വിത്ത്

താമര വിത്ത് സാധാരണയായി റോസ്റ്റ് ചെയ്താണ് കഴിക്കാറ് ഇത് സൂപ്പ് വെച്ച് കഴിക്കുന്നതും ഉത്തമമാണ്. മറ്റ് പല റെസിപ്പികളിലും താമരവിത്ത് ചേര്‍ത്ത് കഴിക്കാവുന്നതാണ്. താമര വിത്ത് പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒന്ന് ഇതിലെ പച്ചയായുളള ഇളം വിത്ത് മാറ്റേണ്ടതാണ്. കാരണം ഇതിന് കുറച്ച് കയ്പ്പ അനുഭവപ്പെടുന്നതാണ്.

ബട്ടര്‍നട്ട് സീഡ്

ബട്ടര്‍നട്ട് സീഡ്

വിത്തുകളില്‍ ആരും അധിക പരീക്ഷണം നടത്താത്ത ഒന്നാണ് ബട്ടര്‍നട്ട് സീഡ്. ഇതില്‍ വിറ്റമിന്‍ , നിയാസിന്‍ , പോട്ടാസ്യം , കാല്‍സ്യം , മഗ്‌ന്‌നീഷ്യം , അയണ്‍ , റീബോഫഌവിന്‍ , എന്നിവ അടങ്ങിയിട്ടുണ്ട്.

English summary

Seeds That You May Not Know Are Edible

Eating the seeds from fruits and vegetables are a great way to get vitamins and minerals to boost your overall health.
Story first published: Saturday, October 15, 2016, 15:33 [IST]
X
Desktop Bottom Promotion